യുവാവിന് നേരെ മർദനം; മണ്ഡ്യയിൽ രണ്ടുവിഭാഗങ്ങൾ തമ്മിൽ സംഘർഷാവസ്ഥ

ബെംഗളൂരു : മണ്ഡ്യ ജില്ലയിലെ ബെല്ലൂരിൽ യുവാവിനെ ഒരു സംഘമാളുകൾ മർദിച്ചതിനെത്തുടർന്ന് രണ്ടുവിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉടലെടുത്തു.

തിങ്കളാഴ്ച രാത്രി പ്രദേശവാസിയായ അഭിഷേകിന്റെ വീട്ടിൽ ഒരുസംഘമാളുകൾ അതിക്രമിച്ചുകയറി മർദിച്ചതിനെത്തുടർന്നാണ് സംഘർഷമുണ്ടായത്.

പരിക്കേറ്റ അഭിഷേക് സ്വകാര്യആശുപത്രിയിൽ ചികിത്സയിലാണ്. അനിഷ്ട സംഭവങ്ങളുണ്ടാകാതിരിക്കാൻ പ്രദേശത്ത് പോലീസ് സുരക്ഷ ശക്തമാക്കി.

വീട്ടിൽ അതിക്രമിച്ചുകയറി മർദിച്ചതായി അഭിഷേക് ബെല്ലൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച ഒരുസംഘം യുവാക്കളുടെ ബൈക്കുകൾ അഭിഷേകിന്റെ ബൈക്കിൽ തട്ടിയിരുന്നു.

  ബെംഗളൂരുവിൽ ഓടുന്ന സ്‌കൂൾ വാനിന്റെ പിൻവാതിൽ തുറന്ന് അഞ്ച് കുട്ടികൾ റോഡിലേക്ക് വീണു; ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്

ഇതിനെ അഭിഷേക് ചോദ്യംചെയ്തപ്പോൾ സംഘം മർദിച്ചു. പിന്നീട് തിങ്കളാഴ്ച രാത്രി വീണ്ടും വീട്ടിൽ അതിക്രമിച്ചുകയറി മർദിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

അതിനിടെ അഭിഷേകും കൂടെയുള്ളവരും തങ്ങളെ മർദിച്ചതായി യുവാക്കളും പരാതി കൊടുത്തിട്ടുണ്ട്. ജെ.ഡി.എസ്. നേതാവ് സുരേഷ് ഗൗഡ ആശുപത്രിയിലെത്തി അഭിഷേകിനെ സന്ദർശിച്ചു.

കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തിയശേഷം ഹിന്ദു യുവാക്കൾക്കുനേരെയുള്ള അതിക്രമങ്ങൾ വർധിച്ചതായി അദ്ദേഹം ആരോപിച്ചു. ഐ.ജി. അമിത് സിങ്, എസ്.പി. എൻ. യതീഷ് എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മദ്യലഹരിയിൽ യുവതി പോലീസിനെ ആക്രമിച്ചു; കൂടെ അസഭ്യവർഷവും; വനിതാ പി.എസ്.ഐയ്ക്ക് മർദ്ദനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പാരാമെഡിക്കൽ വിദ്യാർത്ഥിയുടെ മൃതദേഹം ജീർണ്ണിച്ച നിലയിൽ കണ്ടെത്തി
[masterslider id="10"]

Related posts