എട്ടാംക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; സ്‌കൂൾ ഉടമയും ഭാര്യയും പ്രിൻസിപ്പലും അറസ്റ്റിൽ

ബെംഗളൂരു: എട്ടാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സ്വകാര്യ സ്‌കൂൾ ഉടമ പിടിയിൽ. ഇയാളെ സഹായിച്ചുവെന്ന കുറ്റത്തിന് ഭാര്യയെയും സ്‌കൂൾ പ്രിൻസിപ്പലിനെയും അറസ്റ്റ് ചെയ്തു.

സ്‌കൂൾ ഹോസ്റ്റലിൽ രാത്രിയിൽ മദ്യലഹരിയിലെത്തിയ ഉടമ വിദ്യാർഥിനിയെ വാർഡന്റെ മുറിയിലേക്ക് വിളിപ്പിച്ചു പീഡിപ്പിച്ചുവെന്നാണ് പരാതി. എട്ട് ദിവസമായി പീഡനം തുടർന്നുവെന്നും പെൺകുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിൽ പറയുന്നു.

  ടെക്കികളെ വലയിലാക്കുന്ന പുതിയ 'വ്യാജ ഇന്റര്‍വ്യൂ വഴി തട്ടിപ്പ്; മുന്നറിയിപ്പുമായി ടെക്കി

പീഡനത്തിനിരയായ കുട്ടി സ്‌കൂളിൽ പരാതിപ്പെട്ടുവെങ്കിലും ഇക്കാലത്ത് ഇത്തരം കാര്യങ്ങൾ സാധാരണമാണെന്ന് മറുപടി നൽകിയ പ്രിൻസിപ്പലും ഉടമയുടെ ഭാര്യയും സംഭവം പുറത്ത് പറയുന്നത് വിലക്കിയെന്നും പരാതിയിൽ ആരോപിച്ചു.

കുറച്ച് ദിവസത്തേക്ക് ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർഥികളെ പുറത്തേക്ക് പോകാനും മറ്റുള്ളവരുമായി ആശയവിനിമയം നടത്താനും അനുവദിച്ചില്ല. എന്നാൽ പിന്നീട് പെൺകുട്ടി മാതാപിതാക്കളെ വിവരം അറിയിക്കുകയായിരുന്നു.

ഹോസ്റ്റലിൽ താമസിക്കുന്ന മറ്റ് പെൺകുട്ടികൾക്ക് നേരേയും ധനഞ്ജയി ലൈംഗികാതിക്രമം കാട്ടിയെന്ന് സംശയമുണ്ട്. ഇതേക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

  ന​ഗരത്തിലെ ഈ റോഡിലൂടെ പോകുമ്പോൾ സൂക്ഷിക്കുക! മുകളിൽ ഒളിഞ്ഞിരിപ്പുണ്ട് ഒരു വൻ അപകടം

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  യുവാവിനെ വിളിച്ച് ഇറക്കി കൊണ്ട്പോയി കൊലപ്പെടുത്തി; സോഫ നിർമ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം
[masterslider id="10"]

Related posts