പണി വരണുണ്ടേ; ഒഴിഞ്ഞ സ്ഥലങ്ങളില്‍ കുന്നുകൂടിക്കിടക്കുന്ന മാലിന്യം നീക്കിയില്ലെങ്കില്‍ ഉടമകൾക്ക് പിഴ: ബെംഗളൂരു നോർത്ത് കോർപ്പറേഷൻ മേധാവി

ബെംഗളൂരു: ഒഴിഞ്ഞ സ്ഥലങ്ങളില്‍ കുന്നുകൂടിക്കിടക്കുന്ന മാലിന്യം നീക്കിയില്ലെങ്കില്‍ സ്ഥലം ഉടമകളില്‍ നിന്ന് പിഴ ഈടാക്കാന്‍ നീക്കം.

മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായി മാറിയ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളുടെ ഉടമകളിൽ നിന്ന് പിഴ ഈടാക്കാൻ ബെംഗളൂരു നോർത്ത് സിറ്റി കോർപ്പറേഷൻ കമ്മീഷണർ പൊമ്മല സുനിൽ കുമാർ വാർഡ് തല എഞ്ചിനീയർമാർക്ക് നിർദ്ദേശം നൽകി.

“ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളിൽ നിന്ന് മാലിന്യം നീക്കം ചെയ്യുക, സ്വത്ത് ഉടമകൾക്ക് പിഴ ചുമത്തുക അല്ലെങ്കിൽ ഈ പ്ലോട്ടുകളുടെ നികുതി വഴി വൃത്തിയാക്കൽ ചെലവുകൾ ഈടാക്കുക,” കുമാർ നിർദ്ദേശിച്ചു.

  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി

പുലകേശിനഗർ, ബ്യാതരായണപുര, സർവജ്ഞനഗർ നിയമസഭാ മണ്ഡലങ്ങളിൽ നടത്തിയ പരിശോധനയിൽ, നിയമപരമായ പ്രശ്‌നങ്ങൾ മൂലമോ ഉടമകളെ കണ്ടെത്താനാകാത്തതിനാലോ പരിപാലിക്കപ്പെടാത്ത നിരവധി ഒഴിഞ്ഞുകിടക്കുന്ന പ്ലോട്ടുകൾ കണ്ടെത്തിയിട്ടുണ്ട്. അത്തരം സ്ഥലങ്ങൾ ഉടനടി വൃത്തിയാക്കാനും ശുചീകരണ ചെലവുകൾ നികുതിയിൽ ചേർക്കാനും അദ്ദേഹം ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.

മാലിന്യങ്ങളും നിർമ്മാണ അവശിഷ്ടങ്ങളും നീക്കം ചെയ്യുന്നതിനായി ഉടൻ തന്നെ ഒരു ശുചീകരണ പരിപാടി സംഘടിപ്പിക്കാൻ അദ്ദേഹം ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. സർവജ്ഞനഗർ, ബ്യാതാരയണപുര, പുലകേശിനഗർ ഡിവിഷനുകളുടെ അതിർത്തി പ്രദേശങ്ങളിലെ മുതിർന്ന പൗരന്മാർ ശുചിത്വക്കുറവിനെക്കുറിച്ച് പരാതികൾ ഉന്നയിച്ചിരുന്നു. ഇന്റർ-ഡിവിഷൻ അതിർത്തി പ്രശ്നങ്ങൾ കുമാർ സ്ഥലത്തുതന്നെ പരിഹരിക്കുകയും അടിയന്തര ശുചിത്വ നടപടികൾക്ക് ഉത്തരവിടുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബോബി ചെമ്മണ്ണൂറിനെതിരെ നടി ഹണി റോസ് നൽകിയ പരാതിയിൽ തീർപ്പ്; അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൊട്ടിയൂർ ക്ഷേത്രത്തിൽ കന്നഡ ഭക്തർക്ക് നേരെ അതിക്രമമെന്ന് ആക്ഷേപം: സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ വൈറലാകുന്നു
[masterslider id="10"]

Related posts