ബെംഗളൂരു: നന്ദി ഹിൽസിലേക്കുള്ള യാത്രയ്ക്കിടെ ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. അമേരിക്കയിലുള്ള പാസ്റ്റർ ഹാബേൽ ജോസഫിന്റെ മകൾ പെർസീസ് ഹാബേൽ ജോസഫ് (28) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയായിരുന്നു അപകടം. പെർസീസും സഹോദരനും സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഒരു സ്പീഡ് ബ്രേക്കറിൽ തട്ടി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെർസീസിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്കൂട്ടർ ഓടിച്ചിരുന്ന സഹോദരൻ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. പരേതയായ ജെസ്സി ഹാബേൽ ജോസഫ് ആണ് മാതാവ്. സഹോദരങ്ങൾ: പ്രത്യാശ്, തേജസ്. ബംഗളുരുവിലെ…
Read MoreMonth: January 2026
നഗരത്തിൽ കുട്ടികൾക്കായി ഒരു പുതിയ സ്‌പോട്ട്! കബ്ബൺ പാർക്കിൽ മറ്റൊരു പ്രധാന ആകർഷണം കൂടി തുറക്കും; വിശദാംശങ്ങള്‍
ബെംഗളൂരു: പ്രകൃതി സൗന്ദര്യത്താൽ മയങ്ങുന്ന കബ്ബൺ പാർക്ക് വളപ്പിൽ സ്ഥിതി ചെയ്യുന്ന ബാലഭവൻ കുട്ടികൾക്കും യുവാക്കൾക്കും പ്രിയപ്പെട്ട സ്ഥലമാണ്. വാരാന്ത്യങ്ങളിൽ ആയിരക്കണക്കിന് ആളുകൾ കുടുംബസമേതം സന്ദർശിക്കുന്ന ഈ സ്ഥലം ഇപ്പോൾ മറ്റൊരു പ്രധാന ആകർഷണം കൂടി കൂട്ടിച്ചേർക്കാൻ ഒരുങ്ങിയിരിക്കുന്നു. ബാലഭവനിൽ ഒരു ആധുനിക സ്കേറ്റ്ബോർഡ് പാർക്ക് ഉടൻ നിർമ്മിക്കും. ബാല ഭവൻ സൊസൈറ്റി, യുവജന ശാക്തീകരണ, കായിക വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഏകദേശം 1.5 കോടി രൂപ ചെലവിൽ ഒരു സ്കേറ്റ്ബോർഡ് പാർക്ക് നിർമ്മിക്കും. വിശ്വേശ്വരയ്യ മ്യൂസിയത്തിന് പിന്നിലുള്ള ബോട്ടിംഗ് ഏരിയയ്ക്ക്…
Read Moreആറ് വയസുകാരിയായ മകള്‍ക്ക് വിഷം നല്‍കി അച്ഛന്‍ തൂങ്ങി മരിച്ചു
കൊച്ചി: എളമക്കരയില്‍ മകള്‍ക്ക് വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം അച്ഛന്‍ തൂങ്ങി മരിച്ചു. ആലപ്പുഴ പാണാവള്ളി സ്വദേശികളായ പവിശങ്കര്‍(37), വാസുകി(7) എന്നിവരാണ് മരിച്ചത്. സംഭവമറിഞ്ഞ് ബോധരഹിതയായ വാസുകിയുടെ അമ്മ നിഷ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവസമയം ഇവര്‍ വീട്ടിലുണ്ടായിരുന്നില്ലെന്നാണ് വിവരം. സാമ്പത്തിക പ്രശ്‌നമാണ് ക്രൂരതയിലേക്കും