18 വർഷമായി അലക്കാത്ത ജീൻസുമായി യുവതി, വൈറൽ കുറിപ്പ്

ചില ദിവസങ്ങൾ വസ്ത്രം കഴുകാതെ ഉപയോഗിക്കുന്നത് സാധാരണമായ കാര്യം ആണ് എന്നാൽ വർഷങ്ങളോളം കഴുകാതെ ഒരേ വസ്ത്രം ഉപയോഗിക്കുന്നത് ചിന്തിച്ച് നോക്കിയിട്ടുണ്ടോ?

വിശ്വസിക്കാൻ അൽപ്പം പ്രയാസമാണങ്കിലും സംഗതി ഉള്ളതാണ്. ഹാളിൽ നിന്നുള്ള സാന്ദ്ര വില്ലിസ് എന്ന സ്ത്രീയാണ് പുതിയ സാമൂഹിക ചർച്ചകൾക്ക് വഴിതെളിഞ്ഞിരിക്കുന്നത്. തന്റെ ജീൻസ് വാങ്ങിയ ശേഷം താൻ അലക്കിയിട്ടില്ലെന്നും ഇപ്പോൾ 18 വർഷം ആയെന്നും ഈ സ്ത്രീ വെളിപ്പെടുത്തിയത്. 

സാന്ദ്രയുടെ സ്വകാര്യ യുട്യൂബ് ചാനലായ ‘സ്‌റ്റെഫിന്റെ പാക്ക്ഡ് ലഞ്ച്’ ലൂടെയാണ് ഈ കാര്യം വ്യക്തമാക്കിയത്. ഒരു എപ്പിസോഡിൽ , . തനിക്ക്  ഡെനിമിന്റെ ഇൻഡിഗോ ബ്ലൂ ജോഡി ജീൻസ് ഉണ്ടെന്നും പതിനെട്ട് വർഷം മുമ്പ് വാങ്ങിയ അവ ഇതുവരെ താൻ കഴുകിയിട്ടില്ലെന്നും ജീൻസ് വാങ്ങിയ ദിവസം അത് എങ്ങനെ ഇരുന്നോ അത് പോലെ തന്നെയാണെന്നും സാന്ദ്ര വ്യക്തമാക്കി.

  ബെംഗളൂരുവിലും ഇത്തരത്തിൽ ഒരു ഓട്ടോ ഡ്രൈവറോ? തന്റേതല്ലാത്ത പണം വേണ്ടെന്ന് വെച്ച ഈ മനുഷ്യൻ ഇപ്പോൾ ഇന്റർനെറ്റിലെ താരം!

ഈ എപ്പിസോഡ് ഓൺലൈനിൽ പങ്കുവച്ചതിന് പിന്നാലെ നിരവധി ആളുകൾ ആണ് പല താരങ്ങളിലുള്ള കമന്റുകളുമായി എത്തിയത്. ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ തന്റെ ജീൻസിനെ ചൊല്ലിയുള്ള ചർച്ച കണ്ട് സാന്ദ്ര അത്ഭുതപ്പെട്ടു. ഒരാൾ എഴുതിയത് ‘ഞാൻ ഒരിക്കൽ ധരിക്കുന്നവയിൽ കറയോ, ഉപയോഗിച്ച പെർഫ്യൂമിന്റെ മണമോ ഉണ്ടാകും’, മറ്റ് ചിലരുടെ സംശയം എന്തിനാണ് ഇത്രയും കാലം വസ്ത്രം കഴുകാതെ വച്ചിരിക്കുന്നത്. എന്നാൽ സാന്ദ്രയുടെ മറുപടി ‘ഞാൻ അവ തുടയ്ക്കുന്നു. വസ്ത്രങ്ങൾ ധരിച്ചതിന് പിന്നാലെ ഞാൻ കഴുകാറില്ല. പകരം എന്തെങ്കിലും തരത്തിലുള്ള മണമുണ്ടോയെന്ന പരിശോധന നടത്തും. ഇത്തരത്തിൽ ഒരുപാട് ജീൻസ് തനിക്ക് ഉണ്ടെന്നും അവയൊന്നും കഴുകാറില്ലെന്നുമാണ് സാന്ദ്ര പറയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ട്രിപ്പിൾ മർഡർ: അമ്മയുടെ കൊലപാതക ഗൂഢാലോചന; മറ്റുളളവർ അപ്രതീക്ഷിതമായി വന്ന് പെട്ടതത്; എല്ലാവരെയും വെട്ടി മലർത്തിയത് ഭയത്താൽ എന്ന് വെളിപ്പെടുത്തൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ വീണ്ടും ബൈക്ക് ആംബുലൻസുകൾ സർവീസ് ആരംഭിക്കുന്നു
[masterslider id="10"]

Related posts