ബെംഗളൂരുവിൽനിന്ന്​ കോയമ്പത്തൂരിലേക്കുള്ള യാത്രാമധ്യേ കാർ ലോറിയിലിടിച്ച് രണ്ടുപേർ മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽനിന്ന്​ കോയമ്പത്തൂരിലേക്കുള്ള യാത്രാമധ്യേ ദേശീയപാതയിൽ ഹൊസൂരിനടുത്ത്​ സൂളഗിരിയിലുണ്ടായ കാറപകടത്തിൽ രണ്ടുപേർ മരിച്ചു. സുഹൃത്തുക്കളായ അഞ്ചംഗ സംഘം സഞ്ചരിച്ച കാർ ലോറിയെ മറികടക്കുന്നതിനിടെ എതിർഭാഗത്തുനിന്ന്​ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. മാർത്താണ്ഡം തക്കലെ സ്വദേശി എം.ബി. ഹരീഷ്​ (23), കമ്മനഹള്ളി കുള്ളപ്പ സർക്കിളിൽ താമസിക്കുന്ന പ്രഭു എന്നിവരാണ്​ മരിച്ചത്​. ശനിയാഴ്​ച രാത്രി 12ഓടെയാണ്​ സംഭവം. മൂന്നു പേർക്ക് പരിക്കേറ്റു. ഇവരെ ഹൊസൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്​. മരിച്ച രണ്ടു പേരുടെയും മൃതദേഹം ഹൊസൂർ ഗവ. ആശുപത്രിയിലെ പോസ്​റ്റുമോർട്ടത്തിന്​ ശേഷം ബംഗളൂരുവിലെത്തിച്ചു.  

Read More

ഭര്‍ത്താവിന്‍റെ ഫോണ്‍ പരിശോധിച്ച ഭാര്യയ്ക്കെതിരെ കേസ്!!

റാസല്‍ഖൈമ: ഭര്‍ത്താവിന്‍റെ അവിഹിത ബന്ധം കണ്ടെത്താന്‍ അനുമതിയില്ലാതെ ഫോണ്‍ പരിശോധിച്ച യുവതിക്കെതിരെ കേസ്. തന്‍റെ സ്വകാര്യത ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ഭര്‍ത്താവാണ് ഭാര്യയ്‌ക്കെതിരെ പരാതി നല്‍കിയത്. തന്‍റെ ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും അവരുമായി എപ്പോഴും ഫോണ്‍വിളിയും മെസേജ് അയക്കലുമാണെന്ന് യുവതി കോടതിയില്‍ പറഞ്ഞു. ഇത് കണ്ടെത്താനാണ് താന്‍ ഭര്‍ത്താവിന്റെ ഫോണ്‍ പരിശോധിച്ചതെന്ന് യുവതി പറഞ്ഞു. ഭര്‍ത്താവിനുള്ള അവിഹിത ബന്ധമാണ് ഫോണ്‍ പരിശോധിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് ചോദ്യം ചെയ്യലിനിടെ യുവതി പൊലീസിനോടും പ്രോസിക്യൂഷന്‍ അധികൃതരോടും പറഞ്ഞിരുന്നു. എന്നാല്‍ സ്വകാര്യത ലംഘിച്ച കുറ്റത്തിന് ഫെഡറല്‍ നിയമപ്രകാരം ഇവര്‍ക്ക്…

Read More

പണം കൈമാറുമ്പോള്‍ ആധാര്‍ നമ്പര്‍ തെറ്റിയാല്‍ ഇനി പണികിട്ടും!!

ന്യൂഡല്‍ഹി: ആധാര്‍ നമ്പര്‍ തെറ്റിക്കുന്നവര്‍ക്ക് ഇനി പണികിട്ടും. ഉയര്‍ന്ന തുക കൈമാറ്റം ചെയ്യുമ്പോള്‍ ആധാര്‍ നമ്പര്‍ തെറ്റിച്ചാല്‍ പിഴ ഈടാക്കാന്‍ കേന്ദ്രം തീരുമാനിച്ചു. ഓരോ തവണ ആധാര്‍ നമ്പര്‍ തെറ്റിക്കുമ്പോഴും 10,000 രൂപ വീതം പിഴ ഈടാക്കാനാണ് തീരുമാനം. സെപ്റ്റംബര്‍ ഒന്ന് മുതല്‍ തീരുമാനം നടപ്പിലാക്കുമെന്നാണ് വിവരം. ഇതിനാവശ്യമായ നിയമ ഭേദഗതികള്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുമെന്നാണ് റിപ്പോര്‍ട്ട്. ഉയര്‍ന്ന തുകയുടെ കൈമാറ്റത്തിന് പാന്‍ നമ്പര്‍ നിലവില്‍ നിര്‍ബന്ധമാണ്‌. എന്നാല്‍ പാന്‍ കാര്‍ഡ് ലഭിക്കാത്തവര്‍ക്ക് ഇതിനുപകരം ആധാര്‍ നമ്പര്‍ ഉപയോഗിക്കാമെന്ന് കേന്ദ്ര ബജറ്റില്‍ പ്രഖ്യാപനമുണ്ടായിരുന്നു. മാത്രമല്ല…

