പറന്നു പോയ കിളികളെ തിരികെ പിടിക്കാൻ;  ഇന്‍ഫോസിസ് ജീവനക്കാര്‍ക്ക് മാനസികാരോഗ്യ പരിപാലനം നൽകും

ബെംഗളൂരു: മാനസിക സമ്മര്‍ദം നേരിടുന്ന ജീവനക്കാര്‍ക്ക് വേണ്ടി ഇന്‍ഫോസിസി നിംഹാന്‍സുമായി ചേര്‍ന്ന് മാനസികാരോഗ്യ പരിപാലനം ആരംഭിച്ചു. ആദ്യഘട്ടത്തില്‍ എച്ച്ആര്‍ ജീവനക്കാര്‍ക്കാണ് പരിശീലനം നല്‍കുന്നത്. സ്വയം അവബോധം സ്വയം പരിചരണം, മാനസികാരോഗ്യത്തെക്കുറിച്ച് മനസിലാക്കല്‍, കൗണ്‍സിലിങ് തുടങ്ങിയ കാര്യങ്ങളാണ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തുന്നത്.

Read More

ഉയരപ്പാതയുടെ ഗർഡർ തകർന്നു വീണത് ഓടിക്കൊണ്ടിരുന്ന പിക്കപ്പ് വാനിന്റെ മുകളിലേക്ക്; ഡ്രൈവർക്ക് ദാരുണാന്ത്യം ;

അരൂരില്‍ മേല്‍പ്പാലത്തിന്റെ ഗര്‍ഡറുകള്‍ തകര്‍ന്നുവീണ് അപകടം. ഗര്‍ഡറിനടിയില്‍ കുടുങ്ങിയ പിക്കപ്പ് വാന്‍ ഡ്രൈവര്‍ മരിച്ചു. ഡ്രൈവര്‍ ഭാഗത്തിന് മുകളിലേക്ക് തകര്‍ന്നുവീണതാണ് അപകടത്തിന്റെ തീവ്രത കൂട്ടിയത്. അരൂര്‍ തുറവൂര്‍ ഉയരപ്പാത നിര്‍മാണം നടക്കുന്ന എരമല്ലൂര്‍ തെക്കുഭാഗത്ത് ഗര്‍ഡറുകള്‍ സ്ഥാപിക്കുമ്പോള്‍ ജാക്കിയില്‍ നിന്ന് തെന്നിമാറി കോണ്‍ഗ്രീറ്റ് ഗര്‍ഡറുകള്‍ നിലം പതിച്ചാണ് അപകടമുണ്ടായത്. ഹരിപ്പാട് പള്ളിപ്പാട് സ്വദേശി രാജേഷാണ് അപകടത്തില്‍ മരിച്ചത്. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത്. മൂന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഡ്രൈവറുടെ മൃതദേഹം പുറത്തെടുക്കാന്‍ സാധിച്ചത്. ഗര്‍ഡറിന്റെ ഒരു ഭാഗം ക്രെയിനുകള്‍ ഉപയോഗിച്ച് ഉയര്‍ത്തിയാണ് വാഹനം…

Read More

മേൽപ്പാലത്തിൽ വീണ്ടും പഞ്ചർ മാഫിയയുടെ ഭീഷണി; കർശന നടപടിയെടുക്കണമെന്ന് നാട്ടുകാർ

ബെംഗളൂരു : നെലമംഗല ഫ്ലൈഓവർ റോഡ് വീണ്ടും കുപ്രസിദ്ധമായ “പഞ്ചർ മാഫിയ”യുടെ പിടിയിലാണെന്ന് ആരോപണം . റോഡിൽ മനഃപൂർവ്വം മൂർച്ചയുള്ള ആണികൾ വിരിച്ച അക്രമികളുടെ ആക്രമണത്തിൽ ഇരുചക്രവാഹന യാത്രികരായ ദമ്പതികൾ അപകടത്തിൽ പെട്ടു. ഭാഗ്യവശാൽ, യാത്രക്കാർക്ക് ഗുരുതരമായ പരിക്കുകളൊന്നും സംഭവിച്ചില്ല. പഞ്ചർ മാഫിയ മനഃപൂർവ്വം ടയറുകൾക്ക് കേടുപാടുകൾ വരുത്തുകയും പിന്നീട് അടുത്തുള്ള “പഞ്ചർ റിപ്പയർ” കടകളിൽ വരുന്ന യാത്രക്കാർക്ക് ഉയർന്ന വിലയ്ക്ക് നന്നാക്കി നൽകുകയും ചെയ്യും . ഈ പ്രവൃത്തി സാമ്പത്തിക നഷ്ടത്തിന് കാരണമാകുക മാത്രമല്ല, യാത്രക്കാരുടെ ജീവൻ പോലും നഷ്ടപ്പെടുത്തുന്ന ഒരു ഘട്ടത്തിലെത്തിയിരിക്കുന്നു.…

Read More

ബെംഗളൂരുവിലെ ഈ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: 66/11 കെവി ബനസ്വാടി സബ്സ്റ്റേഷനിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നവംബർ 13 വ്യാഴാഴ്ച രാവിലെ 11 മുതൽ വൈകുന്നേരം 4 വരെ ബെംഗളൂരു നഗരത്തിലെ പല ഭാഗങ്ങളിലും വൈദ്യുതി മുടങ്ങുമെന്ന് ബെസ്കോം അറിയിച്ചു . വൈദ്യുതി തടസ്സപ്പെടുന്ന സ്ഥലങ്ങൾ ഹൊറമാവ് പി ആൻഡ് ടി ലേഔട്ട്, നിസർഗ കോളനി, നന്ദനം കോളനി, ആശിർവാദ് കോളനി, ജ്യോതിനഗർ, ആഗ്ര, ബാലാജി ലേഔട്ട്, ചിന്നസ്വമപ്പ ലേഔട്ട്, തെങ്ങിൻ തോപ്പ്, ദേവമാതാ സ്കൂൾ, അമർറെജൻസി, വിജയ ബാങ്ക് കോളനി എച്ച്.ആർ.ബി.ആർ. ലേഔട്ട്, ഒന്നാം ബ്ലോക്ക്, രണ്ടാം ബ്ലോക്ക്,…

Read More

മദ്യാപാനപ്പാർട്ടി നടത്തിയ സംഭവത്തിൽ നാല് തടവുകാരുടെപേരിൽ കേസ്

ബെംഗളൂരു : പരപ്പന അഗ്രഹാര ജയിലിൽ മദ്യാപാനപ്പാർട്ടി നടത്തിയ സംഭവത്തിൽ നാല് തടവുകാരുടെപേരിൽ കേസെടുത്തു. കഴിഞ്ഞദിവസം പ്രചരിച്ച വീഡിയോയിലൂടെയായിരുന്നു ജയിലിൽ മദ്യപാനപ്പാർട്ടി നടത്തിയത് പുറത്തായത്. തുടർന്ന് ഈ പാർട്ടി നടത്തിയ തടവുകാരായ കാർത്തിക്, ധനഞ്ജയ, മഞ്ചുനാഥ്, ചരൺ റാവു എന്നിവരുടെ പേരിൽകേസെടുക്കുകയായിരുന്നു. സീരിയൽ കില്ലർ ഉമേഷ് റെഡ്ഡി, തീവ്രവാദി ബന്ധത്തെത്തുടർന്ന് പിടിയിലായ പ്രതി എന്നിവരും ജയിലിൽ ഫോൺ ഉപയോഗിക്കുന്നതും സെല്ലിൽ ടിവി കാണുന്നതുമായ വീഡിയോകളും പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജയിൽ സൂപ്രണ്ടിനെയും അസി.സൂപ്രണ്ടിനെയും സസ്പെൻഡ് ചെയ്തിരുന്നു. ചീഫ് സുപ്രണ്ടിനെ സ്ഥലംമാറ്റുകയും ചെയ്തു. ഇതിനൊപ്പമാണ് മദ്യപാനപ്പാർട്ടിയിലുണ്ടായിരുന്ന…

Read More

സ്പെഷ്യൽ ഡ്രൈവ് ആരംഭിച്ചു; വീടുതോറുമുള്ള മാലിന്യ ശേഖരണം; നഗരത്തിലെ പലയിടങ്ങളിൽ നിന്നും 60 ടൺ മാലിന്യം നീക്കം ചെയ്തു

