ഇന്ന് കന്നഡ രാജ്യോത്സവം: സ്ഥാപക ദിനം ആഘോഷിച്ച് സംസ്ഥാനം

ഒരോ സംസ്ഥാനത്തിന്റെയും സ്ഥാപക ദിനം എന്നത് ആ സംസ്ഥാനം രൂപീകരിച്ച ദിനം ആഘോഷിക്കുന്ന ദിവസമാണ്.  ദക്ഷിണേന്ത്യൻ സംസ്ഥാനമായ കർണാടയുടെ സ്ഥാപക ദിനം നവംബർ 1 നാണ് ആഘോഷിക്കുന്നത്. ഈ ദിവസത്തിന്റെ മറ്റ് ചില പ്രത്യേകതകൾ എന്തെന്നാൽ കേരളം കേരളപ്പിറവി ആഘോഷിക്കുന്നതും ഇതേ ദിവസമാണ്.

കേരളം മാത്രമല്ല, പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളുടെ രൂപീകരണ ദിനവും നവംബർ ഒന്നിനാണ്.

കർണാടകയിൽ, സ്ഥാപക ദിനത്തെ കർണാടക രാജ്യോത്സവ ദിനം എന്നാണ് വിളിക്കുന്നത്. സംസ്ഥാനത്തിന്റെ സ്ഥാപക ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി കർണാടകയിൽ ഇന്ന് ചുവപ്പും മഞ്ഞയും നിറത്തിലുള്ള ഔദ്യോഗിക പതാകകൾ കൊണ്ട് തെരുവുകളും വീടുകളും കെട്ടിടങ്ങളും മറ്റും അലങ്കരിക്കും.

  ജെപി നഗര്‍ ഫോര്‍ത്ത് ഫേസ്;, ഓറഞ്ച് ലൈനില്‍ അടുത്ത മാസം കരാര്‍ ക്ഷണിക്കും

സംസ്ഥാനത്തെ രണ്ടാമത്തെ ഉയർന്ന ബഹുമതിയായ രാജ്യോത്സവ അവാർഡുകൾ വിതരണം ചെയ്യുന്നതും ഈ ദിവസമാണ്.
1966 ൽ ആരംഭിച്ച ഈ അവാർഡുകൾ കൃഷി, പരിസ്ഥിതി, വിദ്യാഭ്യാസം, പത്രപ്രവർത്തനം, ജുഡീഷ്യറി, സാഹിത്യം, വൈദ്യം, സംഗീതം, കായികം, സാമൂഹ്യസേവനം തുടങ്ങിയ മേഖലകളിലെ പ്രതിഭകൾക്കാണ് നൽകുന്നത്. ഈ വർഷം 66 പ്രമുഖർക്ക് പുരസ്‌കാരങ്ങൾ നൽകും.

സംസ്ഥാന സ്ഥാപക ദിനം കർണാടകയിൽ ഒരു പൊതു അവധി ദിനമാണ്. മുഖ്യമന്ത്രിയും സംസ്ഥാന ഗവർണറും ചേർന്ന് ഔദ്യോഗിക പതാക ഉയർത്തിയ ശേഷം ജനങ്ങളെ അഭിസംബോധന ചെയ്യും. സംസ്ഥാനത്തുടനീളം നിരവധി ആഘോഷ പരിപാടികളും ഈ ദിവസം സംഘടിപ്പിക്കും.

  7 കിലോമീറ്റര്‍ പിന്നിടാന്‍ ഒന്നര മണിക്കൂര്‍; ഗര്‍ഭിണിയായ ഭാര്യയെ ആശുപത്രിയിൽ കാണിക്കാന്‍ പോയി ട്രാഫിക്കില്‍ കുടുങ്ങിയ ടെക്കിയുടെ ആശങ്ക നിറഞ്ഞ പോസ്റ്റ്‌ വൈറൽ

സംഗീതകച്ചേരികളടക്കം നിരവധി പരിപാടികൾ ഈ ദിവസം സംഘടിപ്പിക്കാറുണ്ട്. സംസ്ഥാന പതാകകൾ കൊണ്ട് രാജ്യോത്സവം ആഘോഷിക്കുന്നതിനായി സംസ്ഥാനത്തിന്റെ തെരുവുകളും ഔദ്യോഗിക കെട്ടിടങ്ങളും അലങ്കരിക്കും. കൂടാതെ കർണാടകയുടെ സംസ്ഥാന ഗാനമായ ‘ജയ ഭാരത ജനനിയ തനുജതേ’ എന്ന ഗാനവും ഈ ദിവസം പരിപാടികളിൽ ആലപിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെട്ടിടങ്ങൾക്ക് ഒസി ഇളവ് അനുവദിച്ച് സംസ്ഥാന സർക്കാരിന്റെ സുപ്രധാന ഉത്തരവ്; ഇത് ആർക്കാണ് ബാധകം? എന്തൊക്കെയാണ് ആനുകൂല്യങ്ങൾ? അറിയാൻ വായിക്കാം

Related posts

Click Here to Follow Us