തുടര്‍ന്നുണ്ടായ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് എളമക്കര പോലീസ് അറിയിച്ചു. മകള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് പവിശങ്കര്‍ കിടപ്പുമുറിയിലെ ഫാനില്‍ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്യുകയായിരുന്നു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയപ്പോഴാണ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ പവിശങ്കറിനെ കാണുന്നത്. തൊട്ടടുത്ത മുറിയില്‍…
Read Moreവലിയ ഏകാന്തത അനുഭവിച്ചു; ആത്മഹത്യാ പ്രവണത ഉണ്ടായി; എന്നെ മാറ്റിയെടുക്കാൻ കഴിയില്ലെന്ന് വിചാരിച്ചു: പാർവതി തിരുവോത്ത്
താൻ ജീവിതത്തിൽ അനുഭവിച്ച പ്രയാസങ്ങൾ തുറന്നുപറയുകയാണ് പാർവതി. തനിക്ക് പലപ്പോഴും ആത്മഹത്യ ചെയ്യാൻ തോന്നിയിട്ടുണ്ടെന്നാണ് പാർവതി പറയുന്നത്. 2021-ലാണ് അവസാനമായി ആത്മഹത്യാ പ്രവണത തോന്നിയത്. താൻ വളരെ നിസഹായയാണെന്ന് തോന്നിയിരുന്നു. ജീവിതത്തിലെ ഇരുണ്ട കാലഘട്ടമായിരുന്നു അത്. വലിയ ഏകാന്തതയാണ് താൻ അനുഭവിച്ചത്. ആ കാലത്തിലൂടെ കടന്നുപോകുന്നത് വേദനാജനകമായിരുന്നുവെന്നും പാർവതി പറഞ്ഞു. ഹൗട്ടർഫ്‌ളൈയിലെ പോഡ്കാസ്റ്റായ ദി മെയിൽ ഫെമിനിസ്റ്റിൽ സംസാരിക്കുകയായിരുന്നു താരം. തെറാപ്പിയിലൂടെയാണ് താൻ ഇതിനെ മറികടന്നതെന്നും പാർവതി കൂട്ടിച്ചേർത്തു. രണ്ട് തരം തെറാപ്പികളാണ് ഇപ്പോഴുള്ളത്. ഇഎംഡിആർ (ഐ മൂവ്‌മെന്റ് ഡീസെൻസിറ്റൈസേഷൻ ആൻഡ് റീപ്രൊസസിങ്) ആണ്…
Read Moreവണ്‍വേ തെറ്റിക്കുന്ന മുതല്‍ ബെംഗളൂരു – മൈസൂരു എക്‌സ്പ്രസ് വേ മര്യാദകള്‍ കാറ്റില്‍പ്പറത്തുന്നു; അപകടങ്ങൾ വർധിക്കുന്നു
ബെംഗളുരു: പ്രതിതിദിനം മലയാളികളുടേത് ഉള്‍പ്പെടെ അസംഖ്യം വാഹനങ്ങള്‍ കുതിച്ചുപായുന്ന ബെംഗളൂരു – മൈസൂരു 10 വരി എക്‌സ്പ്രസ് വേ തുറന്നിട്ട് 3 വര്‍ ഷമായിട്ടും, അതിവേഗപാതയില്‍ പാലിക്കേണ്ട മര്യാദ കാറ്റില്‍ പറ ത്തുന്നു. വിലക്കു ലംഘിച്ച് ഇരുച ക, മുച്ചക്രവാഹനങ്ങളും ട്രാക്ടറു കളും പ്രവേശിക്കുന്നതും ഇന്‍ഡി ക്കേറ്ററിടാതെ വാഹനം ട്രാക്ക് മാ റ്റുന്നതുമെല്ലാം വലിയ അപകടഭീ ഷണിയാണ്. പ്രധാന പാതയില്‍ ഒരുവശത്തേക്കുള്ള 3 ട്രാക്കുക ളില്‍ 100, 80, 60 കിലോമീറ്റര്‍ എന്നിങ്ങനെയാണു വേഗപരിധി. എന്നാല്‍, 100 കിലോമീറ്റര്‍ വേഗം അനുവദനീയമായ ട്രാക്കിലൂടെ ഭാ…
