ഭൂമി കയ്യേറ്റക്കേസ് ശ്രീശ്രീ രവിശങ്കറിന് എതിരായ അന്വേഷണത്തിന് സ്റ്റേ

ബെംഗളുരു ജീവനകലാചാര്യന്‍ ശ്രീശ്രീ രവിശങ്കറിന് എതിരായ സര്‍ക്കാര്‍ ഭൂമി കയ്യേറ്റക്കേസിലെ അന്വേഷണം ഹൈക്കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തു.

ബെംഗളൂരു സൗത്ത് കഗലിപുരയില്‍ തടാകങ്ങള്‍ ഉള്‍ പ്പെടെയുള്ള റവന്യു ഭൂമി ശ്രീശ്രീ യുടെ ആര്‍ട്ട് ഓഫ് ലിവിങ് രാജ്യാന്തര കേന്ദ്രം കയ്യേറിയെന്ന് ആരോപിച്ച് കഴിഞ്ഞ വര്‍ഷമാണ് ബെംഗളൂരു മെട്രോപ്പൊലിറ്റന്‍ ദൗത്യ സേന കേസെടുത്തത്.

  സലിം കുമാർ അന്തരിച്ചു

ശ്രീശ്രീയെ നേരിട്ടു കുറ്റപ്പെടുത്താത്തതിനാല്‍ അദ്ദേഹത്തെ കേസില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നു ജസ്റ്റിസ് എം.നാഗ്രപ്രസന്ന വിലയിരുത്തി.

കൂടുതല്‍ തെളിവുകള്‍ ഹാജരാ ക്കാനും നിര്‍ദേശിച്ചു. ശ്രീശ്രീ രവി ശങ്കര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്. 21ന് കേസ് വീണ്ടും പരിഗണിക്കും.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്വർണ്ണക്കടത്ത് കേസ്: നടി രന്യ റാവുവിന് ജാമ്യം അനുവദിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts