ദില്ലിയിൽ സ്ഫോടനം നടത്തിയ കാറിൽ 70 കിലോ സ്ഫോടക വസ്തു ഉണ്ടായിരുന്നതായി അന്വേഷണ സംഘം. 70 കിലോ അമോണിയം നൈട്രേറ്റ് ആണെന്നാണ് വിലയിരുത്തൽ. കാർ കൊണാട്ട് പ്ലേസ്, മയൂർ, ബിഹാർ എന്നിവിടങ്ങളിൽ എത്തിയെന്നും കണ്ടെത്തി. അന്വേഷണങ്ങൾക്ക് വിവിധ സംഘങ്ങൾക്ക് രൂപം നൽകി എൻഐഎ കേസ് ഉടൻ രജിസ്റ്റർ ചെയ്യും. തിങ്കളാഴ്ച വൈകിട്ടോടെയാണ് രാജ്യത്തെ നടുക്കിയ ദില്ലി സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ എട്ട് പേർ മരിച്ചതായാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. മുപ്പതിലേറെ പേർ പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. അതിൽ പലരുടെയും നില ഗുരുതരമാണെന്നാണ് ആശുപത്രിയിൽ നിന്നും…
Read MoreYear: 2025
നമ്മ മെട്രോ യെല്ലോ ലൈനിൽ ഗതാഗത തടസ്സം
ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈനിലെ ട്രെയിനിൽ സാങ്കേതിക തകരാർ സംഭവിച്ചു , ഇത് റൂട്ടിൽ കാലതാമസത്തിന് കാരണമാകുമെന്ന് ബിഎംആർസിഎൽ പറഞ്ഞു . മെട്രോ യെല്ലോ ലൈനിലെ അഞ്ചാമത്തെ ട്രെയിൻ അടുത്തിടെ സർവീസ് ആരംഭിച്ച ശേഷം യാത്രക്കാർക്ക് സൗകര്യപ്രദവുമായി ഓരോ 15 മിനിറ്റിലും ഒരു ട്രെയിൻ ഓടുമായിരുന്നു, എന്നാൽ ഇന്ന് രാവിലെ ചല്ലഘട്ട മുതൽ വൈറ്റ്ഫീൽഡ് വരെയുള്ള മെട്രോ പർപ്പിൾ ലൈനിൽ ഗതാഗത തടസ്സം ഉണ്ടായി. യാത്രക്കാർക്ക് ഏറെ നേരം കാത്തിരിക്കേണ്ടി വന്നു. ബുധനാഴ്ച രാവിലെ ആളുകൾ ഓഫീസുകളിലേക്കും ജോലിസ്ഥലത്തേക്കും പോകുമ്പോഴാണ് ഈ അസൗകര്യം…
Read Moreകൊടുംകുറ്റവാളികളായ തടവുകാർക്ക് ജയിലിൽ വിഐപി പരിഗണന; ജയില് ചീഫ് സൂപ്രണ്ടിനെ സ്ഥലം മാറ്റി
ബെംഗളൂരു : കൊടുംകുറ്റവാളികളായ തടവുകാർക്ക് പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ വിഐപി പരിഗണന ലഭിക്കുന്നെന്ന് വ്യക്തമാകുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിനെത്തുടർന്ന് ജയിലധികൃതർക്കെതിരേ നടപടി. ചീഫ് ജയിൽ സൂപ്രണ്ട് കെ. സുരേഷിനെ സ്ഥലം മാറ്റിയപ്പോൾ സൂപ്രണ്ട് ഇമാം സാബ് മയാഗേരിയെയും അസി. സൂപ്രണ്ട് അശോക് ബജാന്ദ്രിയെയും സസ്പെൻഡ് ചെയ്തു. ആഭ്യന്തരമന്ത്രി ജി. പരമേശ്വരയുടെ നേതൃത്വത്തിൽ നടത്തിയ ഉന്നതതല യോഗത്തെത്തുടർന്നാണ് അധികൃതർക്കെതിരേ നടപടിയെടുത്തത്. സംഭവത്തിൽ ഉദ്യോഗസ്ഥരിൽനിന്ന് ലഭിച്ച വിശദീകരണം തൃപ്തികരമായിരുന്നില്ലെന്നും അതിനാലാണ് നടപടിയെന്നും പരമേശ്വര വിവരിച്ചു. ഭാവിയിൽ ജയിലുകളിൽ ഇത്തരം സംഭവങ്ങൾ നടക്കാതിരിക്കുന്നതിന് സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ചും…
Read Moreസംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്
സംസ്ഥാനത്ത് ഇന്ന് സ്വര്ണ വിലയില് ഇടിവ്. ഒരു പവന് സ്വര്ണത്തിന് 560 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ ഒരു പവന് സ്വര്ണത്തിന്റെ വില 93,760 രൂപയായി. ഗ്രാമിന് 70 രൂപയും കുറഞ്ഞിട്ടുണ്ട്. ഇന്ന് ഒരു ഗ്രാം സ്വര്ണത്തിന് 11,720 രൂപ എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം ഇന്നലെ ഒരു പവന് സ്വര്ണത്തിന് 1680 രൂപ ഉയര്ന്നിരുന്നു. റെക്കോര്ഡുകള് ഭേദിച്ച് സ്വര്ണം വളര്ച്ചയുടെ വേഗം വീണ്ടെടുക്കുമോ എന്ന ചര്ച്ചകള്ക്കിടയിലാണ് പൊന്നിന് വീണ്ടും വിലയിടിഞ്ഞിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ ഏറ്റക്കുറച്ചിലുകളാണ് ഇവിടേയും പ്രതിഫലിക്കുന്നത്.
