ഇടുക്കി: കട്ടപ്പനയില്‍ അതിഥി തൊഴിലാളി പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ച് കയറി. തന്റെ വീട് ആണെന്ന് ഓര്‍ത്താണ് വീട്ടില്‍ കയറിയതെന്നാണ് അതിഥി തൊഴിലാളി നല്‍കിയ വിശദീകരണം. ഇയാള്‍ മുറിക്കുള്ളില്‍ കയറിയതോടെ മുറിയുടെ വാതില്‍ ലോക്കാകുയായിരുന്നു. ഉടനെ പരിഭ്രാന്തരായ വീട്ടുകാര്‍ പൊലീസിനെ അറിയിച്ചു. പൊലീസെത്തി അതിഥി തൊഴിലാളിയെ കസ്റ്റഡിയില്‍ എടുത്ത് വിട്ടയച്ചു. 5പൊലീസ് വീടെവിടെ എന്ന് ചോദിച്ചപ്പോള്‍ ഇതിന് അടുത്താണെന്ന് പറഞ്ഞ് അതിഥി തൊഴിലാളി ചൂണ്ടിക്കാണിക്കുന്നത് വീഡിയോയില്‍ കാണാം.
Read MoreMonth: April 2026
കുഞ്ഞിന്റെ ഡയപ്പർ കത്തിക്കുന്നതിനിടെ നൈറ്റിയിലേക്ക് തീ പടർന്നു; യുവതിക്ക് ദാരുണാന്ത്യം
കോട്ടയം: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ളാക്കാട്ടൂര്‍ ആനക്കല്ലുങ്കലില്‍ ജോമോള്‍ സെബാസ്റ്റ്യന്‍ (26) ആണ് മരിച്ചത്. കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാനായി ഗ്യാസ് അടുപ്പില്‍ നിന്ന് പേപ്പറില്‍ തീ എടുക്കുന്നതിനിടെയാണ് പൊള്ളലേറ്റത്. ജോമോളുടെ നൈറ്റിക്ക് തീപിടിക്കുകയായിരുന്നു. കഴിഞ്ഞ 21-ന് രാവിലെ 11.30-നായിരുന്നു സംഭവം. ഗുരുതരമായി പൊള്ളലേറ്റ ജോമോളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ വ്യാഴാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. എബിസണ്‍ ആണ് ഭര്‍ത്താവ്. ഇവാനിയ മകളാണ്. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് പങ്ങട തിരുഹൃദയ ദേവാലയ സെമിത്തേരിയില്‍ നടക്കും.
Read Moreവിരാട് കോഹ്‌ലിയുടെ ഉടമസ്ഥതയിലുള്ള ‘വൺ8 കമ്മ്യൂൺ’ പബ്ബ് അടച്ചുപൂട്ടാൻ കോടതി ഉത്തരവ്!
ബെംഗളൂരു: വൻതുക വാടക കുടിശ്ശിക വരുത്തിയതിനെത്തുടർന്ന് ബെംഗളൂരുവിലെ പ്രശസ്തമായ ‘വൺ8 കമ്മ്യൂൺ’ റെസ്റ്റോറന്റ് ഉടൻ അടച്ചുപൂട്ടാൻ സിറ്റി സിവിൽ കോടതി ഉത്തരവിട്ടു. നഗരത്തിന്റെ ഹൃദയഭാഗത്ത് എം. ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം പ്രവർത്തിക്കുന്ന ഈ സ്ഥാപനം രണ്ട് കോടി രൂപയിലധികം വാടക ഇനത്തിൽ നൽകാനുണ്ടെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ആറുമാസമായി റെസ്റ്റോറന്റ് മാനേജ്‌മെന്റ് വാടകയോ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി ചെലവുകളോ നൽകിയിരുന്നില്ല. സാമ്പത്തിക ബാധ്യതകൾ തീർക്കുന്നതിൽ മാനേജ്‌മെന്റ് പരാജയപ്പെട്ടതോടെ കെട്ടിട ഉടമകൾ കോടതിയെ സമീപിക്കുകയായിരുന്നു. കേസ് പരിഗണിച്ച കോടതി, കുടിശ്ശിക പൂർണ്ണമായും അടച്ചുതീർക്കുന്നതുവരെ റെസ്റ്റോറന്റ് സീൽ ചെയ്യാൻ നിർദ്ദേശിച്ചു.…
Read More‘സീറോ ഷാഡോ ഡേ’; ശാസ്ത്രലോകം കാത്തിരുന്ന ആ 60 സെക്കൻഡ്; ബെംഗളൂരുവിൽ ഇന്ന് ഈ സമയം നിഴലുകൾ മായും.
ബെംഗളൂരു: അപൂർവ പ്രതിഭാസമായ ‘സീറോ ഷാഡോ ഡേ’യോടനുബന്ധിച്ച് നഗരത്തിലെ ജവഹർലാൽ നെഹ്‌റു പ്ലാനറ്റോറിയത്തിൽ ഇന്ന് പ്രത്യേക വർക്ക്ഷോപ്പും പ്രദർശനവും സംഘടിപ്പിക്കുന്നു. ശൂന്യ നിഴൽ ദിനത്തിന്റെ ശാസ്ത്രീയ വശങ്ങൾ വിശദീകരിക്കുന്നതിനായി വർക്ക്ഷോപ്പിന് പുറമെ വിവിധ പരീക്ഷണങ്ങളും പ്രദർശനങ്ങളും പരിപാടിയുടെ ഭാഗമായി നടക്കും. ബെംഗളൂരുവിൽ ഇന്ന് ഉച്ചയ്ക്ക് കൃത്യം 12.18-നാണ് നിഴലുകൾ അപ്രത്യക്ഷമാകുന്ന ഈ പ്രതിഭാസം ദൃശ്യമാകുക. കുട്ടികളിൽ ശാസ്ത്രത്തോടും ജ്യോതിശാസ്ത്രത്തോടും അവബോധം വളർത്തുന്നതിനാണ് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് പ്ലാനറ്റോറിയം ഡയറക്ടർ ബി.കെ. ഗുരുപ്രസാദ് പറഞ്ഞു. പാഠപുസ്തകങ്ങളിൽ സിദ്ധാന്തങ്ങളായി പഠിക്കുന്ന ഇത്തരം കാര്യങ്ങൾ പ്രായോഗികമായി മനസ്സിലാക്കുന്നത് വിദ്യാർത്ഥികൾക്ക്…
Read More‘നിഗൂഢ’ ഡിസ്‌കൗണ്ട്; ബെംഗളൂരുവിൽ നിങ്ങൾ കുറഞ്ഞ വിലയ്ക്ക് ഭക്ഷണം കഴിക്കുമ്പോൾ നഷ്ടം ആർക്ക്? ഭക്ഷണ വിതരണ ആപ്പുകളുടെ ‘രഹസ്യക്കളി’ പുറത്ത്
ബെംഗളൂരു: സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ പ്രമുഖ ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമുകൾ ഹോട്ടൽ ഉടമകളുടെ അനുവാദമില്ലാതെ ഉപഭോക്താക്കൾക്ക് വൻതോതിൽ ഡിസ്‌കൗണ്ടുകൾ നൽകുന്നത് നഗരത്തിലെ ഭക്ഷണശാലകളെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നു. ഹോട്ടലുകളുടെ ലാഭവിഹിതത്തെ ബാധിക്കുന്ന തരത്തിലുള്ള ഈ ‘നിഗൂഢ’ ഡിസ്‌കൗണ്ടുകൾക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ബെംഗളൂരുവിൽ ഉയരുന്നത്. കോറമംഗലയിലെ ബാമീസ് റെസ്റ്റോറന്റ് ഉടമ നിഖിൽ അഗർവാൾ തന്റെ സ്ഥാപനത്തിൽ സ്വിഗ്ഗി വഴി വരുന്ന ഓർഡറുകൾക്ക് തന്റെ അറിവോ സമ്മതമോ ഇല്ലാതെ 80 രൂപ വീതം കിഴിവ് നൽകുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഈ ചൂഷണം പുറത്തുവന്നത്. ഇത്തരം ഡിസ്‌കൗണ്ടുകൾ ആപ്പുകളിൽ…
Read Moreപാചകവാതകക്ഷാമം: ബെംഗളൂരുവിൽ വഴിയോര മരങ്ങൾ വ്യാപകമായി മുറിച്ചുകടത്തുന്നു; ആശങ്കയോടെ പരിസ്ഥിതി പ്രവർത്തകർ
ബെംഗളൂരു: നഗരത്തിൽ തുടരുന്ന കടുത്ത പാചകവാതക (എൽ.പി.ജി) ക്ഷാമം പരിസ്ഥിതിക്കും വലിയ ഭീഷണിയാകുന്നു. പാചകത്തിനുള്ള വിറകിനായി നഗരത്തിലെ റോഡരികിലെ മരങ്ങൾ നിയമവിരുദ്ധമായി വെട്ടിനശിപ്പിക്കുന്നത് വർധിക്കുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ഇത്തരം നിരവധി സംഭവങ്ങളാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ബസവനഗുഡിയിലെ ബുൾ ടെമ്പിൾ റോഡിലുള്ള ഒരു ഹോട്ടലിന് മുന്നിലെ വലിയ മരം കരാറുകാരെ ഉപയോഗിച്ച് മുറിച്ചുമാറ്റിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. മരം മുറിക്കാൻ ആവശ്യമായ അനുമതി അധികൃതരിൽ നിന്ന് വാങ്ങിയിരുന്നില്ലെന്ന് പ്രാദേശിക റെസിഡന്റ്സ് വെൽഫെയർ ഫോറം ഭാരവാഹികൾ ചൂണ്ടിക്കാട്ടി.…
Read More‘ലവ് ജിഹാദ്’: കോർപ്പറേറ്റ് ലോകത്തെ ‘പ്രേമരോഗം’ മാറ്റാൻ വിഎച്ച്പി.; വ്യവസായ സംഘടനകളുമായി ചർച്ച നടത്താൻ വിശ്വഹിന്ദു പരിഷത്ത്
ബെംഗളൂരു: തൊഴിലിടങ്ങളിലെ ‘ലവ് ജിഹാദ്’, മതപരിവർത്തനം എന്നീ വിഷയങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ട് ഫിക്കി (FICCI), സി.ഐ.ഐ (CII) തുടങ്ങിയ പ്രമുഖ വ്യവസായ സംഘടനകളെ സമീപിക്കുമെന്ന് വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) ജനറൽ സെക്രട്ടറി മിലിന്ദ് പരാണ്ഡെ അറിയിച്ചു. ബെംഗളൂരുവിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോർപ്പറേറ്റ് തൊഴിലിടങ്ങളിൽ ലവ് ജിഹാദും മതപരിവർത്തനവും നടക്കുന്നുണ്ടെന്ന് ആരോപിച്ച അദ്ദേഹം, ഇതിനെതിരെ ബജ്രംഗ് ദളിന്റെ നേതൃത്വത്തിൽ രാജ്യത്തെ വിവിധ നഗരങ്ങളിൽ ആയിരത്തോളം പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചതായും വ്യക്തമാക്കി. മഹാരാഷ്ട്രയിലെ ടി.സി.എസ് (TCS) ഓഫീസിലുണ്ടായ സംഭവം ഒറ്റപ്പെട്ടതല്ലെന്നും സമാനമായ നിരവധി വിവരങ്ങൾ…
Read Moreബെംഗളൂരുവിൽ ട്രാക്ടറുകളുടെ നിയമവിരുദ്ധ ഉപയോഗം വർദ്ധിക്കുന്നു: സുരക്ഷാ ഭീഷണിയുമായി അശ്രദ്ധമായ ഡ്രൈവിംഗ്
ബെംഗളൂരു: നഗരത്തിൽ കൃഷി ആവശ്യങ്ങൾക്കായി ഉപയോഗിക്കേണ്ട ട്രാക്ടറുകൾ വ്യാപകമായി വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് വലിയ സുരക്ഷാ ഭീഷണിയാകുന്നു. ഈ മാസം ആദ്യം ഹുളിമാവിൽ ക്ഷേത്ര ഘോഷയാത്രയ്ക്കിടെ ട്രാക്ടർ കയറി 29 വയസ്സുള്ള വ്യവസായി കൊല്ലപ്പെട്ട സംഭവത്തോടെയാണ് നഗരത്തിലെ ട്രാക്ടറുകളുടെ ക്രമരഹിതമായ ഉപയോഗം വീണ്ടും ചർച്ചയായത്. നഗരത്തിലെ ഇടുങ്ങിയ റോഡുകളിലൂടെ നിർമ്മാണ സാമഗ്രികളും മാലിന്യങ്ങളും കടത്താൻ ട്രാക്ടറുകൾ സൗകര്യപ്രദമാണെങ്കിലും, മതിയായ മേൽനോട്ടമില്ലാത്തത് അപകടങ്ങൾ വർദ്ധിപ്പിക്കുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ വൻതോതിൽ നടക്കുന്ന നോർത്ത്, ഈസ്റ്റ് സോണുകളിലാണ് ഈ പ്രശ്നം അതിരൂക്ഷമായിട്ടുള്ളത്. ഡ്രൈവർമാരുടെ പശ്ചാത്തലം പരിശോധിക്കാതെയാണ് പല ഉടമകളും…
Read Moreഡ്രൈവർമാർക്ക് കന്നഡ നിർബന്ധമാക്കാനുള്ള നീക്കം: പ്രതിഷേധവുമായി ഓട്ടോ സംഘടനകൾ;
ബെംഗളൂരു: കർണാടകയിലെ ഓട്ടോ, ക്യാബ് ഡ്രൈവർമാർക്ക് കന്നഡ ഭാഷ നിർബന്ധമാക്കണമെന്ന നിർദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മഹാരാഷ്ട്ര സർക്കാരിന്റെ മാതൃകയിൽ വാണിജ്യ വാഹന ഡ്രൈവർമാർക്ക് പ്രാദേശിക ഭാഷാ പരിജ്ഞാനം നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തെഴുതിയതോടെയാണ് ചർച്ചകൾ ആരംഭിച്ചത്. എന്നാൽ, നഗരത്തിന്റെ ബഹുസ്വര സംസ്കാരത്തിന് ഇത്തരം നിയമങ്ങൾ വിഘാതമാകുമെന്ന് ഡ്രൈവർമാരുടെ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. നിലവിൽ ഗതാഗത സേവനങ്ങളെല്ലാം ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറിയ സാഹചര്യത്തിൽ ഡ്രൈവർമാർക്ക് കന്നഡ നിർബന്ധമാക്കേണ്ടതില്ലെന്ന് ഓട്ടോ റിക്ഷാ ഡ്രൈവേഴ്‌സ് യൂണിയൻ (എആർഡിയു) വ്യക്തമാക്കി. ആപ്പുകൾ വഴി…
Read Moreജോർജുകുട്ടിയുടെ വരവിന് നിയമതടസ്സമോ? ദൃശ്യം 3 റിലീസ് അനിശ്ചിതത്വത്തിൽ!
ന്യൂഡൽഹി: സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ‘ദൃശ്യം 3’-യുടെ ഒടിടി (OTT) കരാറിൽ ഏർപ്പെടുന്നത് ദില്ലി ഹൈക്കോടതി താല്‍ക്കാലികമായി വിലക്കി. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈം വീഡിയോ നൽകിയ ഹർജിയിലാണ് നിർമ്മാതാക്കളായ ആശിർവാദ് സിനിമാസിനെതിരെ കോടതി നടപടി സ്വീകരിച്ചത്. മെയ് 21-ന് ചിത്രം തിയേറ്ററുകളിൽ എത്താനിരിക്കെയാണ് നിർമ്മാതാക്കൾക്ക് അപ്രതീക്ഷിത തിരിച്ചടിയുണ്ടായിരിക്കുന്നത്. കേസ് വീണ്ടും പരിഗണിക്കുന്ന മെയ് 15 വരെയാണ് ഈ വിലക്ക് നിലനിൽക്കുക. ചിത്രത്തിന്റെ എക്സ്ക്ലൂസീവ് ഡിജിറ്റൽ അവകാശങ്ങൾ തങ്ങൾക്കാണെന്ന് അവകാശപ്പെട്ടാണ് ആമസോൺ പ്രൈം കോടതിയെ സമീപിച്ചത്. നേരത്തെ ആശിർവാദ്…
Read More