നഗരത്തിലേക്ക് ഇന്റർവ്യൂവിന് വന്ന മലയാളികളുടെ ബാഗുകൾ കർണാടക ആർ.ടി.സി. ബസിൽ മോഷണം പോയി

ബെംഗളൂരു: നഗരത്തിലേക്ക് ഇന്റർവ്യൂവിന് വന്ന മലയാളികളുടെ ബാഗുകൾ കർണാടക ആർ.ടി.സി. ബസിൽ മോഷണം പോയതായി പരാതി. വെള്ളിയാഴ്ച രാത്രി കോയമ്പത്തൂരിൽ നിന്ന് ബെംഗളൂരുവിലേക്കു വരികയായിരുന്ന അശ്വിൻ, ഗോപാൽ, രാഹുൽ എന്നിവരുടെ ലാപ്‌ടോപ്പും സർട്ടിഫിക്കറ്റുകളും അടങ്ങിയ ബാഗുകളാണ് മോഷണം പോയത്.

ഇരുപതോളം വിദ്യാർഥികൾ ബസിലുണ്ടായിരുന്നു. ഇവർ ബെംഗളൂരുവിൽ ഇന്റർവ്യൂവിന് വന്നതായിരുന്നു. ഹൊസാ റോഡ് ജങ്‌ഷനിൽ ഇറങ്ങാൻ നേരമാണ് ബാഗുകൾ മോഷണം പോയ വിവരം അറിഞ്ഞത്. ബാഗ് നഷ്ടപ്പെട്ട വിദ്യാർഥികളുടെ സമീപത്തെ സീറ്റിലുണ്ടായിരുന്നയാൾ ബാഗുകളുമായി ഇലക്ട്രോണിക് സിറ്റിയിൽ ഇറങ്ങുന്നത് കണ്ടിരുന്നതായി മറ്റു യാത്രക്കാർ പറഞ്ഞു.

  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ

ഇലക്ട്രോണിക്‌സിറ്റി പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ ശ്രമിച്ചെങ്കിലും പോലീസ് പരാതി രജിസ്റ്റർ ചെയ്തില്ലെന്നും ആരോപണമുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് വ്യാപക വൈദ്യുതി മുടക്കം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts