സിപിഎം അംഗത്വം പുതുക്കുന്നില്ലെന്ന് ജി സുധാകരന്‍; കാരണം അറിയാൻ വായിക്കാം

ആലപ്പുഴ: പാര്‍ട്ടി അംഗത്വം പുതുക്കാത്തതില്‍ വിശദീകരണവുമായി മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരന്‍. പാര്‍ട്ടിയില്‍ കടുത്ത അവഗണനയാണ് നേരിടുന്നത്. അതിനാല്‍ ഇനി സിപിഎം അംഗത്വം പുതുക്കുന്നില്ലെന്നും ജി സുധാകരന്‍ പറഞ്ഞു. പാര്‍ട്ടിയില്‍ തുടര്‍ന്ന് നേതാക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍ മെമ്പര്‍ഷിപ്പ് പുതുക്കാതെ ഇരിക്കുകയാണ്. എന്നാല്‍ ആശയാദര്‍ശങ്ങളില്‍ ജനലക്ഷങ്ങളോടൊപ്പം ഉറച്ചുനില്‍ക്കുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. വാര്‍ത്താസമ്മേളനത്തില്‍ തന്നെ കളിയാക്കി ചിരിച്ച സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയും കുറിപ്പില്‍ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. സംസ്ഥാന സെക്രട്ടറി താന്‍ ഒരു പരിഗണനയും അര്‍ഹിക്കുന്നില്ലെന്ന തരത്തില്‍ പറഞ്ഞുവെന്നും…

Read More

ദളപതിയുടെ ദാമ്പത്യം; 250 കോടി നൽകി ഒത്തുതീർപ്പിന് വിജയ്? സിനിമാലോകം ഞെട്ടലിൽ!

vijay

ചെന്നൈ: തമിഴ് സൂപ്പർ താരം വിജയ്‌യും ഭാര്യ സംഗീത സ്വർണലിംഗവും വിവാഹമോചനത്തിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകൾ. 27 വർഷം നീണ്ട ദാമ്പത്യ ജീവിതം അവസാനിപ്പിക്കാൻ സംഗീത കോടതിയെ സമീപിച്ചതായാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഒരു നടിയുമായുള്ള വിജയ്‌യുടെ ബന്ധമാണ് തർക്കങ്ങൾക്ക് കാരണമായതെന്ന് സംഗീത ഹർജിയിൽ ആരോപിക്കുന്നതായാണ് വിവരം. 2021-ന്റെ ആദ്യ മാസങ്ങൾ മുതൽ തന്നെ ഇവരുടെ ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ തുടങ്ങിയിരുന്നുവെന്നാണ് വിവരം. സംഗീത പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് ആഗ്രഹിച്ചെങ്കിലും വിജയ് ആദ്യം അതിന് തയ്യാറായിരുന്നില്ല. തന്റെ രാഷ്ട്രീയ ഭാവി തകരുമെന്ന ഭയം കാരണമാണ്…

Read More

ബെംഗളൂരുവിലേക്കു യാത്രക്കാരുമായി പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി. ബസിനുനേരെ തോക്കുചൂണ്ടി കാർ യാത്രക്കാരന്റെ പരാക്രമം

ബെംഗളൂരു: വയനാട്ടിൽ നിന്നു ബെംഗളൂരുവിലേക്കു വരികയായിരുന്ന കെഎസ്ആർടിസി ബസിനു നേരെ കാർ യാത്രക്കാരൻ തോക്കുചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇരുമ്പു കമ്പി എറിഞ്ഞു ബസിന്റെ ഹെഡ് ലൈറ്റ് പൊട്ടിക്കുകയും ചെയ്തു. ഇന്നലെ പുലർച്ചെ ഗോണിക്കൊപ്പയ്ക്കു സമീപം പൊന്നമ്പേട്ടിലായിരുന്നു സംഭവം. ബസ് കാറിൽ തട്ടിയെന്നാരോപിച്ചായിരുന്നു ആക്രമണം. ബസിനെ പിന്തുടർന്നെത്തിയ ഇയാൾ ഏറെ നേരം തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നു യാത്രക്കാരനായിരുന്ന നീലസന്ദ്ര കെഎംസിസി ജനറൽ സെക്രട്ടറി ബഷീർ പറഞ്ഞു. കെഎംസിസി അറിയിച്ചതിനെ തുടർന്നു ഗോണിക്കൊപ്പ എസ്ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും ഇയാൾ കടന്നുകളഞ്ഞു. യാത്രക്കാരെ പിന്നാലെ വന്ന മറ്റു…

Read More

അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കൊലയാളി കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലോ? ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവ്