ബെംഗളൂരു : ബെംഗളൂരു ഈസ്റ്റ് സിറ്റി കോർപ്പറേഷൻ ഉദ്യോഗസ്ഥർ തിങ്കളാഴ്ച ബ്ലാക്ക്‌സ്‌പോട്ടുകൾക്കെതിരെ പ്രത്യേക ഡ്രൈവ് ആരംഭിച്ചു, അഴുക്കുചാലുകൾ വൃത്തിയാക്കി, സോഫകൾ, ടോയ്‌ലറ്റ് കമ്മോഡുകൾ, കസേരകൾ തുടങ്ങിയ ഉപേക്ഷിച്ച വീട്ടുപകരണങ്ങൾ നീക്കം ചെയ്തു. നൂറുകണക്കിന് പൗരകർമികരെയും എഞ്ചിനീയർമാരെയും ശുചിത്വ ഡ്രൈവിനായി വിന്യസിച്ചു. കെ.ആർ. പുരത്തും മഹാദേവപുരയിലും 60 ടണ്ണിലധികം ചെളി നീക്കം ചെയ്തു. മാലിന്യക്കൂമ്പാരങ്ങൾ പിടികൂടി കനത്ത പിഴ ചുമത്താൻ അഡീഷണൽ കമ്മീഷണർ ലോകണ്ഡേ സ്നേഹൽ സുധാകർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. വഡ്ഡരപാളയ സർക്കിൾ മുതൽ ഹെന്നൂർ-ബാഗലൂർ റോഡ് വരെയുള്ള 5.3 കിലോമീറ്റർ ദൂരം ഉദ്യോഗസ്ഥർ…

Read More

പൊറോട്ട അടിക്കാരൻ മുതൽ തെങ്ങ് കയറാൻ വരെ അന്യസംസ്ഥാന തൊഴിലാളി, ഇപ്പോഴിതാ ക്ഷേത്രത്തിൽ പൂജാരിയായും അന്യസംസ്ഥാനക്കാരൻ

temple temple

കണ്ണൂർ : ജോലിക്ക് ഇതരസംസ്ഥാനക്കാരില്ലാത്ത ഒരു മേഖലയും കേരളത്തിലില്ല.ക്ഷേത്രത്തിൽ പൂജാരിയായും മധ്യപ്രദേശുകാരൻ ഇവിടെയുണ്ട്. മധ്യപ്രദേശിലെ ബസ്തി ജില്ലക്കാരനായ ശിവദത്ത പരിപ്പായി മഹാവിഷ്ണു ക്ഷേത്രത്തിലെ പൂജാരിയായി നിയമിതനായത് അടുത്ത കാലത്താണ്. ശിവദത്തയോട് കേരളത്തെപ്പറ്റി ചോദിച്ചാൽ ‘ബഹുത് ഖുശി ഹെ’ (വലിയ സന്തോഷം തന്നെ) എന്നു പറയും. ഏതാണ്ട് 5 വർഷത്തോളമായി ശിവദത്ത കേരളത്തിൽ പൂജാരിയായി പ്രവർത്തിക്കുന്നു. കുന്നംകുളം, തൃശൂർ ഭാഗങ്ങളിലെ ക്ഷേത്രങ്ങളിലാണ് മുൻപ് പൂജാരിയായി പ്രവർത്തിച്ചത്. ഹിന്ദിയാണു ഭാഷയെങ്കിലും മലയാളവും മനസ്സിലാവും. ‌മന്ത്രങ്ങൾ സംസ്കൃതത്തിലായതുകൊണ്ട് ശിവദത്തയ്ക്കു പൂജ പ്രശ്നമല്ല. ഭക്ഷണം പക്ഷേ, പ്രശ്നമാണ്. കേരളീയ ഭക്ഷണം…

