എംഡിഎംഎയുമായി മലയാളിയായ ഐടി ജീവനക്കാരൻ പിടിയിൽ 

ബെംഗളൂരുവിൽ നിന്ന് കടത്തികൊണ്ടുവന്ന 19 ഗ്രാം എംഡിഎംഎയുമായി യുവാവ് അങ്കമാലിയിൽ പിടിയിൽ. കോട്ടയം കങ്ങഴ കണിയാണിക്കൽ അനന്ദു (26) വിനെയാണ് റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അങ്കമാലി പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി എം. ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ബെംഗളൂരുവിൽ നിന്ന് ടൂറിസ്റ്റ് ബസിൽ കടത്തികൊണ്ടുവരികയായിരുന്നു എംഡിഎംഎ. ഷോൾഡർ ബാഗിനകത്ത് പ്രത്യേക അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. ബെംഗളൂരുവിൽ ഐടി വിഭാഗം ജീവനക്കാരനാണ്. കഴിഞ്ഞ ദിവസം ബെംഗളൂരുവിൽ നിന്ന് ടൂറിസ്റ്റ് ബസിൽ കടത്തികൊണ്ടുവന്ന 69 ഗ്രാം മയക്കുമരുന്നുമായി…

Read More

ഹൊറമാവിലും ഇടിച്ചുനിരത്തും; 39 വീടുകളുടെ അനധികൃതമായി നിര്‍മിച്ച ഭാഗങ്ങള്‍ നീക്കാന്‍ ഉത്തരവ്

ബെംഗളുരു: യെലഹങ്ക ഫക്കീര്‍ കോളനിയിലെ വിവാദ കുടിയൊ ഴിപ്പിക്കലിനു പിന്നാലെ ഹൊറമാവില്‍ മഴവെള്ളക്കനാലുകളും ഓടകളും കയ്യേറി നിര്‍മിച്ച 39 വീടുകളുടെ അനധികൃത ഭാഗങ്ങള്‍ ഇടിച്ചുനിരത്താന്‍ ബെംഗളൂരു ഈസ്റ്റ് സിറ്റി കോര്‍പറേഷന്‍ ഉത്തരവിട്ടു. ഒരേക്കറില്‍ വിവിധ സര്‍വേന മ്പറുകളിലുള്ള വീടുകളാണിവ. കോര്‍പറേഷന്‍ അനുമതി നല്‍കിയതിനു പുറമേ നിര്‍മിച്ച അനധികൃത ഭാഗങ്ങളാണ് ഇടിച്ചുകളയുക. ഫെബ്രുവരി 6ന് മുന്‍പ് ഉടമകള്‍ക്ക് സ്വയം നീക്കാന്‍ അവസരവുണ്ട്. കോര്‍പറേഷന്‍ ഇടിച്ചുനിരത്തേണ്ട സാഹചര്യമുണ്ടായാല്‍ അതിന്റെ ചെലവ് ഉടമകളില്‍ നിന്ന് ഈടാക്കുമെന്നും ഉത്തരവിലുണ്ട്. ഫക്കീര്‍ കോളനിയിലും വസീം ലേഔട്ടിലുമായി മാലിന്യനിര്‍ മാര്‍ജനത്തിനു സര്‍ക്കാര്‍ വിജ്ഞാപനം ചെയ്ത…

Read More

ബീച്ചിൽ കഞ്ചാവ് ഉണക്കാനിട്ടിട്ട് ഒപ്പം പായ വിരിച്ച് കിടന്നുറങ്ങി യുവാവ്; വീഡിയോ വൈറലായതോടെ പൊലീസ് പൊക്കി

ബീച്ചിലെ മണലില്‍ കഞ്ചാവ് ഉണക്കാനിട്ട് അതിനൊപ്പം പായ വിരിച്ച് യുവാവ് കിടന്നുറങ്ങി. നാട്ടുകാര്‍ സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ഉടന്‍ വെള്ളയിൽ പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. ഏകദേശം 370 ഗ്രാം കഞ്ചാവാണ് ഉണക്കാനിട്ട നിലയില്‍ പൊലീസ് പിടികൂടിയത്.വെള്ളയില്‍ സ്വദേശി മുഹമ്മദ് റാഫിയാണ് പിടിയിലായത്. ഷൂ എല്ലാം അഴിച്ചുവച്ചായിരുന്നു യുവാവിന്റെ സുഖനിദ്ര. ഇയാള്‍ കഞ്ചാവ് ഉപയോഗിച്ചിട്ടാണോ കിടന്നെതെന്ന് സ്ഥിരീകരിച്ചിട്ടില്ല. മുൻപും കഞ്ചാവ് കൈവശം വച്ചതിന് റാഫി പിടിയിലായിട്ടുണ്ട്. റാഫിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

