ബെംഗളൂരു: കർണാടകയിലെ ജയിലുകളിൽ തടവുകാർക്ക് ലഭിക്കുന്ന അവിഹിത സൗകര്യങ്ങൾക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും അന്ത്യം കുറിക്കാൻ കടുത്ത നടപടികളുമായി ജയിൽ-കറക്ഷണൽ സർവീസസ് വകുപ്പ്. ഡിജിപി അലോക് കുമാറിന്റെ നേതൃത്വത്തിൽ ജയിൽ ജീവനക്കാരുടെ സ്ഥലംമാറ്റം മുതൽ തടവുകാരെ സന്ദർശിക്കുന്നതിനുള്ള നിയമങ്ങളിൽ വരെ വിപ്ലവകരമായ മാറ്റങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്. ഇതുസംബന്ധിച്ച പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ മാർച്ച് 9-ന് വകുപ്പ് ഔദ്യോഗികമായി പുറത്തിറക്കി. സന്ദർശകർക്ക് പുതിയ നിയമങ്ങൾ തടവുകാരെ സന്ദർശിക്കുന്നതിന് (അഭിമുഖം) ഇനി മുതൽ കർശനമായ ഉപാധികൾ പാലിക്കണം. വികലാംഗർ, ഗർഭിണികൾ, ഗുരുതര രോഗബാധിതരായ തടവുകാർ എന്നിവർക്ക് മാസത്തിലൊരിക്കൽ സന്ദർശനം അനുവദിക്കും. പ്രധാന…
Read MoreMonth: March 2026
ബെംഗളൂരു യാത്ര ഇനി ഒന്നര മണിക്കൂറിൽ; നഗരത്തിന്റെ മുഖച്ഛായ മാറ്റാൻ വരുന്നത് ജാപ്പനീസ് കരുത്തിലുളള ബുള്ളറ്റ് ട്രെയിൻ
ബെംഗളൂരു: ദക്ഷിണേന്ത്യയിലെ പ്രധാന നഗരങ്ങളായ ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവയെ ബന്ധിപ്പിച്ചുകൊണ്ട് ജാപ്പനീസ് സാങ്കേതികവിദ്യയിൽ നിർമ്മിക്കുന്ന ബുള്ളറ്റ് ട്രെയിൻ പദ്ധതി യാഥാർത്ഥ്യത്തിലേക്ക്. പദ്ധതി പൂർത്തിയാകുന്നതോടെ നഗരങ്ങൾ തമ്മിലുള്ള യാത്രാസമയം വെറും ഒന്നര മണിക്കൂറായി ചുരുങ്ങുമെന്നും ഇത് കർണാടകയുടെ സാമ്പത്തിക-വ്യാപാര മേഖലകളിൽ വൻ കുതിച്ചുചാട്ടമുണ്ടാക്കുമെന്നും ജാപ്പനീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. വ്യാപാര മേഖലയിൽ വിപ്ലവകരമായ മാറ്റം ജപ്പാൻ-ഇന്ത്യ മൊബിലിറ്റി ഉച്ചകോടിയിൽ സംസാരിക്കവെ, ജപ്പാനിലെ വ്യാപാര നയ ബ്യൂറോ ഇന്ത്യൻ ഡയറക്ടർ വതനാബെ ഇക്കോയാണ് പദ്ധതിയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടിയത്. ജപ്പാനിലെ ടോക്കിയോ-നഗോയ ബുള്ളറ്റ് ട്രെയിൻ പാതയുമായി അദ്ദേഹം ഈ…
Read Moreബെംഗളൂരു നിവാസികൾ ശ്രദ്ധിക്കുക; ബെംഗളൂരുവിൽ നാളെ മുതൽ ഹോട്ടലുകൾ അടച്ചിടും
