വിജയിയുടെ റാലിയിൽ വീണ്ടും അപകടം; വിദ്യാർഥിക്ക് ഗുരുതര പരിക്ക്;

ചെന്നൈ: നടനും ടിവികെ നേതാവുമായ വിജയിയുടെ റാലിയിൽ വീണ്ടും അപകടം. തഞ്ചാവൂരിലെ റാലിയിൽ ഉണ്ടായ അപകടത്തിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റതായി വിവരം. ഒരാളുടെ നില ഗുരുതരമാണ്. വിജയുടെ വാഹനം പിന്തുടരുന്നതിനിടെയായിരുന്നു അപകടം. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.

വാഹനത്തെ പിന്തുടരുന്നതിനിടെ ബൈക്കിൽനിന്ന് വീണ പി. വിഘ്നേഷ് എന്ന യുവാവിനാണ് പരിക്കേറ്റത്. ഡിഗ്രി മൂന്നാം വർഷ വിദ്യാർത്ഥിയാണ് വിഘ്നേഷ്. ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരു യുവാവിന്റെ കാൽ ഒടിഞ്ഞിട്ടുണ്ട്. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് വിവരം.

  പോകരുത്, ബോംബുണ്ട്! ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി

കരൂരിൽ 41 പേരുടെ മരണത്തിനിടയാക്കിയ റാലിയ്ക്ക് പിന്നാലെ കഴിഞ്ഞ മാസം സേലത്ത് റാലിയിലും തിക്കിലും തിരക്കിലും പെട്ട് ഒരാൾ മരിച്ചിരുന്നു. വൻ തോതിൽ വിമർശനമാണ് ടിവികെയ്ക്കെതിരേ ഉയരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദുരന്തഭൂമിയിലും ക്രൂരത; കെഎസ്ആർടിസി ബസ് അപകടത്തിനിടെ പണവും കവർന്നു; അപകടത്തിന് കാരണമായത് പ്രധാനമായും ഈ രണ്ട് കാര്യങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts