കേരളത്തില്‍ ശിശുമരണ നിരക്ക് കുറയാന്‍ കാരണം യുവജനങ്ങള്‍ വിദേശത്ത് പോകുന്നതുകൊണ്ട്; രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: യുവജനങ്ങള്‍ വന്‍തോതില്‍ വിദേശത്തേക്ക് പോകുന്നത് കൊണ്ടാണ് കേരളത്തില്‍ ശിശുമരണ നിരക്ക് കുറയാന്‍ കാരണമായതെന്ന ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നു. ഫെബ്രുവരി 24ന് മനോരമ ഇയര്‍ബുക്ക് സംഘടിപ്പിച്ച കേരള ഡവലപ്‌മെന്റ് സമ്മിറ്റ് 2026ലാണ് രാജീവ് ചന്ദ്രശേഖറിന്റെ ഈ പ്രതികരണം. പരിപാടിയുടെ വീഡിയോ പുറത്തുവന്നതോടെയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ആരംഭിച്ചത്. ‘ഒരു രാഷ്ട്രീയ നേതാവ് ഒരു പോഡ്കാസ്റ്റില്‍ ഇരുന്ന് വളരെ അഭിമാനത്തോടെ പറയുകയാണ്. കേരളത്തില്‍ ശിശുമരണനിരക്ക് വളരെ കുറവാണെന്ന്.പക്ഷെ അതിന്റെ വസ്തുത നമ്മള്‍ മനസിലാക്കിയിട്ടുണ്ടോ?. ഏറ്റവും കൂടുതല്‍ യൂത്ത്…

Read More

ബർത്ത്ഡേ പാർട്ടിക്കിടെ 12 വയസുകാരൻ വെടിയേറ്റ് കൊല്ലപ്പെട്ടു

ഉത്തർപ്രദേശിലെ ലഖ്നൗവിൽ ബർത്ത്ഡേ പാർട്ടിയിൽ പങ്കെടുക്കാൻ പോയ 12 വയസുകാരനായ ഉനൈസിനെയാണ് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. പാർട്ടിയിൽ പങ്കെടുക്കാൻ എത്തിയ കുട്ടികളുടെ കാറിൽ നിന്നും പിസ്റ്റൽ കണ്ടെടുത്തു. തോക്ക് ഉപയോ​ഗിച്ച് കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ വെടിയേറ്റ് മരിച്ചെന്നാണ് റിപ്പോർട്ട്. എന്നാൽ തന്റെ മകനെ സുഹൃത്തുക്കൾ ചേർന്ന് കൊലപ്പെടുത്തിയതാണെന്ന് ഉനൈസിന്റെ പിതാവ് സമീർ ഖാൻ ആരോപിച്ചു. സുഹൃത്തുകൾ പ്രലോഭിപ്പിച്ച് കൊണ്ടു പോകുകയായിരുന്നു. സംഭവത്തിന് ശേഷം ഉനൈസ് റോഡപകടത്തിൽപെട്ടതായി സുഹ‍ൃത്തുകൾ വിളിച്ചറിയിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിയപ്പോഴാണ് കുട്ടി മരിച്ച വിവരം അറിഞ്ഞതെന്നും സമീർ ഖാൻ പറഞ്ഞു. കുട്ടിയുടെ പിതാവിന്റെ…

Read More

11.50 കോടിയുടെ ലഹരിമരുന്ന്; 2 മലയാളികള്‍ പിടിയില്‍

ബെംഗളുരു: ബാഗലൂരിലെ അപ്പാര്‍ട്‌മെന്റില്‍ നിന്നു 11.50 കോടിയുടെ ലഹരിമരുന്നുമായി 2 മലയാളികള്‍ അറസ്റ്റിലായി. അശ്വിന്‍ (27), മുബീന (25) എന്നിവരെയാണു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. 5കിലോ ഹൈഡ്രോ കഞ്ചാ വ്, 8,335 എല്‍എസ്ഡി സംപ്, 534 ഗ്രാം ചരസ് എന്നിവ പിടിച്ചെടുത്തു. തായ്‌ലന്‍ഡില്‍ നിന്നു വിന്‍സന്റ് എന്നയാളാണു ലഹരി നല്‍കിയതെന്ന് ഇവര്‍മൊഴി നല്‍കി. 2 വര്‍ഷം മുന്‍പാ ണ് ഇരുവരും ബാഗലൂരിലെ ആഡംബര അപ്പാര്‍ട്‌മെന്റില്‍ താമസം തുടങ്ങിയത്.

Read More

ദുബായിലെ യുഎസ് കോണ്‍സുലേറ്റിന് നേര്‍ക്ക് ഇറാന്റെ ഡ്രോണ്‍ ആക്രമണം

ദുബായ്: പശ്ചിമേഷ്യയിലെ സംഘര്‍ഷം രൂക്ഷമാകുന്നു. ദുബായിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന് നേര്‍ക്ക് ഇറാന്റെ ഡ്രോണ്‍ ആക്രമണം. ചൊവ്വാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. ഡ്രോണ്‍ ആക്രമണത്തില്‍ കോണ്‍സുലേറ്റിന് സമീപത്ത് ചെറിയ തോതില്‍ തീപിടിത്തം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. വിവരമറിഞ്ഞ് ഉടന്‍ സ്ഥലത്തെത്തിയ ദുബായ് സിവില്‍ ഡിഫന്‍സ് വിഭാഗം തീ അണച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ദുബായ് ഗവണ്‍മെന്റ് മീഡിയ ഓഫീസ് അറിയിച്ചു. ആക്രമണത്തെ പ്രതിരോധിച്ചെന്ന് യുഎഇ സര്‍ക്കാര്‍ വ്യക്തമാക്കി. കെട്ടിടത്തില്‍ ഡ്രോണ്‍ പതിച്ചെന്നും എന്നാല്‍ യുഎസ് ഉദ്യോഗസ്ഥരെല്ലാം സുരക്ഷിതരാണെന്നും യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക് റൂബിയോ വ്യക്തമാക്കി. വലിയ സ്ഫോടനശബ്ദം…

Read More

ഉടുമ്പൻചോലയിൽ വിജയ സാധ്യത കൂടുതൽ എംഎം മണിക്ക്; സിപിഎം ഇടുക്കി നേതൃത്വം

ഉടുമ്പൻചോലയിൽ എംഎം മണിക്ക് പകരം കെ കെ ജയചന്ദ്രനെ സ്ഥാനാർത്ഥിയാക്കാനുള്ള സിപിഐഎം സംസ്ഥാന നേതൃത്വത്തിന്റെ നീക്കത്തിൽ ഇടുക്കി ജില്ലാ നേതൃത്വത്തിന് അതൃപ്തി. വിജയ സാധ്യത പരിഗണിച്ച് ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് നൽകിയത് എം എം മണിയുടെ പേര് മാത്രം. എന്നാൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എന്ന നിലയിൽ കെ കെ ജയചന്ദ്രനെ പരിഗണിക്കുകയായിരുന്നു. വിജയ സാധ്യത കൂടുതൽ എംഎം മണിക്കാണെന്നും ‌‌എംഎം മണി അല്ലെങ്കിൽ തിരിച്ചടി ഉണ്ടാകുമെന്നും ഇടുക്കി ജില്ലാ നേതൃത്വം പറയുന്നു. എംഎം മണിയുടെ പ്രസംഗംങ്ങൾ പാർട്ടിക്ക് പ്രതിസന്ധി ഉണ്ടാക്കുമോ എന്നും…

Read More

റോഡില്‍ തര്‍ക്കം; യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തി; ഡ്രൈവർക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

ബെംഗളുരു: റോഡിലെ തര്‍ക്കത്തിനിടെ ഹാസനില്‍ യുവാവിനെ കാറിടിച്ചു കൊലപ്പെടുത്തി. രണ്ടു പേര്‍ക്കു പരുക്കേറ്റു. തിങ്കളാഴ്ച രാത്രി കാറിന്റെ അമിതവേഗം ചോദ്യം ചെയ്തവരെയാണ് ഇടിച്ചു തെറിപ്പിച്ചത്. തിങ്കളാഴ്ച അർദ്ധരാത്രിയോടെ ഒരു കൂട്ടം യുവാക്കൾ റോഡരികിൽ നിൽക്കുകയായിരുന്നുവെന്ന് ആരോപിക്കപ്പെടുന്നു. അപ്പോൾ ഒരു ഫോർച്യൂണർ കാർ അമിതവേഗത്തിൽ പാഞ്ഞുവന്നു. ഡ്രൈവറോട് പതുക്കെ വാഹനമോടിക്കാൻ യുവാക്കൾ ആക്രോശിച്ചു. ഇതിൽ പ്രകോപിതനായ ഡ്രൈവർ കാർ അവർ നിന്നിരുന്ന സ്ഥലത്തേക്ക് തിരികെ ഓടിച്ചുകൊണ്ടുപോയി സംഘത്തിന് നേരെ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ മനു സംഭവസ്ഥലത്ത് തന്നെ മരിച്ചു, മറ്റ് മൂന്ന് പേർക്ക് പരിക്കേറ്റു. കാർ…

Read More

ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം വിധി പറയും വരെ കുറ്റപത്രം സമര്‍പ്പിക്കരുത്: ഹൈക്കോടതി

ബെംഗളുരു: ചിന്നസ്വാമി സ്റ്റേഡിയം ദുരന്തത്തില്‍ എടുത്ത കേസ് ചോദ്യം ചെയ്തു റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളുരുവും (ആര്‍സിബി) കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനും സമര്‍പ്പിച്ച ഹര്‍ജികളില്‍ വിധി പറയും വരെ കുറ്റപത്രം സമര്‍പ്പിക്കരുതെന്നു  ബെംഗളുരു പൊലീസിനോടു ഹൈക്കോടതി നിര്‍ദേശിച്ചു. കുറ്റപത്രം സമര്‍പ്പിക്കാന്‍ പൊലീസ് അനുമതി തേടിയിരുന്നു. കേസ് വീണ്ടും 16നു പരിഗണിക്കും. ആര്‍സിബിയുടെ ഐപിഎല്‍ വിജയാഘോഷത്തിനിടെ ഗേറ്റുകളില്‍ ആള്‍ക്കൂട്ടം ഇരച്ചു കയറിയതിനെ തുടര്‍ന്നു 11 പേര്‍ മരിച്ചതിന്റെ പേരിലാണു കേസെടുത്തത്.

Read More

വിജയിയുടെ റാലിയിൽ വീണ്ടും അപകടം; വിദ്യാർഥിക്ക് ഗുരുതര പരിക്ക്;

ചെന്നൈ: നടനും ടിവികെ നേതാവുമായ വിജയിയുടെ റാലിയിൽ വീണ്ടും അപകടം. തഞ്ചാവൂരിലെ റാലിയിൽ ഉണ്ടായ അപകടത്തിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റതായി വിവരം. ഒരാളുടെ നില ഗുരുതരമാണ്. വിജയുടെ വാഹനം പിന്തുടരുന്നതിനിടെയായിരുന്നു അപകടം. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. വാഹനത്തെ പിന്തുടരുന്നതിനിടെ ബൈക്കിൽനിന്ന് വീണ പി. വിഘ്നേഷ് എന്ന യുവാവിനാണ് പരിക്കേറ്റത്. ഡിഗ്രി മൂന്നാം വർഷ വിദ്യാർത്ഥിയാണ് വിഘ്നേഷ്. ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരു യുവാവിന്റെ കാൽ ഒടിഞ്ഞിട്ടുണ്ട്. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് വിവരം. കരൂരിൽ 41 പേരുടെ മരണത്തിനിടയാക്കിയ…

Read More

മൈസൂരു – വടകര സൂപ്പര്‍ഫാസ്റ്റ ഇന്ന് മുതല്‍; ടിക്കറ്റ് അടക്കമുളള വിശദാംശങ്ങൾ

ബെംഗളുരു: കേരള ആര്‍ടിസിയുടെ മൈസൂരുവില്‍ നിന്നു വടകരയി ലേക്കുള്ള സൂപ്പര്‍ഫാസ്റ്റ് പ്രീമിയം ബസ് സര്‍വീസ് ഇന്ന് ആരംഭിക്കും. രാവിലെ 11.30നു മൈസൂരുവില്‍ നിന്നു പുറപ്പെട്ട് നഞ്ചന്‍ ഗുഡ്, ഗുണ്ടല്‍പേട്ട്, ബത്തേരി (2.40), കേണിച്ചിറ, നടവയല്‍, പനമരം, തരുവണ, തൊട്ടില്‍പാലം (4.15), കുറ്റ്യാടി, നാദാപുരം വഴി വൈകിട്ട് 5നു വടകരയിലെത്തും. വടകരയില്‍ നിന്നു പുലര്‍ ച്ചെ 4.45നു പുറപ്പെട്ടു തൊട്ടില്‍ പാലം (5.30), ബത്തേരി (7.20), നഞ്ചന്‍ഗുഡ് വഴി രാവിലെ 10നു മൈസൂരുവിലെത്തും. 287 രൂപ യാണു ടിക്കറ്റ് നിരക്ക്. മൈസൂരു വില്‍ നിന്നു വടകരയിലേക്കു…

Read More

കൈക്കൂലി കേസില്‍ അറസ്റ്റിലായ എംവിഡി ഉദ്യോഗസ്ഥന് ജയിലിന് പുറത്ത് സ്വീകരണം

കോട്ടയം: കൈക്കൂലി കേസില്‍ അറസ്റ്റിലായ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് ജയിലിന് പുറത്ത് സ്വീകരണം. ചേര്‍ത്തലയില്‍ നിന്ന് വിജിലന്‍സ് അറസ്റ്റ് ചെയ്ത മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെജി ബിജുവിനെയാണ് ബസ് ഡ്രൈവിങ് സ്‌കൂള്‍ ഉടമകളും ജീവനക്കാരും ചേര്‍ന്ന് സ്വീകരിച്ചത്. സ്വീകരണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. കഴിഞ്ഞമാസമാണ് കൈക്കൂലി കേസില്‍ കെജി ബിജു അറസ്റ്റിലാകുന്നത്. 2600 രൂപ കൈക്കൂലി വാങ്ങി എന്ന് ആരോപിച്ച് വിജിലന്‍സ് അറസ്റ്റ് ഉണ്ടായത്. കോട്ടയം ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ ആയിരുന്നു കെ ജി ബിജു. റിമാന്‍ഡ് കാലവധി പൂര്‍ത്തിയാക്കി പുറത്തിറങ്ങിയപ്പോഴാണ് ആലപ്പുഴയില്‍ നിന്നെത്തിയവര്‍ ജയിലിന്…

Read More
Click Here to Follow Us