ബെംഗളൂരു: ബെംഗളൂരു നിവാസികൾ ശ്രദ്ധിക്കുക. നാളെ മുതൽ നിങ്ങൾക്ക് ഹോട്ടൽ ഭക്ഷണം ലഭിക്കില്ല. വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ വിതരണം നിർത്തിവച്ചതിനാൽ മാർച്ച് 10 മുതൽ ബെംഗളൂരുവിലെ ഹോട്ടലുകൾ അടച്ചിടുമെന്ന് ബാംഗ്ലൂർ ഹോട്ടൽസ് അസോസിയേഷൻ അറിയിച്ചു. പശ്ചിമേഷ്യയിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷമാണ് ഗ്യാസ് വിതരണം തടസ്സപ്പെട്ടതിന് കാരണം എന്നാണ് റിപ്പോർട്ടുകൾ. നിലവിലെ സ്ഥിതി തുടരുകയാണെങ്കില്‍ നഗരത്തിലെ ചെറുകിട, ഇടത്തരം ഭക്ഷണശാലകളെല്ലാം താത്കാലികമായി പ്രവര്‍ത്തനം അവസാനിപ്പിച്ചേക്കുമെന്ന് ബെംഗളൂരു ഹോട്ടല്‍സ് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ബെംഗളൂരുവിലെ ഏകദേശം 10 ശതമാനം ഹോട്ടലുകളിലും റെസ്‌റ്റോറന്റുകളിലും മാത്രമേ എല്‍പിജി വിതരണം നടന്നിട്ടുള്ളൂ. ചൊവ്വാഴ്ച…
Read Moreകഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി, മൃതദേഹം ബൈക്കിൽ കൊണ്ടുപോയി കത്തിച്ചു; ദേവനഹള്ളിയിലെ കൊലപാതക ചുരുളഴിഞ്ഞു.
ബെംഗളൂരു: ദേവനഹള്ളിയിൽ 36-കാരിയായ യുവതിയെ കൊലപ്പെടുത്തി തെളിവ് നശിപ്പിക്കാൻ മൃതദേഹം കത്തിച്ച സംഭവത്തിൽ സ്വകാര്യ കമ്പനി ജീവനക്കാരൻ അറസ്റ്റിലായി. യാദ്ഗിർ സ്വദേശിയായ മൗനേഷ് മൈത്രിയെയാണ് (34) ദേവനഹള്ളി പോലീസ് പിടികൂടിയത്. വിമാനത്താവളത്തിലെ ഹൗസ് കീപ്പിംഗ് ജീവനക്കാരിയും ചിക്കബല്ലാപുര സ്വദേശിനിയുമായ നിർമ്മല കൃഷ്ണപ്പയാണ് കൊല്ലപ്പെട്ടത്. ഫെബ്രുവരി 25-നാണ് ദേവനഹള്ളി ടൗണിൽ ഭാഗികമായി കത്തിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൃതദേഹം നിർമ്മലയുടേതാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഫെബ്രുവരി 21-നാണ് മൗനേഷ് നിർമ്മലയെ നൈലോൺ കയർ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. വിമാനത്താവളത്തിൽ വെച്ചാണ്…
Read Moreഭാര്യയോട് മാപ്പുപറഞ്ഞ് ഗണേഷ്കുമാര്‍; അപ്പോ ശുഭം!!! അങ്ങനെ എല്ലാം കോംപ്രമൈസാക്കി
ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി ഗണേഷ്കുമാര്‍. ബിന്ദു മേനോനെ മന്ത്രി വിളിച്ചത് ഇന്നലെ രാത്രി. ക്ഷമാപണം നടത്തിയെന്ന് ബിന്ദു മനോരമ ന്യൂസിനോട്. മാപ്പുപറഞ്ഞതിനാല്‍ പൊലീസില്‍ പരാതി നല്‍കില്ല. വേദനിപ്പിച്ചത് അയ്യായിരം പ്രണയമുണ്ടെന്ന് പറഞ്ഞത്. ഗണേഷിനെ അത്രയധികം ഇഷ്ടമെന്നും ബിന്ദു. ഗണേഷ് കുമാര്‍ മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കുമെന്ന് സൂചന മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ട കാര്യമില്ലെന്ന നിലപാടില്‍ ഉറച്ച് ഗണേഷ്. ഭാര്യയുടെ ആരോപണത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്നും വ്യക്തമായ തെളിവുകളുണ്ടെന്നും ഗണേഷ്. ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രിയെ കണ്ട് വിശദീകരിക്കും. മന്ത്രി കെ.ബി. ഗണേഷ് കുമാറിന്‍റെ ഭാര്യ വിളിച്ചതനുസരിച്ച് വീട്ടിലെത്തിയിട്ടും ഇടപെടാതിരുന്നത് കുടുംബ പ്രശ്നമായതിനാലെന്ന്…
