ബർത്ത്ഡേ പാർട്ടിക്കിടെ 12 വയസുകാരൻ വെടിയേറ്റ് കൊല്ലപ്പെട്ടു

ഉത്തർപ്രദേശിലെ ലഖ്നൗവിൽ ബർത്ത്ഡേ പാർട്ടിയിൽ പങ്കെടുക്കാൻ പോയ 12 വയസുകാരനായ ഉനൈസിനെയാണ് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. പാർട്ടിയിൽ പങ്കെടുക്കാൻ എത്തിയ കുട്ടികളുടെ കാറിൽ നിന്നും പിസ്റ്റൽ കണ്ടെടുത്തു. തോക്ക് ഉപയോ​ഗിച്ച് കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ വെടിയേറ്റ് മരിച്ചെന്നാണ് റിപ്പോർട്ട്.

എന്നാൽ തന്റെ മകനെ സുഹൃത്തുക്കൾ ചേർന്ന് കൊലപ്പെടുത്തിയതാണെന്ന് ഉനൈസിന്റെ പിതാവ് സമീർ ഖാൻ ആരോപിച്ചു. സുഹൃത്തുകൾ പ്രലോഭിപ്പിച്ച് കൊണ്ടു പോകുകയായിരുന്നു. സംഭവത്തിന് ശേഷം ഉനൈസ് റോഡപകടത്തിൽപെട്ടതായി സുഹ‍ൃത്തുകൾ വിളിച്ചറിയിക്കുകയായിരുന്നു.

  മക്കളെ അറിഞ്ഞ ജവാന് മോഡിഫിക്കേഷന്‍

ആശുപത്രിയിൽ എത്തിയപ്പോഴാണ് കുട്ടി മരിച്ച വിവരം അറിഞ്ഞതെന്നും സമീർ ഖാൻ പറഞ്ഞു. കുട്ടിയുടെ പിതാവിന്റെ ആരോപണത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും കൊലപാതകമാണോ എന്ന് അന്വോഷിച്ച് വരികയാണെന്നും പൊലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സെഞ്ച്വറി അടിച്ച് സ്കൂട്ടർ ഉടമ, 'ഹാഫ് ടിക്കറ്റ്' ഓഫറിൽ തലയൂരി; ഒടുവിൽ ഇനി മാന്യനായി ജീവിച്ചോളാമെന്ന് സത്യപ്രതിജ്ഞ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts