കോടതിക്ക് ബോംബ് ഭീഷണി

ബെംഗളുരു: ബെളഗാവി ജില്ലാ കോടതിക്കു വ്യാജ ഇമെയില്‍ ബോംബ് ഭീഷണി. കോടതി പരിസരത്തു സ്‌ഫോടക വസ്തുക്കള്‍ വച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. പൊലീസും ബോംബ് സ്‌ക്വാഡും പരിശോധിച്ചെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല. പരിശോധനയെ തുടര്‍ന്ന് ഏറെനേരം കോടതി നടപടികള്‍ തടസ്സപ്പെട്ടു.  

Read More

ചുട്ടുപൊള്ളുന്ന വെയിലിൽ ആശ്വാസമായി ‘ഐസ് മിഠായികൾ’; ബന്നാർഘട്ടയിലെ മൃഗങ്ങൾക്ക് ഇനി കുളിർക്കാലം

ബെംഗളൂരു: വേനൽ കടുത്തതോടെ മൃഗശാലയിലെ അന്തേവാസികൾക്ക് തണുപ്പേകാൻ വ്യത്യസ്തമായ ഒരുക്കങ്ങളുമായി ബന്നാർഘട്ട ബയോളജിക്കൽ പാർക്ക്. കത്തുന്ന വെയിലിൽ നിന്ന് മൃഗങ്ങളെ സംരക്ഷിക്കുന്നതിനായി പഴങ്ങൾ ചേർത്ത ഐസ് കാൻഡികളും ലോലിപോപ്പുകളുമാണ് അധികൃതർ പ്രധാനമായും നൽകുന്നത്. മൃഗങ്ങളുടെ ആരോഗ്യം കണക്കിലെടുത്ത് പ്രത്യേക ഭക്ഷണക്രമമാണ് ഇപ്പോൾ പിന്തുടരുന്നത്. തേങ്ങാവെള്ളം, ശീതീകരിച്ച പഴങ്ങൾ, പച്ചക്കറികൾ എന്നിവയാണ് ഐസ് കട്ടകളുടെ രൂപത്തിൽ നൽകുന്നത്. ആനകൾ, മാനുകൾ, കുരങ്ങുകൾ, കരടികൾ എന്നിവയുൾപ്പെടെയുള്ള മൃഗങ്ങൾക്കായി ഈ ‘ഫ്രൂട്ട് ലോലിപോപ്പുകൾ’ സജ്ജമാക്കിയിട്ടുണ്ട്. പ്രധാന സുരക്ഷാ ക്രമീകരണങ്ങൾ: എല്ലാ മൃഗങ്ങൾക്കും കൃത്യസമയത്ത് തണുത്ത കുടിവെള്ളം ഉറപ്പാക്കുന്നു. കടുത്ത…

Read More

ബിജെപി പട്ടിക ഉടൻ; പാലക്കാട് ഉറപ്പിച്ച് ശോഭാ സുരേന്ദ്രൻ

പാലക്കാട്∙ ശോഭാ സുരേന്ദ്രൻ പാലക്കാട് സ്ഥാനാർഥിയായേക്കും. മണ്ഡലത്തിൽ മറ്റു പേരുകൾ പരിഗണനയില്ല. കേന്ദ്ര നേതൃത്വം അന്തിമതീരുമാനമെടുക്കും. ആറൻമുളയിൽ മത്സരിക്കാൻ എം.ടി.രമേശിനോട് ആവശ്യപ്പെട്ടു. വട്ടിയൂർക്കാവിൽ ആർ.ശ്രീലേഖയ്ക്കാണ് സാധ്യത. കെ.സുരേന്ദ്രൻ മഞ്ചേശ്വരത്ത് മത്സരിക്കും. മണ്ഡലത്തിൽ അനൗദ്യോഗിക പ്രചാരണം ആരംഭിച്ചു. നേമത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും കഴക്കൂട്ടത്ത് വി.മുരളീധരനും കാട്ടാക്കടയിൽ പി.കെ.കൃഷ്ണദാസും മത്സരിക്കും. പാലക്കാട്ടെ സാധ്യതാപട്ടികയിൽ അവസാനഘട്ടത്തിൽ ശേ‍ാഭാ സുരേന്ദ്രനും പാർട്ടി ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനുമായിരുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ പാലക്കാട്ട് വനിതാ സ്ഥാനാർഥിയെ പരിഗണിക്കണമെന്ന സംഘപരിവാർ നിർദേശം പാർട്ടി മുഖവിലയ്ക്കെടുക്കും. പ്രശാന്ത്…