Read Moreകർണാടകയിൽ ആരോഗ്യസേവനം സ്തംഭിച്ചേക്കും; നാളെ മുതൽ സർക്കാർ ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്
ബെംഗളൂരു: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ സർക്കാർ ഡോക്ടർമാർ മാർച്ച് 11 മുതൽ അനിശ്ചിതകാല പണിമുടക്കിന് ആഹ്വാനം ചെയ്തു. ഇതോടെ ബെംഗളൂരു ഉൾപ്പെടെയുള്ള കർണാടകയിലെ സർക്കാർ ആശുപത്രികളിൽ നാളെ മുതൽ ഒപി സേവനങ്ങൾ തടസ്സപ്പെടാൻ സാധ്യതയുണ്ട്. ചികിത്സയ്ക്കായി സർക്കാർ സംവിധാനങ്ങളെ മാത്രം ആശ്രയിക്കുന്ന സാധാരണക്കാരായ രോഗികളെ സമരം വല്ലാതെ ദുരിതത്തിലാഴ്ത്തും. കർണാടക ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷന്റെ (KGMOA) നേതൃത്വത്തിലാണ് പ്രതിഷേധം. പ്രധാനമായും 15 ആവശ്യങ്ങളാണ് സംഘടന മുന്നോട്ട് വെച്ചിരിക്കുന്നത്. കഴിഞ്ഞ നാല് വർഷമായി മുടങ്ങിക്കിടക്കുന്ന കേഡർ നിയമന പ്രക്രിയ പുനരാരംഭിക്കുക. 13 വർഷമായി…
Read Moreപെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമവിദ്യാർത്ഥിനി ജിഷയുടെ അമ്മ രാജേശ്വരി അന്തരിച്ചു
കൊച്ചി: പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമവിദ്യാർഥിനി ജിഷയുടെ അമ്മ രാജേശ്വരി അന്തരിച്ചു. കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു അന്ത്യം. മൃതദേഹം പെരുമ്പാവൂർ സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നാളെ പെരുമ്പാവൂരിലാണ് സംസ്‌കാരം നടക്കുക. 2016 ഏപ്രിലിലാണ് പെരുമ്പാവൂർ സ്വദേശിനിയായ നിയമ വിദ്യാർഥിനി ജിഷ പീഡനത്തിന് ഇരയായി കൊല്ലപ്പെടുന്നത്. രണ്ട് മാസത്തിന് ശേഷമാണ് കൊലപാതകത്തിലെ മുഖ്യപ്രതിയായ അസം സ്വദേശി അമീറുൾ ഇസ്ലാമിനെ അറസ്റ്റ് ചെയ്യുന്നത്. 2016 സെപ്തംബറിൽ കുറ്റപത്രം സമർപ്പിച്ച ഈ കേസിൽ 2017 ഡിസംബർ 14ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പ്രതിക്ക്…
Read Moreഉഷ്ണതരംഗ ഭീഷണി; ബെംഗളൂരു ഉൾപ്പെടെയുള്ള ജില്ലകളിൽ താപനില ഉയരുന്നു, ജാഗ്രതാ നിർദ്ദേശം
