കൊച്ചി: കാക്കനാട് 17 വയസുകാരി പ്രസവിച്ചു. തമിഴ്നാട് സ്വദേശിനി കാക്കനാട് സഹകരണ ആശുപത്രിയിലാണ് പ്രസവിച്ചത്. ആശുപത്രിയിൽ ആധാർ കാർഡ് കൊടുത്തതോടെയാണ് സംഭവം പുറത്തായത്. ആശുപത്രി അധികൃതർ തൃക്കാക്കര പൊലിസിൽ അറിയിക്കുകയായിരുന്നു. പെൺകുട്ടി വാതുരുത്തി നഗറിലാണ് താമസിക്കുന്നത്. സംഭവത്തിൽ പെൺകുട്ടിയുടെ ഭർത്താവ് 23 വയസുകാരൻ മധുര സ്വദേശി പ്രേംകുമാറിനെ അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ പോക്സോ വകുപ്പ് ചുമത്തി. ആചാര പ്രകാരം വിവാഹം കഴിച്ചതിന് ശേഷമാണ് ഇവർ കൊച്ചിൽ എത്തിയത്. തുടർന്ന് ഒരുമിച്ച് താമസിക്കുകയായിരുന്നു. വിവാഹം നിയമവിരുദ്ധമായാണ് നടത്തിയത്. ബാല വിവാഹത്തിന് കൂട്ടുനിന്നവർക്കെതിരെയും നടപടിയെടുക്കും. കേസിൽ വിവാഹം…
Read MoreMonth: August 2025
ബന്ദിപ്പൂർ വനപാതയിൽ പഴം പച്ചക്കറി ലോറികൾ വൈകിട്ട് 6 മുതൽ നിയന്ത്രണത്തിലേക്ക്
ബെംഗളൂരു: രാത്രി യാത്ര നിരോധനമുള്ള ബന്ദിപ്പൂർ വനപാതയിൽ പഴങ്ങളുടെയും പച്ചക്കറികളുടെയും ലോറികളുടെ യാത്ര വൈകുന്നേരം 6 മണി മുതൽ തന്നെ നിരോധിക്കണമെന്ന പുതിയ ആവശ്യം ഉന്നയിച്ച് വനം ഉദ്യോഗസ്ഥർ. ആനകളുടെ ആക്രമണവും പൊതുജനങ്ങളുടെ സുരക്ഷാ ആശങ്കകളും. കൊണ്ടാണ് ഈ ആവശ്യം ഉന്നയിച്ചത്. പഴം പച്ചക്കറി കരിമ്പ് എന്നിവ കൊണ്ടുപോകുന്ന ലോറികൾ തടഞ്ഞ് ആനകൾ ഇവ ഭക്ഷിക്കുന്ന സംഭവങ്ങൾ കൂടിവരുന്നുണ്ട്. തമിഴ്‌നാട്ടിലെ ദിംബം ഘട്ടുകളിൽ നിന്ന് ബന്ദിപ്പൂരിലേക്ക് കുടിയേറിയ കാട്ടാനയുമായി ബന്ധപ്പെട്ട ആവർത്തിച്ചുള്ള സംഭവങ്ങളെ തുടർന്നാണ് ഈ ആവശ്യം. ഊട്ടിയിലേക്ക് പോകുന്ന പഴം, പച്ചക്കറി ട്രക്കുകളെ…
Read Moreഓണത്തിന് കേരളത്തിലേക്ക് കന്നി സർവീസ് നടത്തുന്ന കേരള ആര്‍ടിസി ബസുകളില്‍ യാത്ര; അധിക 19 സര്‍വ്വീസുകള്‍ കൂടി പ്രഖ്യാപിച്ച് കേരള ആര്‍ടിസി
ബംഗളുരു: ഓണം ആഘോഷിക്കാൻ നാട്ടിലേക്ക് ഇത്തവണ കേരള ആർ ടി സിയുടെ പുത്തൻ ബസ്സുകൾ നിരത്തിലിറങ്ങും. നേരെത്തെ അനുവദിച്ച 20 സ്പെഷ്യലിന് പുറമെ സെപ്റ്റംബർ 1-15 വരെ പ്രതിദിനം 19 ബസ്സുകൾ കൂടി കേരള ആർ ടി സി പ്രഖ്യാപിച്ചു. ടിക്കറ്റ് ബുക്കിങ് അടുത്ത ദിവസം ആരംഭികും. ഇന്നലെ തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് നിർവഹിച്ച ബസുകളുടെ കന്നി സർവീസാണ് ബംഗളുരുവിലേക്ക്. എസി സ്ലീപ്പർ കൊട്ടാരക്കരയിലേക്കും എ സി സീറ്റർ കം സ്ലീപ്പർ തിരുവനന്തപുരത്തേക്കുമാണ് അനുവദിച്ചത്. കൂടാതെ 8 സൂപ്പർ ഫാസ്റ്റ്…