Read More

ഇന്നലെ സഖ്യ സർക്കാറിന് അനുകൂലമായി തീരുമാനമെടുത്ത എം.ബി.ടി.നാഗരാജ് എം.എൽ.എ.മുംബൈയിലെ വിമത ക്യാമ്പിലേക്ക് തിരിച്ചു;വിമതരുമായി ചർച്ച ചെയ്ത് തിരിച്ച് കൊണ്ടുവരാനുള്ള കോൺഗ്രസിന്റെ തന്ത്രമാണെന്ന് സംശയം.

ബെംഗളുരു : കർണാടകത്തിൽ കോൺഗ്രസ് – ജെഡിഎസ് സഖ്യത്തിന്‍റെ സമവായ നീക്കങ്ങൾ വീണ്ടും പൊളിഞ്ഞു. നാളെയോ മറ്റന്നാളോ ആയി വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെ, ഇന്നലെ രാജി പിൻവലിക്കുമെന്ന് പ്രഖ്യാപിച്ച മന്ത്രി എംടിബി നാഗരാജ്, വീണ്ടും നിലപാട് മാറ്റി. ബിജെപി നേതാക്കൾ ചരട് വലിച്ചതോടെയാണ് നാഗരാജ് നിലപാട് മാറ്റിയത് എന്ന് വാർത്തയുണ്ടെങ്കിലും വിമതരുമായി ചർച്ച നടത്തി തിരിച്ചു കൊണ്ടുവരാനുള്ള തന്ത്രമാണ് ഇത് എന്ന് വിശ്വസിക്കുന്നവരും നിരവധിയാണ്. ബിജെപി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ ആർ അശോകയ്ക്ക് ഒപ്പമാണ് എംടിബി നാഗരാജ് വിമാനത്താവളത്തിലെത്തിയത്. രാജിവച്ച കെ സുധാകർ രാജി പിൻവലിക്കുമെന്ന് ഇന്നലെ…

Read More

പഞ്ചാബിലും കോൺഗ്രസിന് തിരിച്ചടി;സിദ്ദു മന്ത്രി സ്ഥാനം രാജിവച്ചു.

ന്യൂഡൽഹി:കോൺഗ്രസ് മുതിർന്ന നേതാവും പഞ്ചാബ് മന്ത്രിയുമായ നവജ്യോത് സിംഗ് സിദ്ദു രാജിവെച്ചു. മുഖ്യമന്ത്രി അമരീന്ദർ സിംഗുമായുള്ള ഭിന്നതയെ തുടർന്നാണ് രാജിയെന്നാണ് റിപ്പോർട്ടുകൾ. ജൂൺ പത്തിനാണ് സിദ്ദു രാജിവെച്ചത്. രാഹുൽ ഗാന്ധിക്ക് നൽകിയ രാജിക്കത്ത് അദ്ദേഹം ട്വിറ്ററിലൂടെ പുറത്തുവിട്ടു. നേരത്തേ നടന്ന മന്ത്രിസഭാ പുനഃസംഘടനയിൽ സിദ്ദു അതൃപ്തനായിരുന്നു. വൈദ്യുതി വകുപ്പ് മന്ത്രി സ്ഥാനം ഏറ്റെടുക്കാൻ സിദ്ദു തയാറായിരുന്നില്ല. പഞ്ചാബിലെ നഗരമേഖലയിൽ വോട്ട് കുറഞ്ഞതിന് കാരണം തദ്ദേശഭരണവകുപ്പ് സിദ്ദു കൃത്യമായി കൈകാര്യം ചെയ്യാത്തതിനെത്തുടർന്നാണെന്ന് അമരീന്ദർ സിംഗ് ആരോപിച്ചിരുന്നു. പാർട്ടിയ്ക്ക് തിരിച്ചടിയേറ്റതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി തന്റെ തലയിൽ മാത്രം കെട്ടിവെയ്ക്കുകയാണെന്ന്…

Read More

നഗരത്തിലേക്ക് ഇന്റർവ്യൂവിന് വന്ന മലയാളികളുടെ ബാഗുകൾ കർണാടക ആർ.ടി.സി. ബസിൽ മോഷണം പോയി