ബെംഗളൂരു: കർണാടകയിൽ വേനൽ കടുക്കുന്നു. സംസ്ഥാനത്തെ ഭൂരിഭാഗം ജില്ലകളിലും വരും ദിവസങ്ങളിൽ കടുത്ത വരണ്ട കാലാവസ്ഥയും ഉയർന്ന താപനിലയും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മാർച്ച് രണ്ടാം വാരത്തോടെ ബെംഗളൂരു നഗരത്തിൽ ചൂടിന്റെ തീവ്രത വർദ്ധിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംസ്ഥാനത്തെ വിവിധ മേഖലകളിൽ അനുഭവപ്പെടുന്ന കാലാവസ്ഥാ വ്യതിയാനം ഇപ്രകാരമാണ്: തീരദേശ ജില്ലകൾ: ഉഡുപ്പി, ദക്ഷിണ കന്നഡ, ഉത്തര കന്നഡ ജില്ലകളിൽ വരും ദിവസങ്ങളിലും വരണ്ട കാലാവസ്ഥ തുടരും. വടക്കൻ ഉൾപ്രദേശങ്ങൾ: ബെലഗാവി, ബീദർ, വിജയപുര, ബാഗൽകോട്ട്, കലബുറഗി, റായ്ച്ചൂർ ഉൾപ്പെടെയുള്ള ജില്ലകളിൽ…
Read Moreസുവർണ കർണാടക കേരള സമാജം അവലഹള്ളി സോണിൽ വനിതാദിനം ആഘോഷിച്ചു
ബെംഗളൂരു: സുവർണ കർണാടക കേരള സമാജം അവലഹള്ളി സോണിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ചു. സമാജത്തിലെ വനിതകളുടെ കരുത്തും സമൂഹത്തിന് അവർ നൽകുന്ന സംഭാവനകളും ആദരിക്കുന്നതിനായി സംഘടിപ്പിച്ച ചടങ്ങിൽ നിരവധി അംഗങ്ങൾ പങ്കെടുത്തു. സൗഹൃദം പങ്കുവെച്ചും കേക്ക് മുറിച്ചും നടന്ന ആഘോഷം എല്ലാവർക്കും മനോഹരമായ അനുഭവമായി. സോൺ ചെയർപേഴ്സൺ ഷീബ ഷാജി, സോൺ കൺവീനർ ബിപിൻ വി.കെ, ഫിനാൻസ് കൺവീനർ ആൻസൺ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വൈസ് ചെയർമാൻമാരായ സജീഷ്, സിൽബി ആന്റണി, ബോർഡ് അംഗങ്ങളായ ഷാജി വി.കെ, മുരളി എം. തുടങ്ങിയവരും…
Read Moreയെലഹങ്കയിലെ എൻജിനീയറിംഗ് കോളേജിൽ നിന്ന് നേപ്പാളിന്റെ അമരത്തേക്ക്; ബാലേന്ദ്ര ഷായുടെ ബെംഗളൂരു കഥ!
ബെംഗളൂരു: നേപ്പാളിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാകാൻ ഒരുങ്ങുന്ന മുപ്പത്തിയഞ്ചുകാരൻ ബാലേന്ദ്ര ഷായ്ക്ക് ബെംഗളൂരുവുമായി അടുത്ത ബന്ധം. പ്രശസ്ത റാപ്പറും രാഷ്ട്രീയ നേതാവുമായ ബാലേന്ദ്ര ഷാ തന്റെ ഉപരിപഠനം പൂർത്തിയാക്കിയത് ബെംഗളൂരു വിലായിരുന്നു. 2016 മുതൽ 2018 വരെ യെലഹങ്കയിലെ നിട്ടെ മീനാക്ഷി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലാണ് (NMIT) ബാലേന്ദ്ര ഷാ സ്ട്രക്ചറൽ എൻജിനീയറിംഗിൽ എം.ടെക് പൂർത്തിയാക്കിയത്. പഠനത്തിൽ അതീവ മിടുക്കനായിരുന്ന ബാലേന്ദ്ര 9-ന് മുകളിൽ സി.ജി.പി.എ (CGPA) കരസ്ഥമാക്കിയിരുന്നതായി അദ്ദേഹത്തിന്റെ അധ്യാപകൻ ശ്രേയസ് ഓർക്കുന്നു. എൻജിനീയറിംഗിനൊപ്പം തന്നെ സംഗീതത്തോടും അദ്ദേഹം വലിയ…
Read More