Read More

വീണ്ടും ഇടിഞ്ഞു; 1,20,000ല്‍ താഴെയ്ക്ക് പോയി സ്വര്‍ണവില; ഇന്നത്തെ നിരക്ക് അറിയാം

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഇന്ന് പവന് 720 രൂപ കുറഞ്ഞതോടെ സ്വര്‍ണവില വീണ്ടും 1,20,000ല്‍ താഴെയെത്തി. 1,19,920 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 90 രൂപയാണ് കുറഞ്ഞത്. 14,990 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഒന്നിന് 1,26,920 രൂപയായിരുന്നു സ്വര്‍ണവില. നാലുദിവസത്തിനിടെ 7000 രൂപയാണ് കുറഞ്ഞത്. ഇന്നലെ മാത്രം പവന് 2280 രൂപയാണ് കുറഞ്ഞത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ വന്‍കുതിപ്പ് നടത്തിയതിന് പിന്നാലെയാണ് ഇടിവ് രേഖപ്പെടുത്തിയത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ വിവിധ രാജ്യങ്ങളിലെ…

Read More

റംസാൻ ആവേശത്തിൽ ബെംഗളൂരു; വിപണിയിൽ തിരക്കേറുന്നു, പക്ഷേ വിലക്കയറ്റ ഭീഷണി ഉയർത്തി പശ്ചിമേഷ്യൻ സംഘർഷം

ബെംഗളൂരു : റംസാൻ വ്രതത്തിന്റെ നാളുകൾ രണ്ടാം പത്തിലേക്ക് കടക്കുമ്പോൾ വിപണി സജീവം. ഡ്രൈ ഫ്രൂട്‌സ് കച്ചവടവും ഭക്ഷ്യമേളകളും പഴവർഗ വ്യാപാരവും വിപണി കീഴടക്കിയിരിക്കുകയാണ്. നോമ്പുതുറ സമയത്ത് ആദ്യം ഈത്തപ്പഴം കഴിക്കുന്ന പതിവ് നിലനിൽക്കുന്നതിനാൽ വിപണികളിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത് ഇതിനാണ്. കഴിഞ്ഞ ദിവസങ്ങളിലായി പ്രധാന മാർക്കറ്റുകളിലും പച്ചക്കറി-പഴക്കച്ചവട കേന്ദ്രങ്ങളിലുമെല്ലാം വാങ്ങാനെത്തുന്നവരുടെ തിരക്ക് ഗണ്യമായി വർധിച്ചിട്ടുണ്ട്. ഡ്രൈ ഫ്രൂട്‌സിൽ ഈത്തപ്പഴത്തിനും കാരയ്ക്കക്കുമാണ് ആവശ്യക്കാരേറെ. പിസ്ത, അണ്ടിപ്പരിപ്പ്, ബദാം, മുന്തിരി എന്നിവയ്ക്കും നല്ല വിൽപ്പനയാണ്. കിലോയ്ക്ക് 200-രൂപ മുതൽ 1000-ത്തിന് മുകളിൽ വരെയാണ് ഈത്തപ്പഴത്തിന് വില.…

Read More

കുവൈത്ത് തീരത്ത് വൻ സ്ഫോടനം; കടലിൽ എണ്ണച്ചോർച്ച, ഖത്തറിൽ കടുത്ത ജാഗ്രതയും ഒഴിപ്പിക്കലും.

ദോഹ: കുവൈത്ത് തീരത്ത് സ്ഫോടനം. മുബാരക് അൽ കബീറിന് 30 നോട്ടിക്കൽ മൈൽ ദൂരെയാണ് കപ്പലിൽ സ്ഫോടനമുണ്ടായത്. ചരക്കു കപ്പലിൽനിന്നുള്ള എണ്ണ കടലിൽ പരന്നു. കപ്പലിലേക്ക് വെള്ളം കയറുന്നതായും റിപ്പോർട്ടുണ്ട്. കപ്പലിലുള്ളവർ സുരക്ഷിതരാണ്. ദോഹയിലെ യുഎസ് എംബസിക്ക് അടുത്ത് താമസിക്കുന്നവരെ ഖത്തർ ഒഴിപ്പിക്കുന്നു. താൽക്കാലിക സുരക്ഷാ നടപടികളുടെ ഭാഗമാണിതെന്ന് അധികൃതർ വ്യക്തമാക്കി. ഒഴിപ്പിക്കുന്നവർക്ക് താമസ സൗകര്യം ഒരുക്കും. യുഎസിനു ഭീഷണിയായതിനാലാണ് ശ്രീലങ്കൻ തീരത്തെ കപ്പൽ മുക്കിയതെന്ന് യുഎസ് റിട്ട.ജനറൽ മാർക് കിമ്മിറ്റ് അവകാശപ്പെട്ടു. ഇന്ത്യൻ മഹാസമുദ്രത്തിൽ നടത്തിയ ടോർപിഡോ ആക്രമണത്തിലാണ് ഇറാനിയൻ നാവികസേനയുടെ കപ്പൽ…

Read More

പശ്ചിമേഷ്യയിൽ യുദ്ധഭീതി; ബെംഗളൂരുവിൽ നിന്നുള്ള ഉംറ തീർത്ഥാടനം മുടങ്ങി; നൂറുകണക്കിന് തീർത്ഥാടകർ സൗദിയിൽ കുടുങ്ങി