ബെംഗളൂരു: നഗരത്തിലേക്ക് ഇന്റർവ്യൂവിന് വന്ന മലയാളികളുടെ ബാഗുകൾ കർണാടക ആർ.ടി.സി. ബസിൽ മോഷണം പോയതായി പരാതി. വെള്ളിയാഴ്ച രാത്രി കോയമ്പത്തൂരിൽ നിന്ന് ബെംഗളൂരുവിലേക്കു വരികയായിരുന്ന അശ്വിൻ, ഗോപാൽ, രാഹുൽ എന്നിവരുടെ ലാപ്‌ടോപ്പും സർട്ടിഫിക്കറ്റുകളും അടങ്ങിയ ബാഗുകളാണ് മോഷണം പോയത്. ഇരുപതോളം വിദ്യാർഥികൾ ബസിലുണ്ടായിരുന്നു. ഇവർ ബെംഗളൂരുവിൽ ഇന്റർവ്യൂവിന് വന്നതായിരുന്നു. ഹൊസാ റോഡ് ജങ്‌ഷനിൽ ഇറങ്ങാൻ നേരമാണ് ബാഗുകൾ മോഷണം പോയ വിവരം അറിഞ്ഞത്. ബാഗ് നഷ്ടപ്പെട്ട വിദ്യാർഥികളുടെ സമീപത്തെ സീറ്റിലുണ്ടായിരുന്നയാൾ ബാഗുകളുമായി ഇലക്ട്രോണിക് സിറ്റിയിൽ ഇറങ്ങുന്നത് കണ്ടിരുന്നതായി മറ്റു യാത്രക്കാർ പറഞ്ഞു. ഇലക്ട്രോണിക്‌സിറ്റി പോലീസ്…

Read More

കടുവകളുടെ എണ്ണത്തിൽ രാജ്യത്ത് ഒന്നാം സ്ഥാനം നമ്മ കർണാടകക്ക്.

ബെംഗളൂരു : കടുവകളുടെ എണ്ണത്തിൽ വീണ്ടും ഒന്നാംസ്ഥാനം നിലനിർത്തി നമ്മ കർണാടക. 5 കടുവാ സങ്കേതങ്ങൾ ആയി 500 കടുവകളാണ് പുതിയതായി കണ്ടെത്തിയത്. 2016ലെ കണക്കെടുപ്പിൽ 406 കഴിവുകളുമായി കർണാടക തന്നെയായിരുന്നു ഒന്നാം സ്ഥാനത്ത്. കേരളവും തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന നാഗർഹോള,ബന്ദിപ്പൂർ കൂടുതൽ കടുവകൾ ഉള്ളത്. 27ന് ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി ഔദ്യോഗിക പ്രഖ്യാപനം നടത്തും.

Read More

കയറിയ വെള്ളം തിരിച്ചൊഴുകുന്നു; ഒരു വിമതൻ കോൺഗ്രസ് ക്യാമ്പിൽ തിരിച്ചെത്തി;3 പേർ അയഞ്ഞു;പ്രതീക്ഷയുമായി സഖ്യ സർക്കാർ.

ബെംഗളൂരു: രാഷ്ട്രീയ പ്രതിസന്ധിക്കിടെ കര്‍ണാടകത്തില്‍ സഖ്യസര്‍ക്കാരിന് ആശ്വാസമായി രണ്ട് വിമത എംഎല്‍എമാര്‍ തിരിച്ചെത്തിയേക്കും. എം ടി ബി നാഗരാജ് രാജി പിന്‍വലിക്കുമെന്ന് ഉറപ്പായതിന് പിന്നാലെ കെ.സുധാകറിനെ കൂടി ഒപ്പമെത്തിക്കാനാണ് ശ്രമം. റോഷൻ ബേഗിനേയും രാമലിംഗ റെഡ്ഡി യേയും മുനിരത്നയേയും ഒപ്പം നിർത്താനുള്ള ശ്രമങ്ങളും തുടരുന്നു. വിശ്വാസ വോട്ടെടുപ്പിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കേ, കമല്‍നാഥ് ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ അനുനയ ചര്‍ച്ചകള്‍ക്കായി ബെംഗളൂരുവില്‍ എത്തിയിട്ടുണ്ട്. നിലവില്‍ സ്പീക്കര്‍ ഉള്‍പ്പടെ 101 പേരുടെ അംഗബലമുള്ള സര്‍ക്കാര്‍ കേവലഭൂരിപക്ഷത്തിന് ഏഴ് വിമതരെ എങ്കിലും തിരികെയെത്തിക്കാനാണ് ശ്രമിക്കുന്നത്. മുഖ്യമന്ത്രി കുമാരസ്വാമിയും…

Read More

ഒരു പ്രമുഖ പത്രത്തിലേക്ക് ഫീൽഡ് പ്രമോട്ടർമാരെ ആവശ്യമുണ്ട്!

ബെംഗളൂരു : നഗരത്തിലെ ഒരു പ്രമുഖ മലയാള പത്രത്തിൽ ഫീൽഡ് പ്രമോട്ടർമാരുടെ ഒഴിവുണ്ട്.നിയമനം കരാറടിസ്ഥാനത്തിലാണ്. ആകർഷകമായ വേതനവും യാത്രാബത്തയും താമസ സൗകര്യവും ലഭിക്കും പ്ലസ് ടുവോ ബിരുദമോ ആണ് യോഗ്യത. താൽപ്പര്യമുള്ളവർ ബന്ധപ്പെടുക. Mob : 7337721313,9072599995 Email : [email protected]

Read More
Click Here to Follow Us