ബെംഗളൂരുവിൽനിന്ന്​ കോയമ്പത്തൂരിലേക്കുള്ള യാത്രാമധ്യേ കാർ ലോറിയിലിടിച്ച് രണ്ടുപേർ മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽനിന്ന്​ കോയമ്പത്തൂരിലേക്കുള്ള യാത്രാമധ്യേ ദേശീയപാതയിൽ ഹൊസൂരിനടുത്ത്​ സൂളഗിരിയിലുണ്ടായ കാറപകടത്തിൽ രണ്ടുപേർ മരിച്ചു. സുഹൃത്തുക്കളായ അഞ്ചംഗ സംഘം സഞ്ചരിച്ച കാർ ലോറിയെ മറികടക്കുന്നതിനിടെ എതിർഭാഗത്തുനിന്ന്​ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു.

മാർത്താണ്ഡം തക്കലെ സ്വദേശി എം.ബി. ഹരീഷ്​ (23), കമ്മനഹള്ളി കുള്ളപ്പ സർക്കിളിൽ താമസിക്കുന്ന പ്രഭു എന്നിവരാണ്​ മരിച്ചത്​. ശനിയാഴ്​ച രാത്രി 12ഓടെയാണ്​ സംഭവം. മൂന്നു പേർക്ക് പരിക്കേറ്റു. ഇവരെ ഹൊസൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്​.

  ആപ്പുകളിലെ ഈ 'സൈലന്റ് കില്ലർ' വില്ലനോ? ബെംഗളൂവിൽ ഇവയ്ക്ക് കർശന നിയന്ത്രണം വേണമെന്ന് ആവശ്യം

മരിച്ച രണ്ടു പേരുടെയും മൃതദേഹം ഹൊസൂർ ഗവ. ആശുപത്രിയിലെ പോസ്​റ്റുമോർട്ടത്തിന്​ ശേഷം ബംഗളൂരുവിലെത്തിച്ചു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നന്ദി ഹിൽസിലും പരിസര പ്രദേശങ്ങളിലും കരടിക്കൂട്ടം; വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും കർശന ജാഗ്രതാ നിർദ്ദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts