പൊങ്കല്‍ റിലീസ് പൊലിഞ്ഞു; ജനനായകന് നഷ്ടം 50 കോടി

ചെന്നൈ: സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ റിലീസ് മാറ്റിയതോടെ വിജയിന്റെ സിനിമ ജനനായകന് ഒറ്റ ദിവസമുണ്ടായത് 50 കോടിയുടെ നഷ്ടം. 500 കോടിയിലേറെ രൂപ ചെലവിട്ടു നിര്‍മിച്ച ചിത്രം 9ന് ഇന്ത്യയിലും വിദേ ശത്തുമായി 5000 തിയറ്ററുകളില്‍ റിലീസ് ചെയ്യാനായിരുന്നു നീക്കം

Read More

വിമാനത്താവള യാത്രയ്ക്ക് സബേര്‍ബന്‍ ചിറക്; 41 കിലോമീറ്റര്‍ പാത; ടെന്‍ഡര്‍ 2 മാസത്തില്‍

ബെംഗളുരു: വിമാനത്താവളത്തി ലേക്കുള്ള സബേര്‍ബന്‍ പാത നിര്‍മാണ ത്തിനു തുടക്കമിടാന്‍ കര്‍ണാടക റെയില്‍ ഇന്‍ ഫ്രാസ്ട്രക്ചര്‍ ഡവലപ്‌മെന്റ് കമ്പനി (കെ റൈഡ്). 41 കിലോ മീറ്റര്‍ പാതയുടെ ടെന്‍ഡര്‍ നടപടി 2 മാസത്തിനുള്ളില്‍ ആരംഭിക്കും. ഇന്നലെ കെ റൈഡ് എം ഡി ലക്ഷ്മണ്‍ സിങ്ങിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി തുടര്‍നടപടികള്‍ വിലയിരുത്തി. 148 കിലോമീറ്റര്‍ സബേര്‍ബന്‍ പാതയുടെ കെങ്കേരി-ഹീലലിഗെ, ബയ്യപ്പനഹള്ളി-ചിക്കബാനവാര ഇടനാഴികളുടെ നിര്‍മാണമാണു നിലവില്‍ പുരോഗമിക്കുന്നത്. വി മാനത്താവള പാതയുടെ നിര്‍മാ ണം ആരംഭിക്കാത്തതില്‍ ഏറെ വിമര്‍ശനം ഉയര്‍ന്നതോടെയാണു നടപടികള്‍ വേഗത്തിലാക്കിയ നിലവില്‍ യെലഹങ്ക-ദേവനഹള്ളി…

Read More

ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തവർക്ക് സമ്മാനത്തുക ലഭിക്കുക എളുപ്പമല്ല; അറിയാൻ വായിക്കാം

കാഞ്ഞങ്ങാട്: പേരാവൂരിലെ എ.കെ. സാദിഖിന് ഒരുകോടി രൂപ സമ്മാനമടിച്ച കേരള ഭാഗ്യക്കുറി ടിക്കറ്റ് തട്ടിക്കൊണ്ടുപോയ സംഭവത്തിൽ സമ്മാനത്തുക കിട്ടുക എളുപ്പമല്ല. ടിക്കറ്റ് തട്ടിയെടുെത്തന്ന്‌ ബോധ്യപ്പെട്ടാൽ ലോട്ടറി ഡയറക്ടർക്ക് സമ്മാന വിതരണം തടയാം. കോടതിക്കും തടയാനാകും. ഇതിന് സാദിഖ് കോടതിയെ സമീപിക്കേണ്ടിവരും. പോലീസ് പ്രഥമവിവര റിപ്പോർട്ട് രജിസ്റ്റർചെയ്താൽ സമ്മാനവിതരണം തടയുന്ന രീതി മുമ്പുണ്ടായിരുന്നു. പക്ഷേ, പരാതികൾ കൂടിയ സാഹചര്യത്തിൽ പ്രഥമവിവര റിപ്പോർട്ട് പോരാ കോടതി ഉത്തരവുതന്നെ വേണമെന്ന് ലോട്ടറിവകുപ്പ് തീരുമാനിക്കുകയായിരുന്നു. സമ്മാനം കിട്ടാൻ ടിക്കറ്റ് ബാങ്കിലോ ലോട്ടറി ഡയറക്ടറേറ്റിലോ നൽകുകയാണ് ചെയ്യേണ്ടത്. നറുക്കെടുപ്പ് കഴിഞ്ഞ് ഒരുമാസത്തിനുള്ളിൽ…

Read More

ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം;17 വിദ്യാർത്ഥികൾക്ക് പരിക്ക്

തിരുവനന്തപുരം: കല്ലമ്പലം നാവായിക്കുളത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് 17 വിദ്യാർത്ഥികൾക്ക് പരിക്ക്. രണ്ട് പേരുടെ നില ഗുരുതരം. തൃശൂർ കൊടകര എംബിഎ കോളേജിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപെട്ടത്. വിദ്യാർത്ഥികളും അധ്യാപകരും അടക്കം 42 അംഗ സംഘമാണ് ബസ്സിലുണ്ടായിരുന്നത്. വിഴിഞ്ഞത്തേക്ക് പഠനയാത്രയ്ക്ക് എത്തിയ സംഘമാണ് ബസ്സിലുണ്ടായിരുന്നത്.

