തിരുവനന്തപുരത്ത് ട്രാൻസ്ജെൻഡേഴ്സ് ബിജെപിയിലേക്ക്. പാർട്ടി അംഗത്വം നൽകി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത്, ഭരതനാട്യം കലാകാരി അദ്രിജ തുടങ്ങിയവരാണ് അംഗത്വമെടുത്തത്. നിരവധി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്‌സും അംഗത്വമെടുത്തു. ആകെ 15 പേർ അംഗത്വമെടുത്തു. മാരാർജി ഭവനിൽ വെച്ചായിരുന്നു ചടങ്ങ്. ഇറാൻ യുദ്ധത്തിൽ സിപിഐഎമും കോൺഗ്രസും അമേരിക്കയ്ക്ക് എതിരെ നിലപാട് എടുത്തു. എത്രകാലമായി ഗൾഫ് രാജ്യങ്ങളിൽ മലയാളികൾ ജോലിയ്ക്ക് പോകുന്നു. എന്നാൽ ജിസിസി രാജ്യങ്ങളിൽ ഇറാൻ നടത്തിയ അക്രമത്തിൽ മുഖ്യമന്ത്രിയ്ക്കും കോൺഗ്രസിനും ഒന്നും പറയുന്നില്ല.
Read MoreMonth: March 2026
മന്ത്രി വീണാ ജോര്‍ജിന്റെ പരിപാടിയില്‍ ഒഴിഞ്ഞ കസേരകളോ?
പത്തനംതിട്ട: മന്ത്രി വീണാ ജോര്‍ജ് പങ്കെടുത്ത പരിപാടിയില്‍ ജനപങ്കാളിത്തം കുറവായിരുന്നുവെന്ന് വ്യാജ പ്രചാരണം. മന്ത്രിയുടെ പ്രസംഗം കേള്‍ക്കാന്‍ വേദിയിലും സദസിലും വളരെ കുറച്ച് ആളുകള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നായിരുന്നു പ്രചാരണം. ഒഴിഞ്ഞ കസേരകളുടെ ചിത്രങ്ങള്‍ അടക്കം പങ്കുവെച്ചായിരുന്നു ഇത്തരത്തിലൊരു പ്രചാരണം നടന്നത്. സിപിഐഎം നേതാക്കള്‍ പോലും പരിപാടിയില്‍ നിന്ന് വിട്ടുനിന്നുവെന്നും പ്രചരിക്കപ്പെട്ടു. എന്നാല്‍ വാസ്തവം അതല്ല. കണ്ണൂരിലെ വിവാദങ്ങള്‍ക്ക് ശേഷം ഇന്നലെയായിരുന്നു മന്ത്രി വീണാ ജോര്‍ജ് പൊതുവേദിയില്‍ എത്തിയത്. ആറന്മുള നിയമസഭ മണ്ഡലത്തില്‍ പൂര്‍ത്തീകരിച്ച വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും ആരോഗ്യ എക്‌സിബിഷനും കലാമേളയും അടങ്ങുന്ന…
Read Moreവാഹനാപകടം; ബെംഗളൂരുവിൽ നിന്നുള്ള ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു
ബെംഗളൂരു: ആന്ധ്രയിലുണ്ടായ വാഹനാപകടത്തില്‍ ബെംഗളൂരുവിൽ നിന്നുള്ള ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. ബുധനാഴ്ച രാവിലെ 8.45 ഓടെ ചിറ്റൂർ ജില്ലയിലെ ഗംഗാവരം ദണ്ഡപ്പള്ളി ക്രോസിൽ ബെംഗളൂരു-ചെന്നൈ ദേശീയപാതയിൽ നിയന്ത്രണം വിട്ട് കണ്ടെയ്‌നർ ട്രക്കിന്റെ പിന്നിൽ ഇടിച്ചാണ് അപകടം. ബെംഗളൂരുവിലെ രാജാജിനഗറിൽ നിന്നും തിരുപ്പതിയിലേക്ക് പോകുകയായിരുന്ന കുടുംബം സഞ്ചരിച്ച കാര്‍ ആണ് അപകടത്തില്‍പ്പെട്ടത്. മോഹൻദാസ് (71), നാഗരാജു റാവു (61), കുസുമ (61), ജയന്തി (59), പൂജ (31) എന്നിവരാണ് മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ അഞ്ച് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കൂടുതല്‍ വിവരങ്ങള്‍…