Read Moreകോളേജ് വിദ്യാർഥിനിയെ പീഡിപ്പിച്ച് കൊന്നു കത്തിച്ചു: അർബുദബാധിതനായ മുൻ കാമുകൻ അറസ്റ്റിൽ
ബെംഗളൂരു : ചിത്രദുർഗയിൽ ദളിത് കോളേജ് വിദ്യാർഥിനിയെ കൊന്നുകത്തിച്ച ആൺസുഹൃത്ത് അറസ്റ്റിൽ. കോവേരഹട്ടി സ്വദേശിനി വർഷിതയെ(19) കൊലപ്പെടുത്തിയ സുഹൃത്ത് ചേതനാണ് പിടിയിലായത്. വർഷിതയെ ശ്വാസംമുട്ടിച്ചു കൊന്നതിനുശേഷം പെട്രോൾ ഒഴിച്ചു കത്തിച്ചെന്ന് ഇയാൾ കുറ്റസമ്മതം നടത്തിയെന്ന് പോലീസ് പറഞ്ഞു. തന്നോട് അടുപ്പംപുലർത്തുന്നതിനിടെ മറ്റൊരാളുമായി പ്രണയത്തിലായതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നും ചേതൻ മൊഴി നൽകി. ചിത്രദുർഗയിലെ വനിതാ കോളേജിൽ രണ്ടാംവർഷ ബിരുദവിദ്യാർഥിനിയായ വർഷിത നഗരത്തിലെ എസ്‌സി-എസ്ടി പോസ്റ്റ്‌മെട്രിക് ഹോസ്റ്റലിലായിരുന്നു താമസിച്ചിരുന്നത്. ഓഗസ്റ്റ് 14-ന് ഇവിടെനിന്ന് വീട്ടിലേക്കു പോയശേഷം കണാതാകുകയായിരുന്നു. മാതാപിതാക്കളുടെ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ദേശീയപാതയ്ക്ക് സമീപമുള്ള…
Read Moreസംസ്ഥാനത്ത് മഴക്കെടുതി തുടരുന്നു കൂടെ മരണങ്ങളും
ബെംഗളൂരു: സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം രണ്ടായി. വീടിന്റെ മേൽക്കൂര തകർന്നാണ് വ്യത്യസ്ത സംഭവങ്ങളിലായി രണ്ടുമരണവും. ബുധനാഴ്ച പുലർച്ചെ ബെളഗാവി ജില്ലയിലെ നിങ്കാപൂർ പേട്ടിൽ മഴയിൽ തകർന്ന വീടിന്റെ മേൽക്കൂരയുടെ അടിയിൽപ്പെട്ടാണ് വയോധികൻ ശ്വാസം മുട്ടിമരിച്ചത്. വാമന്റാവു ബാപ്പു പവാർ (75) ആണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ നാലോടെയാണ് സംഭവം. അഗ്നിരക്ഷാസേനയും അടിയന്തരസേവന ജീവനക്കാരുംചേർന്ന് അവശിഷ്ടങ്ങൾക്കിടയിൽനിന്ന് മൃതദേഹം പുറത്തെടുത്തു. അപകടത്തിൽ രാംദുർഗ് പോലീസ് കേസെടുത്തു. ബെളഗാവി ജില്ലയിലെ ഗോകക്കിൽ ചൊവ്വാഴ്ചരാത്രി വീടിന്റെ മേൽക്കൂരതകർന്ന് വീട്ടമ്മ ഫരീദ ഖാൻവാഡെയാണ് മരിച്ചത്. ബുധനാഴ്ചയും ഗഡക്, ദാവണഗരെ, ഹാവേരി, ഉത്തര…
Read Moreനഗരത്തിൽ ഇന്ന് മുതൽ ബൈക്ക് ടാക്സി സർവീസുകൾ പുനരാരംഭിക്കും
