വീൽ ചെയറിൽ നിന്ന് സിവിൽ സർവീസിലേക്ക്! ഇത് അപകടത്തിൽ തളരാതെ പോരാടി നേടിയ സിവിൽ സർവീസ് തിളക്കം

കോഴിക്കോട്: ഒരു റോഡപകടം ജീവിതത്തിന്റെ താളം തെറ്റിച്ചിടത്തുനിന്നും അതിജീവനത്തിന്റെ കരുത്തുമായി ഡോ. ആതിര സുഗതൻ ഐഎഎസ്സിലേക്ക്. സിവിൽ സർവീസ് ഫലം വന്നപ്പോൾ 483–ാം റാങ്ക് നേടിയാണ് കോഴിക്കോട് സ്വദേശിനിയായ ആതിര തന്റെ സ്വപ്നം സാക്ഷാത്കരിച്ചത്.

വർഷങ്ങൾക്ക് മുൻപുണ്ടായ ഒരു റോഡ് അപകടമാണ് ആതിരയുടെ ജീവിതം മാറ്റിമറിച്ചത്. അപകടത്തെത്തുടർന്ന് ആതിരയ്ക്ക് ഓർമശക്തി പൂർണ്ണമായും നഷ്ടപ്പെടുകയും അരയ്ക്ക് താഴെ ചലനശേഷി ഇല്ലാതാവുകയും ചെയ്തു. ജീവിതം അവസാനിച്ചുവെന്ന് മറ്റുള്ളവർ കരുതിയടത്തുനിന്നാണ് ആതിര തന്റെ പോരാട്ടം തുടങ്ങിയത്. ശാരീരികമായ വെല്ലുവിളികളെ മനക്കരുത്ത് കൊണ്ട് മറികടന്ന് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

പരാജയങ്ങൾ വിജയത്തിലേക്കുള്ള ചവിട്ടുപടികളാണെന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ചിരിക്കുകയാണ് ആതിര സുഗതൻ. നാല് വർഷത്തെ നീണ്ട കാത്തിരിപ്പിനും കഠിനാധ്വാനത്തിനുമൊടുവിൽ നാലാം ശ്രമത്തിലാണ് ആതിര സിവിൽ സർവീസ് എന്ന സ്വപ്നനേട്ടം കൈപ്പിടിയിലൊതുക്കിയത്. മലയാളം ഓപ്ഷണൽ ആയി എടുത്ത് മലയാളത്തിലാണ് ഇന്റർവ്യൂ നേരിട്ടത്.

  വധുവിനെ ആവശ്യമുണ്ട് ;സ്വന്തം ഓട്ടോയിൽ വിവാഹ പരസ്യവുമായി ഓട്ടോ ഡ്രൈവർ :ബ്രോക്കർക്ക് 10000 രൂപ ഓഫറും

ഓർമശക്തി തിരിച്ചുപിടിച്ചും ശാരീരിക അവശതകളോട് പൊരുതിയും മുന്നേറിയ ആതിര, ഡോക്ടർ എന്ന നേട്ടത്തിന് പിന്നാലെയാണ് ഇപ്പോൾ സിവിൽ സർവീസ് എന്ന ലക്ഷ്യവും എത്തിപ്പിടിച്ചത്.

4 മണിക്കൂറോളം മാത്രം ഉറങ്ങിയും ബാക്കി സമയം പഠനത്തെക്കുറിച്ചല്ലാതെ മറ്റൊരു കാര്യവും ചിന്തിക്കാതെ പരിശ്രമിച്ചു. മൂന്ന് തവണയുണ്ടായ പരാജയങ്ങളുണ്ടായപ്പോഴും തളരാതെ ലക്ഷ്യം കാണും വരെ പോരാടിയ അനുഭവമാണ് വരാനിരിക്കുന്ന ഉദ്യോഗാർഥികൾക്കായി പങ്കുവയ്ക്കുന്നത്. ഏകാഗ്രമായ പഠനവും വിട്ടുവീഴ്ചയില്ലാത്ത പരിശ്രമവുമാണ് വിജയത്തിന് പിന്നിലെ രഹസ്യമെന്ന് പറയുകയാണ് ആതിര സുഗതൻ.

