സുവർണ കർണാടക കേരള സമാജം അവലഹള്ളി സോണിൽ വനിതാദിനം ആഘോഷിച്ചു

ബെംഗളൂരു: സുവർണ കർണാടക കേരള സമാജം അവലഹള്ളി സോണിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ചു. സമാജത്തിലെ വനിതകളുടെ കരുത്തും സമൂഹത്തിന് അവർ നൽകുന്ന സംഭാവനകളും ആദരിക്കുന്നതിനായി സംഘടിപ്പിച്ച ചടങ്ങിൽ നിരവധി അംഗങ്ങൾ പങ്കെടുത്തു.

സൗഹൃദം പങ്കുവെച്ചും കേക്ക് മുറിച്ചും നടന്ന ആഘോഷം എല്ലാവർക്കും മനോഹരമായ അനുഭവമായി. സോൺ ചെയർപേഴ്സൺ ഷീബ ഷാജി, സോൺ കൺവീനർ ബിപിൻ വി.കെ, ഫിനാൻസ് കൺവീനർ ആൻസൺ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

  ബി.എം.ടി.സി ബസുകളിൽ യു.പി.ഐ പണമിടപാടുകൾക്ക് പുതിയ മാർഗ്ഗനിർദ്ദേശം; പുതിയ നിയമം അറിയാൻ വായിക്കാം

വൈസ് ചെയർമാൻമാരായ സജീഷ്, സിൽബി ആന്റണി, ബോർഡ് അംഗങ്ങളായ ഷാജി വി.കെ, മുരളി എം. തുടങ്ങിയവരും ആഘോഷങ്ങളിൽ പങ്കെടുത്തു. വനിതകളുടെ ശാക്തീകരണവും ഒത്തൊരുമയും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളുമായി സമാജം മുന്നോട്ട് പോകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

  ഓഗസ്റ്റ് 15-ന് ട്രെയിനോടുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു; നിർമ്മാണത്തിൽ വൻ മന്ദഗതി

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പിറന്നാൾ ആഘോഷം കഴിഞ്ഞ് മടങ്ങവേ മഹീന്ദ്ര ഥാർ മറിഞ്ഞ് അപകടം; രണ്ട് യുവാക്കൾ മരിച്ചു; മൂന്ന് പേർക്ക് ഗുരുതരം
[masterslider id="10"]

Related posts