Read More

സുരക്ഷ കൂടും; പര്‍പ്പിള്‍ ലൈനില്‍നിന്ന് നേരെ ടെക് പാര്‍ക്ക്; പാര്‍ക്ക് സ്‌ക്വയര്‍ മാള്‍; നടപ്പാലം തുറന്നു

ബെംഗളുരു: നമ്മ മെട്രോ പര്‍പ്പിള്‍ ലൈനിലെ (വൈറ്റ്ഫീല്‍ഡ് – ചല്ലഘട്ട) പട്ടാന്തൂര്‍ അഗ്രഹാര സ്റ്റേഷനെ ഇന്റര്‍നാഷനല്‍ ടെക് പാര്‍ക്ക് ബാംഗ്ലൂര്‍ (ഐടിപിബി), പാര്‍ക്ക് സ്‌ക്വയര്‍ മാള്‍ എന്നിവയുമായി ബന്ധിപ്പിക്കുന്ന നടപ്പാലം തുറന്നു. 320 അടി നീളമുള്ള മേല്‍പാ ലം 24 അടി ഉയരത്തിലാണ് നിര്‍ മിച്ചത് ഐടി മേഖലയിലുള്ളവര്‍ ഉള്‍പ്പെടെ പ്രതിദിനം ആയിരക്ക ണക്കിന് യാത്രക്കാര്‍ക്ക് മേല്‍പാ ലം പ്രയോജനപ്പെടും. സമീപ റോഡുകളില്‍ ഗതാഗതം സുഗമമാകും മെട്രോ സ്റ്റേഷനില്‍നിന്ന് യാത്രക്കാര്‍ മേല്‍പാലത്തിലൂടെ നേരിട്ട് മാളിലേക്കും ബിസിനസ് പാര്‍ക്കിലേക്കും പോകുന്നതോടെ പ്രദേശത്തെ റോഡുകളില്‍ ഗതാഗതക്കുരുക്കു കുറയും.…

Read More

വന്ദേഭാരത് സ്ലീപ്പര്‍ കോട്ടയം വഴിയെന്ന് സൂചന; സമയക്രമം റെയില്‍വേ ബോര്‍ഡിന് സമര്‍പ്പിച്ചു; വിശദാംശങ്ങൾ

ബെംഗളൂരു: മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാ ത്തിരിക്കുന്ന തിരുവനന്തപുരത്തേ ക്കുള്ള വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ കോട്ടയം വഴിയാകാന്‍ സാധ്യത. രാത്രി 7.30ന് തിരുവനന്തപുരം നോര്‍ത്തില്‍ നിന്ന് പുറപ്പെട്ട് കോട്ടയം വഴി ബെംഗളുരുവിലെത്തുന്ന സമയക്രമമാണ് റെയില്‍വേ ബോര്‍ഡിന്റെ അംഗീ കാരത്തിന് സമര്‍പ്പിച്ചിട്ടുള്ളത്. ട്രെയിന്‍ എന്ന് സര്‍വീസ് തുടങ്ങുമെന്നാണ് യാത്രക്കാര്‍ ഉറ്റുനോക്കുന്നത്. ബയ്യപ്പനഹള്ളി എസ്എംവിടി മുതല്‍ തിരുവനന്തപുരം നോര്‍ത്ത് വരെയാകും സ്ലീപ്പര്‍ സര്‍വീസ്. ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരം നോര്‍ത്ത് വരെ 842 കി ലോമീറ്ററുണ്ട്. യാത്രാസമയം 12 മണിക്കൂറില്‍ താഴെയായിരിക്കും. ഈ സമയക്രമം നടപ്പാക്കാനായാല്‍ മറുനാട്ടില്‍ ജോലി…

Read More

സ്വർണ്ണപ്പാളി: വിഎസ്എസ്‌‍സി നടത്തിയ ശാസ്ത്രീയ പരിശോധന ഫലം ഇന്ന് അന്വേഷണ സംഘത്തിന് കൈമാറും

ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് വിഎസ്എസ്‌‍സി നടത്തിയ ശാസ്ത്രീയ പരിശോധന ഫലം ഇന്ന് അന്വേഷണ സംഘത്തിന് കൈമാറും. ഇന്നലെയാണ് വിഎസ്എസ്‍സിയിൽ നിന്നും ശാസ്ത്രീയ പരിശോധനാഫലം സീൽ വെച്ച കവറിൽ കൊല്ലം വിജിലൻസ് കോടതിയിൽ നൽകിയത്. ആ റിപ്പോർട്ടാണ് ഇന്ന് കോടതി എസ്ഐടിയ്ക്ക് കൈമാറുന്നത്. ഈ റിപ്പോർട്ട് വിശദമായി പരിശോധിച്ച ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.

