സ്വകാര്യ ടൂറിസ്റ്റ ബസ് പണിമുടക്ക്; ഇന്നും നാളെയും ആര്‍ടിസികളുടെ സ്‌പെഷ്യല്‍ സര്‍വ്വീസ്; വിശദാംശങ്ങള്‍

ബെംഗളൂരു: സംസ്ഥാനന്തര സ്വകാര്യ ടൂറിസ്റ്റുകളുടെ പണിമുടക്ക് ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്കുളള സര്‍വ്വീസുകളെ രണ്ടാം ദിനവും ബാധിച്ചു. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കേരള, കര്‍ണാടക ആര്‍ടിസികള്‍ ബെംഗളൂരുവില്‍ നിന്ന് നാട്ടിലേക്കും തിരിച്ചും സ്‌പെഷ്യല്‍ ബസ് സര്‍വ്വീസുകള്‍ നടത്തി. സമരം തുടരുന്ന സാഹചര്യത്തില്‍ ഇന്നും നാളെയും ഇരു ആര്‍ടിസികളും സ്‌പെഷ്യല്‍ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വാരാന്ത്യതിരക്കുളള വെളളിയാഴ്ച പതിവ് സര്‍വ്വീസുകളിലെ ടിക്കറ്റുതീര്‍ന്നു. കേരളവും തമിഴ്‌നാടും കര്‍ണാടകയും പ്രത്യേകം പ്രവേശന നികുതി ഈടാക്കുന്നതില്‍ പ്രതിഷേധിച്ചാണ് സമരം. കേന്ദ്ര സര്‍ക്കാരിന്റെ ഓള്‍ ഇന്ത്യ പെര്‍മിറ്റെടുത്ത ടൂറിസ്റ്റ് ബസുകളില്‍ നിന്ന് വീണ്ടും നികുതി…

Read More

സെറിബ്രൽ പാൾസി ബാധിച്ച മകളെ വെള്ളത്തിൽ മുക്കി കൊന്ന് അമ്മ ജീവനൊടുക്കി

സെറിബ്രൽ പാൾസി ബാധിച്ച് ചികിത്സയിലായിരുന്ന മകളെ കൊലപ്പെടുത്തിയ ശേഷം അമ്മ വീട്ടിൽ തൂങ്ങി മരിച്ചു. മലപ്പുറം ജില്ലയിലെ എടപ്പാളിന് സമീപമാണ് നാടിനെ നടുക്കിയ മരങ്ങൾ നടന്നത്. മകൾ അഞ്ജനയുടെ (27) ദീർഘകാല രോഗാവസ്ഥയെ തുടർന്നുള്ള കടുത്ത മാനസിക സമ്മർദ്ദമാണ് അമ്മ അനിതാകുമാരിയെ (57) കടുംകൈക്ക് പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. അമ്മയുടെ മൃതദേഹം തൂങ്ങി നിൽക്കുന്ന നിലയിലും, കുട്ടിയെ കട്ടിലിൽ കിടത്തി പുതപ്പിച്ച നിലയിലുമായിരുന്നു. മകളെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങി മരിച്ചെന്നാണ് പോലീസിന്റെ നിഗമനം.

Read More

ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തെക്കന്‍ തീരത്തെ ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി ഇന്ന് സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ പെയ്യുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. തെക്കന്‍ കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്. തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Read More

ബെംഗളൂരു നമ്മ മെട്രോ പാര്‍ക്കിങ് രാത്രി അധിക ചാര്‍ജ് വാങ്ങുന്നതായി പരാതി

ബെംഗളൂരു: മെട്രോ സ്‌റ്റേഷനുകളില്‍ രാത്രി പാര്‍ക്കിങ് അധിക നിരക്ക് ഈടാക്കുന്നതായി പരാതി. രാത്രി 12 മണി കഴിഞ്ഞ് ഏതാനും മിനിറ്റുകള്‍ വൈകിയാല്‍ പോലും ഇരട്ടി നിരക്കാണ് ഈടാക്കുന്നതെന്നാണ് ആരോപണം. രാത്രി അവസാനത്തെ ട്രെയിനിലെത്തുന്നവരാമ് ബുദ്ധിമുട്ടുന്നത്. ട്രെയിനിറങ്ങി പാര്‍ക്കിങ് സ്ഥലത്ത് എത്തുമ്പോള്‍ പലപ്പോഴും 12 മണി കഴിഞ്ഞിരിക്കും. സ്വകാര്യ കരാറുകാരാണ് മെട്രോ സ്‌റ്റേഷനുകളില്‍ പാര്‍ക്കിങ് സൗകര്യമൊരുക്കുന്നത്.