Read More

കാണാതായ 16കാരി റെയിൽവെ ട്രാക്കിന് സമീപം മരിച്ച നിലയിൽ; ദുരൂഹത

കരുവാരക്കുണ്ട്: മലപ്പുറം കരുവാരക്കുണ്ടിൽ നിന്ന് കാണാതായ പതിനാറുകാരിയുടെ മൃതദേഹം റെയിൽവെ ട്രാക്കിന് സമീപത്തുനിന്ന് കണ്ടെത്തി. പാണ്ടിക്കാട് തൊടിയപ്പുലം റെയിൽവെ ട്രാക്കിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. സംഭവത്തിൽ ദുരൂഹയുള്ളതായി പൊലീസ് സൂചിപ്പിച്ചു. കരുവാരക്കുണ്ട് സ്വദേശിയുടെ മകളായ വിദ്യാർത്ഥിനിയാണ് മരിച്ചത്. കുട്ടിയെ കാണാനില്ലെന്ന് കുടുംബം പരാതി നൽകിയിരുന്നു. ഇതിൽ അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. വണ്ടൂരിനും പാണ്ടിക്കാടിനും ഇടയിലുള്ള റെയിൽവെ സ്റ്റേഷനാണ് തൊടിയപ്പുലം. മൃതദേഹം കണ്ട നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. കുട്ടിയുടെ ശരീരത്തിൽ മുറിവേറ്റ പാടുകളുണ്ടെന്നാണ് പ്രാഥമിക വിവരം.

Read More

വീടിന്റെ പുറത്തിറങ്ങിയ വിസ്മയ കേസ് പ്രതി കിരണിനെ മർദിച്ച് യുവാക്കൾ

കൊല്ലം: വിസ്മയ കേസ് പ്രതി കിരണ്‍കുമാറിനെ മര്‍ദിച്ച് യുവാക്കള്‍. കഴിഞ്ഞ ദിവസം കൊല്ലം ശാസ്താംനടയിലെ കിരണിന്റെ വീട്ടില്‍വെച്ചായിരുന്നു സംഭവം. നാല് യുവാക്കളാണ് മര്‍ദനത്തിന് പിന്നില്‍. സംഭവത്തില്‍ ശൂരനാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം നടന്നത്. കിരണിന്റെ വീടിന് സമീപത്തെ റോഡിലൂടെ പോകുകയായിരുന്നു യുവാക്കള്‍. ഇതിനിടെ വിസ്മയ കേസിന്റെ കാര്യം പറഞ്ഞ് പ്രകോപനമായി സംസാരിക്കുകയും വീടിന് മുന്നിലുണ്ടായിരുന്ന വീപ്പകളില്‍ അടിച്ച് ശബ്ദമുണ്ടാക്കുകയും ചെയ്തു. കിരണിനെ യുവാക്കള്‍ വെല്ലുവിളിക്കുകയും ചെയ്തു. ഇതോടെ കിരണ്‍ വീടിന് പുറത്തേയ്ക്ക് വന്നു. തൊട്ടുപിന്നാലെ യുവാക്കള്‍ ചേര്‍ന്ന്…

Read More

അഞ്ച് സംസ്ഥാനങ്ങളിൽ എസ്ഐആർ സമയപരിധി നീട്ടി

ഡൽഹി: അഞ്ച് സംസ്ഥാനങ്ങളിൽ എസ്ഐആർ സമയപരിധി നീട്ടി ഇലക്ഷൻ കമ്മീഷൻ. ഗോവ, രാജസ്ഥാൻ, പശ്ചിമ ബംഗാൾ,പുതുച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ എസ് ഐ ആർ നടപടികളാണ് ഇലക്ഷൻ കമ്മീഷൻ നീട്ടിയിരിക്കുന്നത്. ജനുവരി 15ന് നടപടികൾ അവസാനിക്കാനിരിക്കെയാണ് ഇലക്ഷൻ കമ്മീഷന്റെ നടപടി. നാല് ദിവസത്തേക്കാണ് എസ് ഐ ആർ നടപടികൾ നീട്ടിയിരിക്കുന്നത്. ജനുവരി 19ന് സമയപരിധി അവസാനിക്കും. മൂന്ന് സംസ്ഥാനങ്ങളിലെയും 2 കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർമാർക്ക് ഇത് സംബന്ധിച്ച ഉത്തരവ് ഇലക്ഷൻ കമ്മീഷൻ ലഭ്യമാക്കിയിട്ടുണ്ട്. മാധ്യമങ്ങൾ വഴിയും സാധ്യമായ മറ്റെല്ലാ പ്ലാറ്റുഫോമുകൾ വഴിയും ഇക്കാര്യം…

Read More

കലോത്സവത്തിലെ സ്വർണക്കപ്പ് പരിശോധിക്കണമെന്ന് അബ്ദുറബ്ബ്

മലപ്പുറം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സ്വര്‍ണക്കപ്പടിക്കുന്നവര്‍ സ്വര്‍ണപ്പാളികള്‍ മാറ്റിയോ എന്ന് പരിശോധിക്കണമെന്ന് പരിഹസിച്ച് മുന്‍ വിദ്യാഭ്യസ മന്ത്രി പി കെ അബ്ദുറബ്ബ്. കപ്പ് കൊണ്ട് പോകും മുമ്പ് നന്നായി പരിശോധിച്ചാല്‍ നല്ലതാണെന്ന് അബ്ദുറബ്ബ് പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട പാരഡി ഗാനത്തിന് സമാനമായ വരികളുപോയിച്ചാണ് ഫേസ്ബുക്കില്‍ പരിഹാസ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ‘സ്വര്‍ണക്കപ്പടിക്കുന്നവരുടെ ശ്രദ്ധക്ക്, സ്വര്‍ണം ചെമ്പാക്കിയോ സ്വര്‍ണപ്പാളികള്‍ മാറ്റിയോ..കപ്പ് കൊണ്ടുപോകും മുമ്പ് നന്നായി പരിശോധിച്ചാല്‍ നിങ്ങള്‍ക്ക് നല്ലത്. സ്വര്‍ണം കട്ടവരാണപ്പാ… കപ്പിലെ സ്വര്‍ണം നോക്കപ്പാ…’, എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.

Read More

മകളുമായുള്ള ബന്ധം ചോദ്യം ചെയ്ത പിതാവിനെ വെട്ടിക്കൊന്ന് അയൽവാസിയായ യുവാവ്

പാലക്കാട്: മംഗലംഡാം തളികകല്ല് ആദിവാസി ഉന്നതിയിൽ അയൽവാസിയുടെ വെട്ടേറ്റ് കുടുംബനാഥൻ കൊല്ലപ്പെട്ടു. തളികക്കല്ല് ഉന്നതിയിലെ രാജാമണി (47) യാണ് മരിച്ചത്. അയൽവാസിയായ രാഹുലെന്ന യുവാവാണ് കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി ഒൻപത് മണിയോടെ ആയിരുന്നു സംഭവം. തളികല്ലിലെ വീടിനു സമീപം വെച്ച് രാജാമണിയെ കൊടുവാൾ കൊണ്ട് യുവാവ് വെട്ടി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം. രാജാമണിയുടെ മകളും രാഹുലും തമ്മിലുള്ള ബന്ധം ചോദ്യം ചെയ്തതാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് മംഗലംഡാം പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം കടന്നുകളഞ്ഞ പ്രതിക്കായുള്ള തിരച്ചിൽ തുടരുകയാണ്. രാജാമണിയുടെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക്…

Read More

തലയും വാലുമില്ലാത്ത ചാറ്റ് പുറത്തുവിട്ടത് അധിക്ഷേപിക്കാന്‍; ഫെന്നിയെ കണ്ടത് കുഞ്ഞ് അനുജനപ്പോലെ; : പിന്മാറില്ല- അതിജീവിത

തിരുവനന്തപുരം: ഫെന്നി നൈനാന്‍ വാട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്തുവിട്ടത് അധിക്ഷേപിക്കാനെന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ മൂന്നാമത്തെ അതിജീവിത. കൂടുതല്‍ പേര്‍ പരാതിയുമായി വരാതിരിക്കാനാണ് തലയും വാലുമില്ലാത്ത ചാറ്റുകള്‍ പുറത്തുവിട്ടത്. രാഹുല്‍ മാങ്കൂട്ടത്തില്‍ ഉണ്ടാക്കിയ മാനസിക സമ്മര്‍ദമാണ് ഗര്‍ഭം അലസാന്‍ കാരണമായത്. രാഹുലിനെ കാണാനായാണ് നാല് മണിക്കൂര്‍ സമയം ആവശ്യപ്പെട്ടത്. എന്നാല്‍ പാലക്കാട് എത്തിയിട്ടും രാഹുല്‍ കാണാന്‍ കൂട്ടാക്കിയില്ല. രാഹുലിന് സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞ് ഫെന്നി നൈനാന്‍ പണം ആവശ്യപ്പെട്ടെന്നും അതിജീവിത  പറഞ്ഞു.

Read More

സംസ്ഥാന രാഷ്ട്രീയത്തില്‍നിന്ന് മാറിനില്‍ക്കില്ല: കുമാരസ്വാമി

ബെംഗളുരു: സംസ്ഥാന രാ ഷ്ട്രീയത്തില്‍നിന്നു താന്‍ മാറി നില്‍ക്കില്ലെന്നും സജീവമായി ഇടപെട്ടുകൊണ്ടിരിക്കുമെന്നും കേന്ദ്ര ഘനവ്യവസായ മന്ത്രിയും ജനതാദള്‍ (എസ്) നേതാവുമായ കുമാരസ്വാമി പറഞ്ഞു. കേന്ദ്ര ചു മതലകളുണ്ടെങ്കിലും അതൊന്നും സംസ്ഥാന രാഷ്ട്രീയത്തില്‍നി ന്നു വിട്ടുനില്‍ക്കാനുള്ള കാരണങ്ങളല്ല. ജനം ആഗ്രഹിക്കുമ്പോള്‍ മടങ്ങിവരുമെന്നും കുമാരസ്വാമി പറഞ്ഞു.  

Read More
Click Here to Follow Us