നന്ദി ഹിൽസിലേക്കുള്ള യാത്രയ്ക്കിടെ വാഹനാപകടം; മലയാളി യുവതി മരിച്ചു

ബെംഗളൂരു: നന്ദി ഹിൽസിലേക്കുള്ള യാത്രയ്ക്കിടെ ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. അമേരിക്കയിലുള്ള പാസ്റ്റർ ഹാബേൽ ജോസഫിന്റെ മകൾ പെർസീസ് ഹാബേൽ ജോസഫ് (28) ആണ് മരിച്ചത്.

വ്യാഴാഴ്ച രാവിലെയായിരുന്നു അപകടം. പെർസീസും സഹോദരനും സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഒരു സ്പീഡ് ബ്രേക്കറിൽ തട്ടി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

  ഭാഷ ഏതായാലും കൂളായി ചാറ്റ് ചെയ്യാം; വാട്‌സ്ആപ്പിൽ വരുന്നത് വിപ്ലവകരമായ മാറ്റം; ഇത് എങ്ങനെ പ്രവര്‍ത്തിക്കും?

ഗുരുതരമായി പരിക്കേറ്റ പെർസീസിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്കൂട്ടർ ഓടിച്ചിരുന്ന സഹോദരൻ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

പരേതയായ ജെസ്സി ഹാബേൽ ജോസഫ് ആണ് മാതാവ്. സഹോദരങ്ങൾ: പ്രത്യാശ്, തേജസ്. ബംഗളുരുവിലെ ഹൊറമാവ് അഗര ഐപിസി ബഥേൽ വേർഷിപ്പ് സഭാംഗമാണ് പെർസീസ്.

സംസ്കാരം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുഖംമൂടി ധരിച്ച സംഘത്തിന്റെ അഴിഞ്ഞാട്ടം: അർദ്ധരാത്രിയിൽ ആയുധധാരികളായ കൊള്ളക്കാർ, സിസിടിവിയിൽ ഭീകരദൃശ്യം! ജനങ്ങൾ ഭീതിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അമ്മയുടെയും സഹോദരന്റെയും കൺമുന്നിൽ നാല് വയസ്സുകാരിക്ക് ലോറിയിടിച്ച് ദാരുണമരണം
[masterslider id="10"]

Related posts

Click Here to Follow Us