Read Moreബെംഗളൂരു നിവാസികൾ ശ്രദ്ധിക്കുക: ഈ റൂട്ടുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും; ഇതര റൂട്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ ഇതാ
ബെംഗളൂരു: ബെംഗളൂരു സെൻട്രൽ സിറ്റി കോർപ്പറേഷൻ വ്യാഴാഴ്ച മുതൽ ഏറെക്കാലമായി കാത്തിരുന്ന എം.ജി. റോഡ് റീ-ആസ്ഫാൽറ്റിംഗ് ജോലികൾ ആരംഭിക്കാൻ ഒരുങ്ങുന്നു. ആദ്യ ഘട്ടത്തിൽ, ട്രിനിറ്റി സർക്കിളിൽ നിന്ന് കബ്ബൺ പാർക്ക് പോലീസ് സ്റ്റേഷൻ സർക്കിൾ വരെയുള്ള 2.2 കിലോമീറ്റർ നീളമുള്ള റോഡ് റീ-ആസ്ഫാൽറ്റ് ചെയ്യും. മാർച്ച് 4 ന് (ഇന്ന്) വൈകുന്നേരം തയ്യാറെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നാണ് വിവരം. ട്രാഫിക് പോലീസിന്റെ അനുമതി ലഭിക്കാത്തതിനാൽ കുറച്ച് കാലതാമസമുണ്ടാകാൻ സാധ്യതയുണ്ട്. എന്നിരുന്നാലും, 15 ദിവസത്തിനുള്ളിൽ പണി പൂർത്തിയാക്കുക എന്നതാണ് ലക്ഷ്യം. മുഖ്യമന്ത്രിയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതിയിൽ…
Read Moreഅർജുൻ തെൻഡുൽക്കർ– സാനിയ വിവാഹാഘോഷങ്ങൾക്ക് തുടക്കം; ചടങ്ങിൽ തിളങ്ങി പ്രമുഖ ക്രിക്കറ്റ് താരങ്ങൾ; സമൂഹമാധ്യമങ്ങളിൽ വൈറലായി ചിത്രങ്ങൾ
മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ മകനും ക്രിക്കറ്റ് താരവുമായ അർജുൻ തെൻഡുൽക്കറുടെ വിവാഹാഘോഷങ്ങൾക്കു തുടക്കം. അർജുനും സാനിയ ചന്ദോക്കുമായുള്ള വിവാഹം നാളെയാണ്. നാളെ നടക്കുന്ന വിവാഹച്ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമാണ് പ്രവേശനം. വിരാട് കോലി, ശുഭ്മാൻ ഗിൽ, എം.എസ്. ധോണി, സൗരവ് ഗാംഗുലി, വി.വി.എസ്. ലക്ഷ്മൺ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് വിവരം. രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭാ പ്രതിപക്ഷ നേതാവ് തുടങ്ങിയവരെ സച്ചിനും കുടുംബവും ക്ഷണിച്ചിട്ടുണ്ട്. സാനിയയുടെ കുടുംബത്തിന് പങ്കാളിത്തമുള്ള ഇന്റർകോണ്ടിനെന്റൽ ഹോട്ടലിലാകും വിവാഹമെന്നാണ് റിപ്പോർട്ട്. പ്രധാനചടങ്ങുകൾക്ക് മുന്നോടിയായുള്ള…
Read Moreഎസ്‌ഐആര്‍ 73.2% വോട്ടര്‍മാരെ സ്ഥിരീകരിച്ചു
ബെംഗളുരു : സമഗ്ര പട്ടിക പരിഷ്‌കരണത്തിന്റെ (എസ്‌ഐആര്‍) ഭാഗമായി 73.2% വോട്ടര്‍മാരെ സ്ഥിരീകരിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫിസറുടെ നേതൃത്വത്തിലാണ് 5.57 കോടി വോട്ടര്‍മാരില്‍ 4.08 കോടി പേരെ സ്ഥിരീകരിച്ചത്. 2002ല്‍ 3.4 കോടി വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. ഇതിനിടെ ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി (ജി ബിഎ) തിരഞ്ഞെടുപ്പിനായുള്ള അന്തിമ വോട്ടര്‍ പട്ടികയും തയാറാക്കി വരികയാണ്. ഏപ്രില്‍ 6നു മുന്‍പു പ്രസിദ്ധീകരിക്കും.
