മുറ്റത്ത് അടപ്പ് കൂട്ടേണ്ടി വരും!!! പാചകവാതക വില കൂട്ടി; ഇന്നു മുതലുളള നിരക്ക് അറിയാൻ വായിക്കാം

ഡൽഹി: ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറുകളുടെ വില 60 രൂപയും വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകളുടെ വില 115 രൂപയും കൂട്ടി. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ സാഹചര്യത്തിൽ ലഭ്യത കുറഞ്ഞതോടെ ആഗോള വിപണിയിൽ വില കുത്തനെ കൂടിയതോടെയാണ് ഇന്ത്യൻ കമ്പനികളും വില കൂട്ടിയത്.

ഇറാന്റെ വ്യോമാക്രമണത്തെത്തുടർന്ന് ഖത്തർ തങ്ങളുടെ ദ്രവീകൃത പ്രകൃതിവാതക (എൽഎൻജി) ഉൽപാദനം പൂർണമായും നിർത്തിയതാണ് പ്രതിസന്ധിക്കു കാരണം. പാചകത്തിനു മാത്രമല്ല വൈദ്യുതി ഉൽപാദനം, വ്യവസായശാലകൾ, വളം നിർമാണം, ഗതാഗതം തുടങ്ങി വിവിധ മേഖലകളിൽ എൽഎൻജി ഉപയോഗിക്കുന്ന രാജ്യമാണ് ഇന്ത്യ.

  വിവാഹം കഴിഞ്ഞും 'ഡേറ്റിംഗ്; ബെംഗളൂരു ഒന്നാമത്; ആപ്പിൽ മലയാളിയും കുറവല്ല!; ഐടി നഗരം വിവാഹേതര ബന്ധങ്ങളുടെയും' ആസ്ഥാനമോ?

രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന എൽഎൻജിയുടെ പകുതിയും ഖത്തർ, യുഎഇ രാജ്യങ്ങളിൽ നിന്നാണ്. ഹോർമുസ് കടലിടുക്ക് വഴിയാണ് ഇവ ഇന്ത്യയിലേക്ക് എത്തിക്കുന്നത്. യുദ്ധ സാഹചര്യത്തിൽ ഇതുവഴിയുള്ള കപ്പൽ ഗതാഗതം തടസപ്പെട്ടു.

ഖത്തർ എനർജിയുമായി ഇന്ത്യയുടെ പൊതുമേഖലാ വാതക കമ്പനിയായ പെട്രോനെറ്റ് എൽഎൻജിക്ക് ദീർഘകാല കരാറുണ്ട്. ഇതുപ്രകാരം 2048 വരെ പ്രതിവർഷം 7.5 ദശലക്ഷം ടൺ എൽഎൻജി ഖത്തർ ലഭ്യമാക്കേണ്ടതാണ്. യുഎസിൽ നിന്ന് 18.5 ശതമാനം, അംഗോള 7.7 ശതമാനം, നൈജീരിയ 5.18 ശതമാനം എന്നിങ്ങനെയാണ് ഇന്ത്യയിലേക്ക് മറ്റു രാജ്യങ്ങളിൽ നിന്നെത്തുന്ന എൽഎൻജി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ഒരു വികാരമാണ്'; 6 മാസം താമസിച്ചാൽ നിങ്ങളുടേതാകും; നഗരജീവിതത്തെക്കുറിച്ചുള്ള യുവതിയുടെ വീഡിയോ വൈറലാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രാജകീയ പ്രഭയിൽ മോദി; ആദിചുഞ്ചനഗിരിയിൽ പ്രധാനമന്ത്രിയെ കാത്തിരിക്കുന്നത് പ്രത്യേക 'മൈസൂർ പേട്ട'
[masterslider id="10"]

Related posts

Click Here to Follow Us