ബെംഗളുരു; ഹുബ്ബള്ളിയില്‍ 5 വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതില്‍ ഹൈക്കോടതി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ജൂണിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് വിഭു ബക്രു, ജി സ് സി.എം.പൂനാച്ച എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് (പിയുസിഎല്‍) എന്ന സംഘടന നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. അന്വേഷണ റിപ്പോര്‍ട്ടില്‍ പോരായ്മകള്‍ കണ്ടെത്തിയാല്‍ കൂടുതല്‍ അന്വേഷണത്തിനായി കേന്ദ്ര ഏജന്‍സിക്കു ശുപാര്‍ശ ചെയ്യുമെന്നും കോടതി വ്യക്തമാക്കി. കഴിഞ്ഞ ഏപ്രിലിലാണു പ്രതി ബിഹാര്‍ സ്വദേശി നിതേഷ്…

Read More

സ്വർണവില വീഴുന്നു; ട്രെൻഡ്’ പ്രകാരമെങ്കിൽ ഇനി ഇടിവിന്റെ കാലം

സ്വർണവില കേരളത്തിൽ ഇന്ന് നേരിട്ടത് കനത്ത ഇടിവ്. ഇറാനും യുഎസ്-ഇസ്രയേലി സഖ്യവും തമ്മിലുള്ള യുദ്ധത്തെ തുടർന്ന് ഏതാനും ദിവസംമുൻപ് 5,400 ഡ‍ോളറിന് മുകളിലേക്ക് കുതിച്ചുകയറിയ രാജ്യാന്തരവില, ഇപ്പോൾ 5,160 ഡോളറിലേക്ക് ഇടിഞ്ഞ പശ്ചാത്തലത്തിലാണ് കേരളത്തിലും വില കുറഞ്ഞത്. രാജ്യാന്തര വിപണിയിലെ ട്രെൻഡാണ് വില കുറയാൻ വഴിയൊരുക്കിയത്. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി. 2,280 രൂപ താഴ്ന്ന് 1,20,640 രൂപയാണ് പവൻ വില.  

Read More

പൂജാരിയുടെ ‘പ്രശ്നം’ തീർക്കാൻ വന്ന യുവതി; അലമാര തൂത്തുവാരി 12 പവനുമായി മുങ്ങി!

തൃശൂർ: പ്രശ്ന പരിഹാരത്തിനായി പൂജാരിയുടെ വീട്ടിൽ എത്തിയ യുവതി 12 പവൻ വരുന്ന സ്വർണാഭരണങ്ങൾ കവർന്നു. പൂജാരിയുടെ ഭാര്യയുടെ ആഭരണങ്ങളാണ് യുവതി മോഷ്ടിച്ചത്. പൂജാരിയായ കൊടകര മറ്റത്തൂർ മൂലംകുടം സ്വദേശി അജേഷ് എന്നയാളുടെ വീട്ടിൽ പ്രശ്ന പരിഹാരത്തിനായി എത്തിയ പറക്കാട്ടുകര സ്വദേശിനി മണ്ണാംപറമ്പിൽ വീട്ടിൽ സൂര്യ (26)യാണ് മോഷണം നടത്തിയത്. യുവതിയെ തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ ഫെബ്രുവരി 16ന് ആയിരുന്നു സംഭവം. പൂജാരിയുടെ വീട്ടിലെ ബെഡ്റൂമിലെ അലമാരക്കുള്ളിൽ ബാഗിൽ സൂക്ഷിച്ചിരുന്ന 12 പവനോളം തൂക്കം വരുന്നതും ഏകദേശം 12 ലക്ഷത്തിലധികം…

Read More

പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം; സൗദി അറേബ്യ വിട്ട് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ

പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യ വിട്ടു. റിയാദിലെ യുഎസ് എംബസിക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണങ്ങളും മേഖലയിലെ സുരക്ഷാ ഭീഷണിയുമാണ് താരത്തിന്റെ പെട്ടെന്നുള്ള ഈ തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. അൽ നാസർ ക്ലബ്ബിന്റെ സൂപ്പർ താരമായ ക്രിസ്റ്റ്യാനോ തന്റെ കുടുംബത്തോടൊപ്പം യൂറോപ്പിലെ സുരക്ഷിതമായ ഒരിടത്തേക്ക് മാറിയതായാണ് സൂചന. ഇറാൻ-ഇസ്രായേൽ-അമേരിക്ക തർക്കം രൂക്ഷമായതോടെ അന്താരാഷ്ട്ര കായിക താരങ്ങളുടെ സുരക്ഷയെ സംബന്ധിച്ച് വലിയ ആശങ്കകൾ ഉയർന്നിരുന്നു. തന്റെ പ്രശസ്തമായ ഗൾഫ്സ്ട്രീം G650 (Gulfstream G650) എന്ന സ്വകാര്യ ജെറ്റിലാണ്…