Read More

ബെംഗളൂരു വിമാനത്താവളത്തിലെ നമസ്കാരം: വിമർശിച്ച് ബിജെപി

ബെംഗളൂരു : കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ ഒരുകൂട്ടം ആളുകൾ നമസ്‌കരിക്കുന്ന വീഡിയോ ദൃശ്യവുമായി ബിജെപി. രണ്ടാം ടെർമിനലിന് മുന്നിൽനടന്ന നമസ്‌കാരം സുരക്ഷാവീഴ്ചയാണെന്നും ഇത് അനുവദിച്ച സംസ്ഥാനസർക്കാർ മറുപടിപറയണമെന്നും ആവശ്യപ്പെട്ടു. പൊതുസ്ഥലങ്ങളിൽ ആളുകൾ ഒന്നിച്ചുകൂടുന്നതിന് മുൻകൂർ അനുമതിവേണമെന്ന സർക്കാർ ഉത്തരവ് ചൂണ്ടിക്കാട്ടിയ ബിജെപി വക്താവ് വിജയ പ്രസാദ് സർക്കാരിൽനിന്ന് അനുമതി നേടിയിട്ടാണോ ഇവർ പ്രാർഥനനടത്തിയതെന്നും ചോദിച്ചു. ബെംഗളൂരു വിമാനത്താവളത്തിനുള്ളിൽ എല്ലാ വിഭാഗങ്ങൾക്കുമായി പൊതുപ്രാർഥനാ സ്ഥലമുണ്ട്. എന്നിട്ടും ടെർമിനലിന് പുറത്ത് അതിസുരക്ഷവേണ്ട സ്ഥലത്ത് നമസ്‌കാരം നടത്തിയതിനെയാണ് ബിജെപി ചോദ്യംചെയ്യുന്നത്. ആർഎസ്എസ് റൂട്ട് മാർച്ചിനെ എതിർക്കുന്ന സർക്കാർ മറ്റൊരു…

Read More

ഡൽഹിയിൽ ഉണ്ടായത് തീവ്രത കുറഞ്ഞ സ്ഫോടനം; അബദ്ധത്തിൽ സംഭവിച്ചതാകാമെന്ന് രഹസ്യാന്വേഷണ വൃത്തങ്ങൾ

ഡൽഹി: രാജ്യതലസ്ഥാനത്ത് ചെങ്കോട്ടയ്ക്ക് സമീപം ഇന്നലെയുണ്ടായ കാർ സ്ഫോടനം കരുതിക്കൂട്ടിയുള്ള ചാവേർ സ്ഫോടനമല്ലെന്ന് രഹസ്യാന്വേഷണ വൃത്തങ്ങൾ. സ്ഫോടക വസ്തുക്കൾ കടത്തുന്നതിനിടെയുണ്ടായ പരിഭ്രാന്തിക്കിടെ അബദ്ധത്തിൽ സംഭവിച്ചതാകാമെന്ന് രഹസ്യാന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ഐഇഡി നിർമാണം പൂർണമായിരുന്നില്ല. ഇതുകാരണം തീവ്രത കുറഞ്ഞ സ്ഫോടനമാണ് സംഭവിച്ചതെന്നുമാണ് പ്രാഥമിക നിഗമനം. ഫരീദാബാദിൽ 2,900 കിലോഗ്രാം സ്ഫോടക വസ്തുക്കൾ പിടിച്ചെടുക്കുകയും വിവിധയിടങ്ങളിൽ റെയ്ഡുകൾ നടക്കുകയും ചെയ്തതിനെ തുടർന്നുള്ള പരിഭ്രാന്തിയിൽ കാറിൽ സ്ഫോടക വസ്തുക്കൾ മറ്റൊരിടത്തേക്കു മാറ്റുന്നതിനിടെ സംഭവിച്ചതാകാം സ്ഫോടനമെന്നാണ് നിഗമനം. ഇന്നലെ വൈകിട്ട് 6.52നായിരുന്നു ഡൽഹിയിൽ രാജ്യത്തെ നടുക്കിയ…

Read More

കര്‍ണാടക ആര്‍ടിസിക്ക് അവാര്‍ഡ്

ബെംഗളൂരു : മികച്ച പൊതുഗതാഗത സംവിധാനത്തിനുളള കേന്ദ്ര ഭവന നഗരവികസന മന്ത്രാലയത്തിന്റെ അവാര്‍ഡ് കര്‍ണാടക ആര്‍ടിസിക്ക് ലഭിച്ചു. മൈസൂരുവിലെ 200 സിറ്റി ബസുകളില്‍ കാഴ്ച പരിമിധിയുളളവര്‍ക്കായി നടപ്പിലാക്കിയ ഓഡിയോ സിഗ്നല്‍ സംവിധാനത്തിനാണ് അവാര്‍ഡ്. ഹരിയാനയിലെ ഗുരുഗ്രാമിലെ ചടങ്ങില്‍ കേന്ദ്രമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറില്‍ നിന്ന് കെഎസ്ആര്‍ടിസി എംഡി അക്രം പാഷ അവാര്‍ഡ് ഏറ്റുവാങ്ങി

Read More

ശിവമോഗയിൽ യുവതി കുത്തേറ്റുമരിച്ചു; രണ്ടുപേർ കസ്റ്റഡിയിൽ

ബെംഗളൂരു : ശിവമോഗയിൽ യുവതിയെ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. ദുമ്മലിയിലെ സിദ്ധേശ്വര നഗറിലെ ഗംഗമ്മ (45) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാവിലെ വീട്ടുപരിസരത്താണ് ഇവരെ കുത്തേറ്റുമരിച്ചനിലയിൽ കണ്ടത്. സംഭവത്തിൽ നാഗേഷ് നായിക്, ഹരീഷ് എന്നിവരെ ചോദ്യംചെയ്യലിനായി കസ്റ്റഡിയിലെടുത്തതായി തുംഗനഗർ പോലീസ് അറിയിച്ചു. മുൻവൈരാഗ്യമാകാം കൊലയിലേക്ക് നയിച്ചതെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്.

Read More

ഡൽഹി സ്ഫോടനം; ചാവേറെന്നു സംശയിക്കുന്ന ഡോ. ഉമർ മുഹമ്മദിന്റെ ചിത്രം പുറത്ത്; അമ്മയെയും സഹോദരങ്ങളും പോലീസ് പിടിയിൽ

ഡൽഹി: ഡൽഹിയിലെ സ്ഫോടനത്തിനു പിന്നിലെ ചാവേറെന്നു സംശയിക്കുന്ന ഡോ. ഉമർ മുഹമ്മദിന്റെ ആദ്യ ചിത്രം പുറത്തുവന്നു. ചെങ്കോട്ടയ്ക്കു സമീപം സ്ഫോടനത്തിൽ പൊട്ടിത്തെറിച്ച വെള്ള നിറത്തിലുള്ള ഐ20 കാറിന്റെ ഉടമയാണ് ഉമർ. അതേസമയം, ഉമറിന്റെ അമ്മയെയും സഹോദരങ്ങളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ജമ്മു കശ്മീരിലെ പുൽവാമയിൽ 1989 ഫെബ്രുവരി 24ന് ജനിച്ച ഉമർ അൽ ഫലാ മെഡിക്കൽ കോളജിലെ ഡോക്ടറാണ്. വൈറ്റ് കോളർ ടെറർ മൊഡ്യൂളെന്ന പേരിൽ ജമ്മു കശ്മീർ, ഹരിയാന പൊലീസ് സംഘം പിടികൂടിയ ഡോ. അദീൽ അഹമ്മദ് റാത്തർ, ഡോ. മുസ്സമ്മിൽ ഷക്കീൽ…

Read More

യുവാവിന് മുട്ടൻ പണി; ബിരിയാണി കഴിച്ച് കൈകഴുകാൻ പോയ തക്കത്തിന് വാട്സാപ്പിലൂടെ പരിചയപ്പെട്ട കാമുകി സ്കൂട്ടറുമായി മുങ്ങി;

വാട്സാപ്പിലൂടെ പരിചയപ്പെട്ട കാമുകിയെ കാണാൻ പോയ യുവാവിന് കിട്ടിയത് മുട്ടൻ പണി. ഭക്ഷണം കഴിച്ച ശേഷം കൈ കഴുകാൻ പോയ യുവാവിന്‍റെ സ്കൂട്ടറുമായി കാമുകി കടന്നു കളയുകയായിരുന്നു. എറണാകുളം കൈപ്പട്ടൂർ സ്വദേശിയായ 24 കാരനാണ് പുത്തൻ സ്‌കൂട്ടർ നഷ്ടമായത്. യുവാവിന്‍റെ പരാതിയിൽ കളമശേരി പൊലീസ് കേസെടുത്തു. ഒരു മാസം മുൻപാണ് യുവതിയുമായി 24 കാരൻ പരിചയത്തിലാകുന്നത്. നമ്പർ തെറ്റിയെത്തിയ ഒരു സന്ദേശത്തിൽ നിന്ന് തുടങ്ങിയ ചാറ്റിങ് പിന്നീട് പ്രണയത്തിലേക്ക് വഴിമാറി. തുടർന്ന് കൊച്ചിയിലെ പ്രമുഖ മാളിൽ വെച്ച് ആദ്യമായി കാണാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു. മൂന്ന്…

Read More