Read Moreഅടുക്കളയിലെ തർക്കം ഒടുവിൽ ചിതയിലേക്ക്; ഭക്ഷണത്തെച്ചൊല്ലിയുള്ള കലഹം കവർന്നത് നഗരത്തിൽ നിന്നുളള യുവതിയുടെ ജീവൻ
ബെംഗളൂരു: ഭക്ഷണം പാകം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഭർത്താവിന്റെ അമ്മയുമായി വഴക്കുണ്ടായതിന് പിന്നാലെ യുവതി ആത്മഹത്യ ചെയ്തു. ബെംഗളൂരുവിലെ മുൻ ഐടി ജീവനക്കാരിയായ 35കാരി സുഷമയാണ് ആത്മഹത്യ ചെയ്തത്. അഞ്ച് വർഷം മുമ്പാണ് പുനീത് കുമാറിനെ സുഷമ വിവാഹം ചെയ്തത്. അന്ന് മുതൽ ഭർത്താവിന്റെ അമ്മയായ കല്പനയുമായി അസ്വാരസ്യങ്ങളുണ്ടായിരുന്നതായി സുഷമയുടെ കുടുംബം ആരോപിച്ചു. ചെറിയകാര്യങ്ങൾക്കു പോലും കല്പന മകളുമായി വഴക്കിടുമായിരുന്നുവെന്ന് ഇവർ പറഞ്ഞു. വിവാഹം കഴിഞ്ഞ നാൾ മുതൽ മകളെ വീട്ടിൽ ഭക്ഷണം പാകം ചെയ്യാൻ കല്പന സമ്മതിക്കാറില്ലെന്നും പല വിഷയങ്ങളും പറഞ്ഞ് മാനസികമായി തളർത്തുമായിരുന്നുവെന്നും…
Read Moreമണിയറയിലെ ബാത്‌റൂമില്‍ എംഡിഎംഎ ഒളിപ്പിച്ചു; നവവരന്‍ അറസ്റ്റില്‍
മലപ്പുറം : എംഡിഎംഎയുമായി നവവരന്‍ അറസ്റ്റിലായി. തവനൂരിലെ പുത്തന്‍പുരയില്‍ മുഹമ്മദ് ഷിബാനെയാണ് (26) തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വീടിന്റെ മുകളിലെ നിലയിലെ മണിയറയില്‍ ബാത്ത്റൂമിലാണ് ഇയാള്‍ എംഡിഎംഎ. ഒളിപ്പിച്ചിരുന്നത്. തിരൂരിലെ പൊറ്റിലാത്തറയില്‍ വെച്ച് കാറില്‍ നിന്നും എംഡിഎംഎ പിടികൂടിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മുഹമ്മദ് ഷിബാന്‍ ഉപയോഗത്തിനും വില്‍പ്പനക്കുമായി കൊണ്ടുവന്നതാണെന്നും ബാക്കിയുള്ള എംഡിഎംഎ. ഇയാള്‍ നിക്കാഹ് കഴിച്ച നവവധുവിന്റെ വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചത്.
Read Moreപശ്ചിമേഷ്യൻ പ്രതിസന്ധി: ബെംഗളൂരുവിൽ 42 വിമാനങ്ങൾ റദ്ദാക്കി; ദുരിതത്തിലായി പ്രവാസികൾ
ബെംഗളൂരു: പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യത്തെത്തുടർന്ന് വ്യോമപാതകളിൽ നിയന്ത്രണം ഏർപ്പെടുത്തിയതോടെ ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (KIA) നിന്നുള്ള വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കി. ചൊവ്വാഴ്ച മാത്രം വിവിധ ഗൾഫ് രാജ്യങ്ങളിലേക്കുള്ള 42 വിമാന സർവീസുകളാണ് മുടങ്ങിയത്. 21 വരവും 21 പോക്കുമുൾപ്പെടെയുള്ള സർവീസുകളാണ് റദ്ദാക്കിയത്. പ്രധാന സർവീസുകളെ ബാധിച്ചു അബുദാബി, റിയാദ്, ജിദ്ദ, ദമാം, ദുബായ്, ദോഹ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളെയാണ് നിയന്ത്രണം പ്രധാനമായും ബാധിച്ചത്. അർധരാത്രി വരെ ഈ സെക്ടറുകളിലേക്ക് വിമാനങ്ങളൊന്നും ഷെഡ്യൂൾ ചെയ്തിരുന്നില്ലെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. യുഎഇ പൗരന്മാരെയും റെസിഡന്റ് പെർമിറ്റ് ഉള്ളവരെയും…
Read Moreനിയമങ്ങൾ ലംഘിച്ചു; എം.എസ്. ധോണിക്ക് പിഴ
റാഞ്ചി: അമിത വേഗത്തിൽ വാഹനം ഓടിച്ചതിന് ഇന്ത്യൻ മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ എം.എസ്. ധോണിക്ക് പിഴ ചുമത്തിയതായി റിപ്പോർട്ടുകൾ. നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് അദ്ദേഹത്തിന് 1000 രൂപ പിഴയടക്കേണ്ടി വന്നൂവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വേഗ പരിധി ലംഘിച്ചതോടെ നഗരത്തിലെ ഓട്ടോമേറ്റഡ് ട്രാഫിക് നിരീക്ഷണ സംവിധാന ത്തിൽ ധോണിയുടെ വാഹനം പതിയുകയായിരുന്നു. തുടർന്ന്, മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 183 പ്രകാരം അദ്ദേഹത്തിനെതിരേ ഇ-ചലാൻ നൽകുകയായിരുന്നു.
Read More