Read More

എട്ടാംക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; സ്‌കൂൾ ഉടമയും ഭാര്യയും പ്രിൻസിപ്പലും അറസ്റ്റിൽ

ബെംഗളൂരു: എട്ടാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സ്വകാര്യ സ്‌കൂൾ ഉടമ പിടിയിൽ. ഇയാളെ സഹായിച്ചുവെന്ന കുറ്റത്തിന് ഭാര്യയെയും സ്‌കൂൾ പ്രിൻസിപ്പലിനെയും അറസ്റ്റ് ചെയ്തു. സ്‌കൂൾ ഹോസ്റ്റലിൽ രാത്രിയിൽ മദ്യലഹരിയിലെത്തിയ ഉടമ വിദ്യാർഥിനിയെ വാർഡന്റെ മുറിയിലേക്ക് വിളിപ്പിച്ചു പീഡിപ്പിച്ചുവെന്നാണ് പരാതി. എട്ട് ദിവസമായി പീഡനം തുടർന്നുവെന്നും പെൺകുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിൽ പറയുന്നു. പീഡനത്തിനിരയായ കുട്ടി സ്‌കൂളിൽ പരാതിപ്പെട്ടുവെങ്കിലും ഇക്കാലത്ത് ഇത്തരം കാര്യങ്ങൾ സാധാരണമാണെന്ന് മറുപടി നൽകിയ പ്രിൻസിപ്പലും ഉടമയുടെ ഭാര്യയും സംഭവം പുറത്ത് പറയുന്നത് വിലക്കിയെന്നും പരാതിയിൽ ആരോപിച്ചു. കുറച്ച് ദിവസത്തേക്ക് ഹോസ്റ്റലിൽ താമസിക്കുന്ന…

Read More

വാഹനാപകടം; മലയാളി നിയമവിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

വാഹനാപകടത്തിൽ മലയാളി നിയമവിദ്യാർത്ഥിനി മരിച്ചു. പാലക്കാട് വടക്കഞ്ചേരി സ്വദേശിനിയായ, 21 വയസുള്ള ജിനുവാണ് ചെന്നൈ നഗരത്തിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ചത്. പാലക്കാട് വടക്കഞ്ചേരി മൂലങ്കോട് കാവുങ്കല്‍ വീട്ടില്‍ എന്‍ വിജയകുമാറിന്റെയും വിജയകുമാരിയുടേയും മകളാണ് ജിനു. 21 വയസായിരുന്നു. ജിനു സഞ്ചരിച്ചിരുന്ന കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അണ്ണാ സർവകലാശാലയുടെ ഔട്ടർ ഗേറ്റിന് സമീപം ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. ചെന്നൈ അംബേദ്‌കർ ലോ കോളേജിലെ നാലാംവർഷ നിയമ വിദ്യാർത്ഥിനിയാണ് ജിനു. കോളേജിലെ പരിപാടിയിൽ പങ്കെടുത്ത അതിഥിയെ അദ്ദേഹത്തിന്റെ വീട്ടിൽ കൊണ്ടാക്കിയ ശേഷം…

Read More

മതിയായി ഈ എംഎല്‍എ, മാറ്റം തുടങ്ങാം’; എന്‍ഡിഎ പ്രചാരണ ക്യാംപെയിന് തുടക്കമായി

തിരുവനന്തപുരം: എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്ക് തുടക്കമായി. ‘മതിയായി ഈ എംഎല്‍എ, മാറ്റം തുടങ്ങാം’ എന്ന പ്രചരണ വാചകത്തോടെയാണ് എന്‍ഡിഎ തെരഞ്ഞെടുപ്പില്‍ പ്രചരണം നടത്തുക. ശബരിമല സ്വര്‍ണക്കൊള്ളയും പത്തുവര്‍ഷത്തെ ഇടതുഭരണം പരാജയമായിരുന്നുവെന്ന ആരോപണവും 140 നിയോജക മണ്ഡലങ്ങളിലെയും എംഎല്‍എമാര്‍ക്ക് വീഴ്ചകള്‍ സംഭവിച്ചുവെന്ന വാദവും ഉയര്‍ത്തി പ്രചരണം നടത്താനാണ് എന്‍ഡിഎയുടെ തീരുമാനം. മതിയായി ശബരിമല കൊള്ളക്കാരെ, മാറാത്തത് മാറും, ഇനി കേരളം വളരും തുടങ്ങിയ വാചകങ്ങളും സഖ്യത്തിലെ മുഖ്യകക്ഷിയായ ബിജെപിയുടെ പ്രചാരണ ബോര്‍ഡുകളില്‍ ഇടം നേടും. സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണ…

Read More
Click Here to Follow Us