Read More

രാജ്യത്തെ ദീർഘദൂര രാത്രി യാത്രകൾക്ക് ഉള്ള വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഇന്നു പ്രധാന മന്ത്രി ഉദ്‌ഘാടനം ചെയ്യും

രാജ്യത്തെ ദീർഘദൂര രാത്രി യാത്രകൾക്ക് പുതിയ മുഖം നൽകുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഇന്നു മുതൽ ഓടിത്തുടങ്ങും. ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. അസമിലെ ഗുവാഹത്തിക്കും പശ്ചിമ ബംഗാളിലെ ഹൗറയ്ക്കും ഇടയിൽ ഓടുന്ന ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനാണ് മോദി ഇന്ന് ഫ്ലാ​ഗ് ഓഫ് ചെയ്യു‌ക. മാൾഡയിൽ നടക്കുന്ന പൊതുചടങ്ങിൽ 3,250 കോടി രൂപയിലധികം ചെലവിൽ നടപ്പാക്കുന്ന റെയിൽ-റോഡ് അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ അദ്ദേഹം രാഷ്ട്രത്തിന് സമർപ്പിക്കുകയും പുതിയ പദ്ധതികൾക്ക് തറക്കല്ലിടുകയും…

Read More

ബെംഗളുരുവിലേക്ക് ഉൾപ്പെടെയുള്ള വന്ദേ ഭാരത് ട്രെയിനിൽ കേരളത്തിന്റെ സ്വന്തം വിഭവങ്ങങ്ങൾ; വിഭവങ്ങളുടെ ലിസ്റ്റ് അറിയാൻ വായിക്കാം

ഡൽഹി: ബെംഗളുരുവിലേക്ക് ഉൾപ്പെടെയുള്ള ആറ് റൂട്ടുകളിലൂടെ ഓടുന്ന വന്ദേഭാരത് എക്‌സ്പ്രസ്സുകളിൽ പ്രാദേശിക ഭക്ഷ്യവിഭവങ്ങൾ വിളമ്പിത്തുടങ്ങി റെയിൽവേ. തിരുവനന്തപുരം- കാസർകോട്, മംഗളൂരു-തിരുവനന്തപുരം, നാഗ്പുർ- സെക്കന്തരാബാദ്, സാബർമതി-വേരാവെൽ, ശ്രീ മാതാവൈഷ്‌ണോദേവി കത്ര- ശ്രീനഗർ, ശ്രീനഗർ- ശ്രീമാതാ വൈഷ്‌ണോദേവി കത്ര റൂട്ടുകളിലാണ് ആദ്യഘട്ടത്തിൽ വിളന്പുന്നത്. യാത്ര പുറപ്പെടുന്ന സ്റ്റേഷൻ ഭാഗത്തെ പ്രാദേശികവിഭവങ്ങളാണ് മെനുവിൽ. അപ്പത്തോടൊപ്പം വെള്ള ചോറ്, പച്ചക്കായ ചെറുപയർ മെഴുക്കുപുരട്ടി, കടലക്കറി, പൊറോട്ട, സാദാ തൈര്, പാലടപ്പായസം എന്നിവയുൾപ്പെടെയുള്ള വിഭവങ്ങൾ തിരുവനന്തപുരം-കാസർകോട്, മംഗളൂരു-തിരുവനന്തപുരം വണ്ടികളിൽ വിളമ്പും. ഇടിയപ്പം, പരിപ്പുവട, ചെട്ടിനാട് വെജിറ്റബിൾ ഗ്രേവി, സോയാബീൻ ഫ്രൈ എന്നിവയുമുണ്ട്.…

Read More

ഗൗരി ലങ്കേഷ് വധക്കേസ് പ്രതിക്ക് നഗരസഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം

ബെംഗളൂരു : മഹാരാഷ്ട്രയിലെ നഗരസഭാ തെരഞ്ഞെടുപ്പില്‍ ഗൗരി ലങ്കേഷ് കൊലക്കേസിലെ പ്രതിയായ ശ്രീകാന്ത് പന്‍ഗാര്‍ക്കര്‍ വിജയിച്ചു. ജല്‍ന മുനിസിപ്പല്‍ കോര്‍പറേഷനിലെ വാര്‍ഡ് 13ല്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച ശ്രീകാന്ത്, ബി.ജെ.പി സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയാണ് വിജയം നേടിയത്. ഷിന്‍ഡെ പക്ഷ ശിവസേന ഈ വാര്‍ഡില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നില്ല. 2001ലും 2006ലും ശിവസേന കോര്‍പറേറ്ററായിരുന്ന ശ്രീകാന്ത്, പിന്നീട് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടി വിട്ടു. 2011ല്‍ തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദു ജന്‍ജാഗ്രുതി സമിതിയില്‍ ചേര്‍ന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വീണ്ടും ശിവസേനയില്‍ ചേര്‍ന്നെങ്കിലും ശക്തമായ…

Read More
Click Here to Follow Us