Read More

ലോറി കുടുങ്ങി, താമരശ്ശേരി ചുരത്തില്‍ ഇന്നും ഗതാഗതക്കുരുക്ക്

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ലോറി കുടുങ്ങിയതിനെ തുടര്‍ന്ന് ഗതാഗതക്കുരുക്ക്. ചുരം ആറാം വളവിലാണ് ലോറി കുടുങ്ങിയത്. യന്ത്രതകരാറിനെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ലോറി കുടുങ്ങിയത്. കഴിഞ്ഞ ദിവസങ്ങളിലും ആറ്, ഏഴ് വളവുകളില്‍ ലോറികള്‍ കുടുങ്ങിയിരുന്നു. ഒരാഴ്ച്ചയ്ക്കിടെ മൂന്നാംതവണയാണ് ലോറി കുടുങ്ങി ഗതാഗതക്കുരുക്കുണ്ടായത്. നിലവില്‍ ലോറി സ്ഥലത്ത് നിന്ന് മാറ്റാന്‍ കഴിഞ്ഞിട്ടില്ല. ചുരം സംരക്ഷണ സമിതി അംഗങ്ങളും ഹൈവേ പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. ഒരു ഭാഗത്ത് കൂടെ വാഹനങ്ങള്‍ കടത്തിവിടാനുളള ശ്രമം നടക്കുന്നുണ്ട്. വാഹനങ്ങള്‍ കൂടുതല്‍ എത്തിത്തുടങ്ങിയാല്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകാനാണ് സാദ്ധ്യത.

Read More

തുടർച്ചയായി പതിനൊന്നാം വർഷം ഇന്ത്യ-ശ്രീലങ്ക സംയുക്ത സൈനികാഭ്യാസത്തിന് തുടക്കം

ബെംഗളൂരു : ഇന്ത്യ-ശ്രീലങ്ക സംയുക്ത സൈനികാഭ്യാസമായ ‘എക്സർസൈസ് മിത്ര ശക്തി-2025’ ബെളഗാവിയിലെ ഫോറിങ് ട്രെയിനിങ് നോഡിൽ തുടങ്ങി. 170 പേരടങ്ങുന്ന ഇന്ത്യൻസംഘത്തെ രജ്പുത് റെജിമെന്റിൽനിന്നുള്ള സൈനികരാണ് പ്രതിനിധാനം ചെയ്യുന്നത്. ശ്രീലങ്കൻ പ്രതിനിധികളിൽ ഗജബ റെജിമെന്റിൽനിന്നുള്ള 135 പേരുണ്ട്. ഇന്ത്യൻ വ്യോമസേനയിൽനിന്ന് 20 പേരും ശ്രീലങ്കൻ വ്യോമസേനയിൽനിന്ന് പത്തുപേരും ഈ സംയുക്ത സൈനികാഭ്യാസത്തിൽ പങ്കെടുക്കുന്നു. തുടർച്ചയായി ഇത് പതിനൊന്നാം വർഷമാണ് ഇരുരാജ്യങ്ങളും ചേർന്നുള്ള സൈനികാഭ്യാസം നടത്തുന്നത്. സൈനികരുടെ പരിശീലനവും പ്രകടനവും ഈ മാസം 23 വരെ തുടരും. ഐക്യരാഷ്ട്രസഭയുടെ നിർദേശപ്രകാരമുള്ള സംയുക്ത സൈനിക പരിശീലനമാണിത്. തീവ്രവാദവിരുദ്ധ…

Read More

യാത്രക്കാർക്ക് ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് പ്രത്യേക അറിയിപ്പ്

ബെംഗളൂരു: ഡൽഹി ചെങ്കോട്ടയിലെ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷാപരിശോധന കൂടുതൽ കർശനമാക്കി. യാത്രക്കാരോട് നിശ്ചിതസമയത്തിനുമുൻപേ വിമാനത്താവളത്തിലെത്താൻ വിമാനത്താവള അതോറിറ്റി നിർദേശിച്ചു. കൂടുതൽ സമയം പരിശോധനയുണ്ടാകുന്നതിനാലാണിത്. വിമാനയാത്ര സംബന്ധിച്ച പുതിയ വിവരങ്ങൾക്കായി അതത് എയർലൈനുകളുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കണമെന്നും നിർദേശിച്ചു. ബെംഗളൂരു വിമാനത്താവളത്തിന്റെ എക്സ് അക്കൗണ്ട് വഴിയാണ് നിർദേശങ്ങൾ നൽകിയത്. ഡൽഹിയിൽ സ്ഫോടനം നടന്നതിനുപിന്നാലെ തിങ്കളാഴ്ച രാത്രിതന്നെ ബെംഗളൂരുവിൽ പോലീസ് അതിജാഗ്രത പ്രഖ്യാപിച്ചിരുന്നു. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിൽ സുരക്ഷ വർധിപ്പിക്കുകയും ചെയ്തു. റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, വിമാനത്താവളം, മെട്രോ സ്റ്റേഷനുകൾ, ഷോപ്പിങ് മാളുകൾ, വ്യാപാരകേന്ദ്രങ്ങൾ…

Read More