ബെംഗളൂരു: സംസ്ഥാനത്ത് ബെംഗളൂരുവിൽ ഉൾപ്പെടെ ഇന്ന് മുതൽ ബൈക്ക് ടാക്സി സർവീസുകൾ പുനരാരംഭിക്കും . ജൂൺ 16 മുതൽ ഏർപ്പെടുത്തിയിരുന്ന നിരോധനം പിൻവലിച്ചു. നിലവിൽ, ഓല ഒഴികെയുള്ള ഉബർ, റാപ്പിഡോ ആപ്പുകളിൽ മാത്രമേ ബൈക്ക് ടാക്സി സേവനങ്ങൾ ലഭ്യമാകൂ. ഓട്ടോകൾക്കും ക്യാബുകൾക്കും ഉയർന്ന വില നൽകിയിരുന്ന ആളുകൾക്ക് ഇത് അൽപ്പം ആശ്വാസമാകും . ബൈക്ക് ടാക്സി നിരോധനത്തിനെതിരെ സ്വകാര്യ ഗതാഗത സംഘടനകളുടെ ശക്തമായ എതിർപ്പിനെത്തുടർന്ന്, സുരക്ഷാ കാരണങ്ങളാൽ ജൂൺ 16 മുതലാണ് സംസ്ഥാനത്ത് ബൈക്ക് ടാക്സി സർവീസുകൾ നിർത്തിവച്ചിരുന്നത്. ആ സമയത്ത്, നിയമവിരുദ്ധമായി സർവീസ്…
Read Moreബെംഗളൂരുവിലെ പുതുക്കിയ ഓട്ടോ നിരക്ക്; മീറ്റർ പരിഷ്കരണത്തിന് തുടക്കം; ഓഗസ്റ്റ് 31 കഴിഞ്ഞാൽ പിഴ
ബെംഗളൂരു: പുതുക്കിയ ഓട്ടോ നിരക്കുകൾക്ക് അനുസൃതമായി ലീഗൽ മെട്രോളജി വകുപ്പ് മീറ്റർ റീകാലിബ്രേഷനും വെരിഫിക്കേഷനും ആരംഭിച്ചതായി ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. “മീറ്ററുകൾ പുതുക്കുന്നതിന് ആവശ്യമായ ഇന്റഗ്രേറ്റഡ് സർക്യൂട്ട് നിർമ്മാതാക്കൾ ഇതുവരെ വാങ്ങിയിട്ടില്ലാത്തതിനാൽ പ്രക്രിയ മന്ദഗതിയിലാണ് നീങ്ങുന്നത്. ആദ്യത്തെ രണ്ട് കിലോമീറ്ററിന് 36 രൂപയും തുടർന്നുള്ള ഓരോ കിലോമീറ്ററിനും 18 രൂപയും എന്ന നിരക്കാണ് നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ ഇത് പുരോഗമിക്കുകയാണ്, ഞങ്ങളുടെ ഇൻസ്പെക്ടർമാർ ഉടൻ തന്നെ നടപടി സ്വീകരിക്കും,” ഉദ്യോഗസ്ഥൻ ഡിഎച്ച്-നോട് പറഞ്ഞു . ഓട്ടോ ഡ്രൈവർമാർക്ക് മീറ്ററുകൾ പുനഃക്രമീകരിച്ച് പരിശോധിക്കാൻ ഒക്ടോബർ 31…
Read Moreഒടുവിൽ രാജിവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ
തനിക്കെതിരെയുള്ള ആരോപണങ്ങൾക്ക് പിന്നാലെ രാജി പ്രഖ്യാപനവുമായി രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ. എ. യുവനടിക്ക് അശ്ലീല സന്ദേശമയച്ച വിഷയത്തില്‍ ഉയര്‍ന്ന വിവാദങ്ങളെ തുടര്‍ന്നാണ് രാജി. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെച്ചത്. അടൂരിലെ വീട്ടില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രാജി പ്രഖ്യാപിച്ചത്. എന്നാൽ എം എൽ എ സ്ഥാനത്ത് രാഹുൽ മാങ്കൂട്ടത്തി തുടരും. വിഷയത്തില്‍ ധാര്‍മികതയുടെ പുറത്താണ് രാജിവെക്കുന്നതെന്ന് രാഹുല്‍ വ്യക്തമാക്കി.
Read Moreബെംഗളൂരു സിറ്റി സർവകലാശാലയ്ക്ക് മൻമോഹൻ സിംഗിന്റെ പേര് നൽകാനുള്ള ബിൽ കർണാടക നിയമസഭ പാസാക്കി.
ബെംഗളൂരു : ബെംഗളൂരു സിറ്റി സർവകലാശാലയ്ക്ക് മുൻപ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ പേര് നൽകുന്നതിനുള്ള ബിൽ കർണാടക നിയമസഭ പാസാക്കി. ബെംഗളൂരു നമ്മ മെട്രോ അടക്കം നഗരത്തിൽ പ്രധാന അടിസ്ഥാനവികസന പദ്ധതികൾ ആരംഭിച്ചത് മൻമോഹൻസിങ് പ്രധാനമന്ത്രിയായിരുന്ന കാലത്താണ്. ഇതിനുള്ള ആദരസൂചകമായിട്ടുകൂടിയാണ് സർവകലാശാലയ്ക്ക് അദ്ദേഹത്തിന്റെ പേരിടുന്നത്. നിലവിലുള്ള സർവകലാശാലയുടെ പേര് മാറ്റുന്നതിന് പകരം ഡോ. മൻമോഹൻ സിങ്ങിന്റെപേരിൽ പുതിയ സർവകലാശാല ആരംഭിക്കണമെന്ന് മുഖ്യപ്രതിപക്ഷമായ ബിജെപി ആവശ്യപ്പെട്ടെങ്കിലും സർവകലാശാലയുടെ പുനർനാമകരണവുമായി മുന്നോട്ടുപോകാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. 1965-ൽ ആരംഭിച്ച ബാംഗ്ലൂർ സർവകലാശാല 2017-ൽ വിഭജിച്ചാണ് ബെംഗളൂരു സിറ്റി സർവകലാശാല…
Read Moreഅമിത് ഷാ രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ന് കൊച്ചിയിൽ
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ന് കൊച്ചിയിലെത്തും.നാളെ ബിജെപി സംസ്ഥാന നേതൃയോഗത്തിൽ പങ്കെടുക്കും. അമിത് ഷായുടെ സന്ദർശനത്തിനോടനുബന്ധിച്ച് കൊച്ചി നഗരത്തിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണമുണ്ട്. ഇന്ന് രാത്രി 8 മണിക്ക് ശേഷം NH 544 മുട്ടം, കളമശ്ശേരി , ഇടപ്പളളി, പാലാരിവട്ടം , കലൂർ, കച്ചേരിപ്പടി , ബാനർജി റോഡ് , ഹൈക്കോടതി ജംഗ്ഷൻ, ഗോശ്രീ പാലം, ബോൾഗാട്ടി ജംഗ്ഷൻ എന്നിവടങ്ങളിലാണ് നിയന്ത്രണം. നാളെ രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 2 മണിവരെയും നഗരത്തിൽ ഗതാഗത നിയന്ത്രണം…
Read More