Read Moreനഗരത്തിലെ പിജികളിൽ മിന്നൽ പരിശോധന; കുളിമുറിയിലെ വൃത്തി അടക്കം പരിശോധിച്ചു; 6 പിജികൾ പൂട്ടി; 1.96 ലക്ഷം പിഴ
ബെംഗളൂരു:നഗരത്തിലെ പിജികളിൽ മിന്നൽ പരിശോധന. നിരവധിപേർക്ക് പണികിട്ടി. ശുചിത്വമില്ലായ്മ, എഫ്‌എസ്‌എസ്‌എഐ മാനദണ്ഡങ്ങളുടെ ലംഘനം, സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാത്തത് തുടങ്ങിയ നിയമങ്ങൾ പാലിക്കാത്ത പിജികൾ (പേയിംഗ് ഗസ്റ്റ്) ക്കെതിരെ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ) കർശന നടപടി ആരംഭിച്ചു . ബെംഗളൂരു സെൻട്രൽ കോർപ്പറേഷന്റെ അധികാരപരിധിയിലുള്ള ശിവാജിനഗർ, ചിക്കപേട്ട് അസംബ്ലി മണ്ഡലങ്ങളിലെ പിജി ഉടമകൾക്കെതിരെ ആരോഗ്യ ഉദ്യോഗസ്ഥർ പരിശോധന നടത്തി കർശന നടപടി സ്വീകരിച്ചു. സെൻട്രൽ കോർപ്പറേഷൻ കമ്മീഷണർ രാജേന്ദ്ര ചോളന്റെ നിർദ്ദേശപ്രകാരം 204 പേയിംഗ് ഗസ്റ്റുകൾ (പിജി) പരിശോധിച്ച ഉദ്യോഗസ്ഥർ, വീഴ്ചകൾ കണ്ടെത്തിയതിനെത്തുടർന്ന് 6…
Read Moreഇന്ന് രാത്രി 10 മുതൽ 18 വരെ മദ്യവിൽപ്പന നിരോധിച്ചു
ബെംഗളൂരു : ബെല്ലാരിയിലെ ബാനർ കലാപം വെടിവയ്പ്പിൽ ഒരു തൊഴിലാളി മരിച്ച വിഷയത്തിൽ റെഡ്ഡിയും ശ്രീരാമുലുവും സർക്കാരിനെതിരെ പ്രതിഷേധിക്കും. അതിന്റെ ഭാഗമായി, നാളെ നഗരത്തിൽ ബിജെപിയുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധ റാലി നടക്കും. മുൻകരുതൽ നടപടിയായി കർശനമായ പോലീസ് ബന്ദോബസ്റ്റ് ഇതിനകം വിന്യസിച്ചിട്ടുണ്ട്. ഇതേത്തുടർന്ന്, ബെല്ലാരി ഡിസി നാഗേന്ദ്ര പ്രസാദ് മദ്യവിൽപ്പന നിരോധിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു . ബെല്ലാരി കലാപത്തെ അപലപിച്ച് നാളെ ബെല്ലാരിയിൽ ബിജെപി നടത്തുന്ന പ്രതിഷേധ റാലിയുടെ പശ്ചാത്തലത്തിൽ, ഇന്ന് രാത്രി 10 മണി മുതൽ ജനുവരി 18 ന് രാവിലെ…
Read Moreഭൂമി കയ്യേറ്റക്കേസ് ശ്രീശ്രീ രവിശങ്കറിന് എതിരായ അന്വേഷണത്തിന് സ്റ്റേ
ബെംഗളുരു ജീവനകലാചാര്യന്‍ ശ്രീശ്രീ രവിശങ്കറിന് എതിരായ സര്‍ക്കാര്‍ ഭൂമി കയ്യേറ്റക്കേസിലെ അന്വേഷണം ഹൈക്കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തു. ബെംഗളൂരു സൗത്ത് കഗലിപുരയില്‍ തടാകങ്ങള്‍ ഉള്‍ പ്പെടെയുള്ള റവന്യു ഭൂമി ശ്രീശ്രീ യുടെ ആര്‍ട്ട് ഓഫ് ലിവിങ് രാജ്യാന്തര കേന്ദ്രം കയ്യേറിയെന്ന് ആരോപിച്ച് കഴിഞ്ഞ വര്‍ഷമാണ് ബെംഗളൂരു മെട്രോപ്പൊലിറ്റന്‍ ദൗത്യ സേന കേസെടുത്തത്. ശ്രീശ്രീയെ നേരിട്ടു കുറ്റപ്പെടുത്താത്തതിനാല്‍ അദ്ദേഹത്തെ കേസില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നു ജസ്റ്റിസ് എം.നാഗ്രപ്രസന്ന വിലയിരുത്തി. കൂടുതല്‍ തെളിവുകള്‍ ഹാജരാ ക്കാനും നിര്‍ദേശിച്ചു. ശ്രീശ്രീ രവി ശങ്കര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്. 21ന്…
Read Moreനഗരത്തിൽ നായ്ക്കുട്ടിയെ ചുമരിലേക്ക് അടിച്ചും എറിഞ്ഞും കൊന്നു;
ബെംഗളൂരു: കഴിഞ്ഞയാഴ്ച ജെ.പി. നഗറിൽ ഒരു നായ്ക്കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തി . ഇതിന്റെ സിസിടിവി വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഈ വീഡിയോയിൽ, ഒരാൾ ഒരു നായക്കുട്ടിയെ ചുമരിലേക്ക് എറിഞ്ഞ് ക്രൂരത കാണിക്കുന്നത് കാണാം. ഇത് എക്‌സിൽ പങ്കുവച്ചിട്ടുണ്ട്. ഇപ്പോൾ, ഈ വീഡിയോയുടെയും മൃഗസ്‌നേഹികളുടെ പരാതിയുടെയും അടിസ്ഥാനത്തിൽ, സൗത്ത് ബെംഗളൂരു പുട്ടനഹള്ളി പോലീസ് പരാതി രജിസ്റ്റർ ചെയ്യുകയും ആ വ്യക്തിയെ തിരയുകയും ചെയ്തു. കുറ്റവാളി നേപ്പാൾ കിരൺ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ജെ.പി. നഗറിലെ ഒരു റസ്റ്റോറന്റിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്തിരുന്ന ഇയാൾ സഹോദരന്റെ…
Read Moreഅക്ഷയനഗറിലെ സ്ക്രാപ്പ് ഗോഡൗണിൽ വൻ തീപിടുത്തം
ബെംഗളൂരു: നഗരത്തിലെ ബേഗൂർ പ്രദേശത്തെ അക്ഷയനഗറിലുളള സ്ക്രാപ്പ് ഗോഡൗണിൽ വൻ തീപിടുത്തം. ഗോഡൗണിൽ സൂക്ഷിച്ചിരുന്ന പഴയ പ്ലാസ്റ്റിക് വസ്തുക്കൾക്ക് തീപിടിച്ചു, സംഭവം പ്രദേശമാകെ പരിഭ്രാന്തി പരത്തി. തീപിടിത്തത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടനെ നാല് ഫയർഫോഴ്‌സ് വാഹനങ്ങളും 20 ലധികം ജീവനക്കാരും സ്ഥലത്തെത്തി തീ അണയ്ക്കാൻ തുടങ്ങി. തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ അറിവായിട്ടില്ല. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീ ഇപ്പോൾ ഏറെക്കുറെ നിയന്ത്രണവിധേയമാണ്. സംഭവത്തെക്കുറിച്ച് ബേഗൂർ പോലീസ് അന്വേഷണം നടത്തിവരികയാണ്.
Read More