ബെംഗളൂരു: പശ്ചിമേഷ്യയിലെ വർധിച്ചുവരുന്ന സംഘർഷങ്ങൾ റംസാൻ മാസത്തിലെ വിശുദ്ധ ഉംറ തീർത്ഥാടനത്തെയും ബാധിച്ചു. സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ യുഎസ് എംബസിക്ക് നേരെ ഡ്രോൺ ആക്രമണം ഉണ്ടായതിനെത്തുടർന്ന് വ്യോമപാതകളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയതാണ് തിരിച്ചടിയായത്. ഇതോടെ ബെംഗളൂരു കെംപെഗൗഡ വിമാനത്താവളത്തിൽ നിന്ന് റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ പൂർണ്ണമായും റദ്ദാക്കി. തീർത്ഥാടകരുടെ കാത്തിരിപ്പ് നീളുന്നു റംസാൻ മാസത്തിൽ ഉംറ നിർവഹിക്കുന്നത് പുണ്യമാണെന്ന് കരുതി മാസങ്ങൾക്ക് മുൻപേ പണം അടച്ച് കാത്തിരുന്ന നൂറുകണക്കിന് തീർത്ഥാടകരാണ് ദുരിതത്തിലായത്. ബെംഗളൂരുവിൽ നിന്നും മൈസൂരുവിൽ നിന്നുമുള്ള 40 പേരടങ്ങുന്ന…

Read More

ശിവകുമാറിന്റെ ഫോണ്‍ ചോര്‍ത്തിയിട്ടില്ല: താനും ശിവകുമാറും പാലും തേനും പോലെ; സിദ്ധരാമയ്യ

ബെംഗളുരു: രഹസ്യാന്വേഷണ വിഭാഗത്തെ ഉപയോഗിച്ച് ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍ പക്ഷത്തെ നീക്കങ്ങള്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ചോര്‍ത്തിയെന്ന ആരോപണം ആഭ്യന്തര മന്ത്രി ജി.പരമേശ്വര തള്ളി. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഇതു നിരസിച്ചു. അതൃപ്തരായ ആത്മാക്കളുടെ നിരാശാജനകമായ പ്രസ്താവനകള്‍ മാത്രമാണ്. തനിക്കും ശിവകുമാറിനും ഇടയില്‍ വിളളലുണ്ടെന്ന് സ്ഥാപിക്കാനുളള മനപൂര്‍വ്വ ശ്രമമാണെന്ന്ും തങ്ങളുടെ ബന്ധം പാലും തേനും’ പോലെയാണെന്നും സി ദ്ധരാമയ്യ പറഞ്ഞു. കേന്ദ്രമന്ത്രി കുമാരസ്വാമി ഉള്‍പ്പെടെയുള്ളവരാണു മുഖ്യമന്ത്രി ക്കെതിരെ ആരോപണം ഉന്നയിച്ചത്. ഇന്റലിജന്‍സിന്റെ ചുമതല യുള്ളതിനാല്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കു രഹസ്യാന്വേഷണ വിഭാഗം വിവരം കൈമാറുന്നതിനപ്പുറം ഫോണ്‍ ചോര്‍ത്തലില്ലെന്ന് മന്ത്രി പറഞ്ഞു.

Read More

കേരള ആര്‍ടിസി ഡൈനാമിക് പ്രൈസിങ് ഇനി ടിക്കറ്റെടുക്കാം ചാര്‍ജ് നോക്കി

ബെംഗളുരു: സീറ്റുകള്‍ നിറയാതെ ഓടുന്നതിന്റെ നഷ്ടം കുറയ്ക്കാനുള്ള ഡൈനാമിക് പ്രസിങ് ഏര്‍പ്പെടുത്തിയ ബസുകളെ കുറിച്ചുള്ള വിവരങ്ങള്‍ വെബ്‌സൈറ്റിലും ആപ്പിലും കേരള ആര്‍ടിസി ഉള്‍പ്പെടുത്തി. നവംബറില്‍ പരീക്ഷണാടി സ്ഥാനത്തില്‍ ബെംഗളൂരു, മൈസൂരു റൂട്ടുകളിലെ പ്രീമിയം എസി ബസുകളില്‍ ഏര്‍പ്പെടുത്തിയ ഡൈനാമിക് പ്രൈസിങ് വിജയകരമായതോടെയാണു കൂടുതല്‍ സര്‍വീസുകളിലേക്കു വ്യാപിപ്പിച്ചത്. ബസ് പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുന്‍പ് 50% സീറ്റുകളില്‍ താഴെയാണു ബുക്കിങ് എങ്കില്‍ ടിക്കറ്റ് നിരക്കു കുറയ്ക്കും. സ്വകാര്യ ബസുകളിലെ നിരക്കു കൂടി പരിശോധിച്ചാണു കെഎസ്ആര്‍ടിസി നിരക്ക് താഴ്ത്തുന്നത്. ഇതേസമയം, വാരാ ന്ത്യങ്ങളിലും ഉത്സവ സീസണുകളിലും നിരക്ക്…

Read More