ബെംഗളൂരു സിറ്റി സർവകലാശാലയ്ക്ക് മൻമോഹൻ സിംഗിന്റെ പേര് നൽകാനുള്ള ബിൽ കർണാടക നിയമസഭ പാസാക്കി.

ബെംഗളൂരു : ബെംഗളൂരു സിറ്റി സർവകലാശാലയ്ക്ക് മുൻപ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ പേര് നൽകുന്നതിനുള്ള ബിൽ കർണാടക നിയമസഭ പാസാക്കി.

ബെംഗളൂരു നമ്മ മെട്രോ അടക്കം നഗരത്തിൽ പ്രധാന അടിസ്ഥാനവികസന പദ്ധതികൾ ആരംഭിച്ചത് മൻമോഹൻസിങ് പ്രധാനമന്ത്രിയായിരുന്ന കാലത്താണ്.

ഇതിനുള്ള ആദരസൂചകമായിട്ടുകൂടിയാണ് സർവകലാശാലയ്ക്ക് അദ്ദേഹത്തിന്റെ പേരിടുന്നത്.

  കോടതിമുറിയിൽ വെച്ച് ഭാര്യയെ മർദ്ദിച്ച ജിം ട്രെയിനർ ബെംഗളൂരു നഗരാതിർത്തിയിൽ കൊല്ലപ്പെട്ട നിലയിൽ; നാല് പേർ അറസ്റ്റിൽ

നിലവിലുള്ള സർവകലാശാലയുടെ പേര് മാറ്റുന്നതിന് പകരം ഡോ. മൻമോഹൻ സിങ്ങിന്റെപേരിൽ പുതിയ സർവകലാശാല ആരംഭിക്കണമെന്ന് മുഖ്യപ്രതിപക്ഷമായ ബിജെപി ആവശ്യപ്പെട്ടെങ്കിലും സർവകലാശാലയുടെ പുനർനാമകരണവുമായി മുന്നോട്ടുപോകാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.

1965-ൽ ആരംഭിച്ച ബാംഗ്ലൂർ സർവകലാശാല 2017-ൽ വിഭജിച്ചാണ് ബെംഗളൂരു സിറ്റി സർവകലാശാല തുടങ്ങിയത്. 200-ൽ ഏറെ കോളേജുകൾ ഇൗ സർവകലാശാലയ്ക്ക് കീഴിലുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഓസോൺ സാന്നിധ്യം: ശ്വസിക്കുന്നത് വായുവല്ല, വിഷപ്പുക! അതീവ ഗുരുതരമെന്ന് പഠനറിപ്പോർട്ട്; ആശങ്കയോടെ ആരോഗ്യമേഖല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts