ഒഡീഷ ട്രെയിൻ അപകടം: ചിക്കമഗളൂരുവിൽ നിന്നുള്ള 110 തീർത്ഥാടകർ സുരക്ഷിതർ

ബെംഗളൂരു: ബെംഗളൂരു-ഹൗറ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് (12864)ൽ യാത്ര ചെയ്ത ചിക്കമഗളൂരുവിൽ നിന്നുള്ള 110 യാത്രക്കാരും സുരക്ഷിതർ. കലാസ, ഹൊറനാട്, സാംസെ എന്നിവിടങ്ങളിൽ നിന്നുള്ള 110 പേർ ജൈനരുടെ പുണ്യ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ ശിഖർജിയിലേക്കുള്ള യാത്രയ്ക്ക് പോയതാണ്. ജൂൺ ഒന്നിനാണ് ഇവർ ബംഗളുരുവിൽ നിന്നും യാത്ര തിരിച്ചത്. നൂറുകണക്കിന് ആളുകളുടെ മരണത്തിനിടയാക്കിയ ഒഡീഷയിലെ ദാരുണമായ മൂന്ന് ട്രെയിൻ അപകടത്തിന്റെ വാർത്തയെ തുടർന്ന് കലാസയിൽ സംഘർഷം നിലനിന്നിരുന്നു.

  13വയസുകാരിയുടെ കൊട്ടേഷൻ; മുത്തച്ഛനെ കൊന്ന് പ്രായപൂർത്തിയാകാത്തവർ; നാല് പേര്‍ പിടിയില്‍.

ഷാലിമാർ-ചെന്നൈ സെൻട്രൽ കോറോമാണ്ടൽ എക്‌സ്‌പ്രസ്, ബെംഗളൂരു-ഹൗറ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ്, ഗുഡ്‌സ് ട്രെയിൻ എന്നിവയാണ് ഒഡീഷയിലെ ബാലസോറിൽ അപകടത്തിൽപ്പെട്ടത്.

മഹിമ സാഗര മുനിയുടെ പിന്തുണയോടെ തീർഥാടനത്തിന് പുറപ്പെട്ട യാത്രക്കാരെ അധികൃതർ ബന്ധപ്പെട്ടിരുന്നു. 110 യാത്രക്കാരും ഒരുമിച്ചാണ് യാത്ര ചെയ്തതെന്നും അവരെ ബന്ധപ്പെട്ടിട്ടുണ്ടെന്നും അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ രൂപ ബിആർ പറഞ്ഞു. വിശാഖപട്ടണം വരെ ട്രെയിനിന്റെ അവസാന നാല് ബോഗികളിലായിരുന്നു അവർ യാത്ര ചെയ്തിരുന്നതെന്ന് സംഘത്തിലുണ്ടായിരുന്ന ശേഷരാജ് ജെയിൻ പറഞ്ഞു. ട്രെയിൻ എഞ്ചിൻ മാറിയതോടെ പിന്നിൽ സ്ഥാപിച്ച ബോഗികൾ മുന്നിലെത്തി. തൽഫലമായി, അവർ സുരക്ഷിതരായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴയകന്നു, ബെം​ഗളൂരുവിൽ വേനൽച്ചൂട്; താപനില കുതിച്ചുയരുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അടുത്ത മാസം മുതൽ കാറുകൾക്ക് വില കൂടും; ഈ മാസം ബുക്കിംഗിൽ വൻ വർധന
[masterslider id="10"]

Related posts