Read Moreമലയാളി എയർഫോഴ്സ് ഉദ്യോഗസ്ഥയുടെ മോഷണം പോയ സൺ ഗ്ലാസ് മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി നൽകി പോലീസ്
ഉന്നത എയർഫോഴ്സ് ഉദ്യോഗസ്ഥയുടെ റേയ്ബാൻ സൺ ഗ്ലാസ് മോഷണം പോയതിന് 4 മണിക്കൂറിനുള്ളിൽ കണ്ടെത്തി നൽകി പോലീസ്. കൊച്ചിയിലെ വിനോദ സഞ്ചാര കേന്ദ്രമായ ഫോർട്ട്കൊച്ചി കാണാനെത്തിയ 5ന് ഉച്ചയ്ക്ക് 2.30ന് ബന്ധുക്കൾക്കൊപ്പം റസ്റ്ററന്റിൽ കയറിയപ്പോഴാണു മേശപ്പുറത്തു വച്ച സൺഗ്ലാസ് മോഷണം പോയത്. വൈകിട്ട് 6ന് പരാതി നൽകി. ഉടനെ ഉദ്യോഗസ്ഥർ അന്വേഷണവുമായി രംഗത്ത് ഇറങ്ങുകയായിരുന്നു. ഫോർട്ട്കൊച്ചിയിൽ നിന്ന് 62 കിലോമീറ്റർ അകലെ തൃശൂർ കൊടകരയിൽ ഓടിക്കൊണ്ടിരുന്ന വാനിൽ നിന്നാണ് പോലീസ് സൺ ഗ്ലാസ് കണ്ടെത്തിയത്. സ്ക്വാഡ്രൻ ലീഡറും പൈലറ്റുമായ ആലുവ സ്വദേശി ഷെറിൻ കുര്യാക്കോസിന്…
Read Moreതാമരശ്ശേരി ചുരത്തില് ഇന്നും ഗതാഗതക്കുരുക്ക്
കോഴിക്കോട്: താമരശ്ശേരി ചുരത്തില് ലോറി കുടുങ്ങിയതിനെ തുടര്ന്ന് ഗതാഗതക്കുരുക്ക്. ചുരം ആറാം വളവിലാണ് ലോറി കുടുങ്ങിയത്. യന്ത്രതകരാറിനെ തുടര്ന്ന് ഇന്ന് പുലര്ച്ചെ രണ്ടുമണിയോടെയാണ് ലോറി കുടുങ്ങിയത്. കഴിഞ്ഞ ദിവസങ്ങളിലും ആറ്, ഏഴ് വളവുകളില് ലോറികള് കുടുങ്ങിയിരുന്നു. ഒരാഴ്ച്ചയ്ക്കിടെ മൂന്നാംതവണയാണ് ലോറി കുടുങ്ങി ഗതാഗതക്കുരുക്കുണ്ടായത്. നിലവില് ലോറി സ്ഥലത്ത് നിന്ന് മാറ്റാന് കഴിഞ്ഞിട്ടില്ല. ചുരം സംരക്ഷണ സമിതി അംഗങ്ങളും ഹൈവേ പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. ഒരു ഭാഗത്ത് കൂടെ വാഹനങ്ങള് കടത്തിവിടാനുളള ശ്രമം നടക്കുന്നുണ്ട്. വാഹനങ്ങള് കൂടുതല് എത്തിത്തുടങ്ങിയാല് ഗതാഗതക്കുരുക്ക് രൂക്ഷമാകാനാണ് സാദ്ധ്യത.