പ്രൊജക്റ്റ്‌ ചിത്രശലഭം

ഭിന്ന ശേഷിക്കാരായ വിദ്യാർത്ഥികളെ സമൂഹത്തിന്റെ നേതൃ സ്ഥാനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ‘പ്രൊജക്റ്റ്‌ ചിത്രശലഭം’ എന്ന സൗജന്യ സിവിൽ സർവീസ് പരിശീലന പദ്ധതിയിലൂടെയാണ് ആതിര ഐഎഎസ് റാങ്ക് നേടിയത്. മോട്ടിവേഷണൽ സ്പീക്കറും എഴുത്തുകാരനും അബ്സൊല്യൂട്ട് ഐഎഎസ് അക്കാദമി സ്ഥാപകനുമായ ഡോ. ജോബിൻ എസ് കൊട്ടാരമാണ് പ്രൊജക്റ്റ്‌ ചിത്രശലഭത്തിന്റെ ആസൂത്രകൻ.

  ബെംഗളൂരു രാജീവ് നഗറിൽ അർദ്ധരാത്രിയിൽ ആയുധധാരികളായ കൊള്ളക്കാർ: ഭീതിയിലാണ്ട് പ്രദേശവാസികൾ

അഞ്ചു വർഷങ്ങൾക്ക് മുൻപ് ഭിന്ന ശേഷിക്കാർക്കും സിവിൽ സർവീസ് പരീക്ഷയെഴുതാം എന്ന വിഡിയോ കണ്ട് ഡോ. ജോബിനെ ബന്ധപ്പെട്ടതാണ് ആതിരയുടെ ജീവിതത്തിലും വഴികാട്ടിയായത്. ഭിന്ന ശേഷിക്കാർക്കായി സിവിൽ സർവീസ് പഠനത്തിന് യാതൊരു പദ്ധതികളുമില്ലാതിരുന്ന സമയത്ത് ഡോ. ആതിരയെ ആദ്യത്തെ വിദ്യാർത്ഥിയായി ചേർത്താണ് പ്രൊജക്റ്റ്‌ ചിത്ര ശലഭം ആരംഭിക്കുന്നത്. വീൽ ചെയറിൽ നിന്നു സിവിൽ സെർവിസിലെത്തിയ ഷെറിൻ ഷഹാനയെയും സെറെബ്രൽ പാൽസിയെ അതിജീവിച്ച് സിവിൽ സർവീസ് ഓഫീസറായി മാറിയ എകെ ശാരികയെയുമൊക്കെ അവരുടെ സ്വപ്‌നങ്ങൾ സ്വന്തമാക്കാൻ സഹായിച്ചത് ചിത്ര ശലഭം പദ്ധതിയായിരുന്നു.

യുപിഎസ്‌സി മുൻ ഇന്റർവ്യൂ ബോർഡ്‌ മെമ്പർ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ റോയ് പോൾ, മുൻ ഡിജിപി ഋഷിരാജ് സിംഗ്, മുൻ വൈസ് ചാൻസിലറും, യുപിഎസ്‌സി ഇന്റർവ്യൂ ബോർഡ്‌ എക്സ്പെർട്ട് മെമ്പർ ഡോ എം.സി. ദിലീപ് കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഡോ ആതിരയ്ക്ക് ഇന്റർവ്യൂ പരിശീലനം ലഭിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിജയ്​യുടെ രാഷ്ട്രീയത്തെക്കുറിച്ച് എന്താണഭിപ്രായം?’; ചോദ്യത്തിന് മാസ് മറുപടിയുമായി മമ്മൂട്ടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us