Read Moreശബരിമല സ്വര്ണ്ണക്കൊള്ള കേസ്; എ പത്മകുമാറിന് വീണ്ടും നോട്ടീസ്
തിരുവനന്തപുരം: ശബരിമല സ്വര്ണ്ണക്കൊള്ള കേസില് മുന് തിരുവിതാംകൂര് ദേവസ്വം ബോര്ഡ് പ്രസിഡന്റ് എ പത്മകുമാറിന് വീണ്ടും നോട്ടീസയച്ച് പ്രത്യേക അന്വേഷണ സംഘം. ചോദ്യം ചെയ്യലിന് ഹാജരാകാന് ആവശ്യപ്പെട്ടാണ് നോട്ടീസ്. പത്മകുമാറിന്റെ മുന് പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്തതായി സൂചനയുണ്ട്. രണ്ടാം തവണയാണ് പത്മകുമാറിന് നോട്ടീസയക്കുന്നത്. അതേ സമയം ശബരിമല സ്വര്ണ്ണക്കൊള്ളക്കേസില് അറസ്റ്റിലായ മുന് ദേവസ്വം ബോര്ഡ് പ്രസിഡന്റ് എന് വാസുവിനെ റിമാന്ഡ് ചെയ്തു. ഈ മാസം 24 വരെയാണ് റിമാന്ഡ് ചെയ്തത്. വാസുവിനെതിരെ ഗുരുതര കാര്യങ്ങളാണ് റിമാന്ഡ് റിപ്പോര്ട്ടില് ചേര്ത്തിരിക്കുന്നത്. കേസില് അറസ്റ്റിലായ മറ്റു…
Read Moreമാധ്യമങ്ങൾ മരിച്ചെന്ന് പ്രചരിപ്പിച്ച നടൻ ധർമേന്ദ്ര ആശുപത്രി വിട്ടു; ആരോഗ്യം മെച്ചപ്പെട്ടതായി കുടുംബം
മുംബൈ: ദിവസങ്ങളായി ചികിത്സയിൽ തുടരുകയായിരുന്ന മുതിർന്ന ബോളിവുഡ് നടൻ ധർമേന്ദ്ര ആശുപത്രി വിട്ടു. വീട്ടിൽ ചികിത്സ തുടർന്നാൽ മതിയെന്ന ഡോക്ടർമാരുടെ നിർദേശത്തെ തുടർന്നാണ് മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയത്. പിതാവിന്റെ നില മെച്ചപ്പെടുകയാണെന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും മകൾ ഇഷ സമൂഹമാധ്യമങ്ങളിലൂടെ പറഞ്ഞിരുന്നു. ഭാര്യയും നടിയുമായ ഹേമമാലിനിയും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ധർമേന്ദ്ര അന്തരിച്ചതായി വാർത്ത പ്രചരിച്ചതിനു പിന്നാലെയായിരുന്നു ഇത്. 89കാരനായ താരത്തെ ശ്വാസതടസ്സത്തെ തുടർന്ന് ഒരാഴ്ച മുൻപാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡിസംബർ 8ന് 90ാം ജന്മദിനം ആഘോഷിക്കാനിരിക്കെയാണ് അസുഖബാധിതനായത്.
Read Moreകുഴഞ്ഞുവീണതിനെ തുടർന്ന് നടൻ ഗോവിന്ദ ആശുപത്രിയിൽ
മുംബൈ: ബോളിവുഡ് നടൻ ഗോവിന്ദയെ ജുഹുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി വീട്ടിൽ ബോധരഹിതനായതിനെ തുടർന്നാണ് 61കാരനായ താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാത്രി ഒരു മണിയോടെയാണ് സംഭവം. ആശുപത്രിയിൽ വിവിധ പരിശോധനകൾ പൂർത്തിയാക്കിയതായി നടന്റെ സുഹൃത്തും നിയമോപദേഷ്ടാവുമായ ലളിത് ബിൻഡാൽ മാധ്യമങ്ങളെ അറിയിച്ചു. കൂടുതൽ കാര്യങ്ങൾ അദ്ദേഹം വിശദീകരിച്ചില്ല.
Read Moreപണി വരണുണ്ടേ; ഒഴിഞ്ഞ സ്ഥലങ്ങളില് കുന്നുകൂടിക്കിടക്കുന്ന മാലിന്യം നീക്കിയില്ലെങ്കില് ഉടമകൾക്ക് പിഴ: ബെംഗളൂരു നോർത്ത് കോർപ്പറേഷൻ മേധാവി
ബെംഗളൂരു: ഒഴിഞ്ഞ സ്ഥലങ്ങളില് കുന്നുകൂടിക്കിടക്കുന്ന മാലിന്യം നീക്കിയില്ലെങ്കില് സ്ഥലം ഉടമകളില് നിന്ന് പിഴ ഈടാക്കാന് നീക്കം. മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായി മാറിയ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളുടെ ഉടമകളിൽ നിന്ന് പിഴ ഈടാക്കാൻ ബെംഗളൂരു നോർത്ത് സിറ്റി കോർപ്പറേഷൻ കമ്മീഷണർ പൊമ്മല സുനിൽ കുമാർ വാർഡ് തല എഞ്ചിനീയർമാർക്ക് നിർദ്ദേശം നൽകി. “ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളിൽ നിന്ന് മാലിന്യം നീക്കം ചെയ്യുക, സ്വത്ത് ഉടമകൾക്ക് പിഴ ചുമത്തുക അല്ലെങ്കിൽ ഈ പ്ലോട്ടുകളുടെ നികുതി വഴി വൃത്തിയാക്കൽ ചെലവുകൾ ഈടാക്കുക,” കുമാർ നിർദ്ദേശിച്ചു. പുലകേശിനഗർ, ബ്യാതരായണപുര, സർവജ്ഞനഗർ നിയമസഭാ മണ്ഡലങ്ങളിൽ…
Read More