ഡല്‍ഹി: യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ ഈ മാസം 24 നോ 25 നോ ഉണ്ടായേക്കുമെന്ന് ഗ്ലോബല്‍ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകന്‍ കെ എ പോള്‍. സുപ്രീംകോടതിയിലാണ് പോള്‍ ഇക്കാര്യം അറിയിച്ചത്. നിമിഷപ്രിയ കേസില്‍ മാധ്യമങ്ങളെ വിലക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയിലാണ് കെ എ പോള്‍ ഇക്കാര്യം വ്യക്തമാക്കിയത് നിമിഷപ്രിയയുടെ കേസുമായി ബന്ധപ്പെട്ട് യെമനില്‍ നിര്‍ണായക ചര്‍ച്ചകള്‍ നടക്കുകയാണ്. അതിനാല്‍ ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ വിലക്കണം. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും വിലക്കണം. മൂന്നു ദിവസത്തേക്ക്…
Read MoreMonth: August 2025
മൈസൂരു ദസറ സോണിയ ഗാന്ധി ഉദ്ഘാടനം ചെയ്യുന്നു: വിവാദങ്ങൾക്കും പിന്നാലെ മറുപടിയുമായി സർക്കാർ
ബെംഗളൂരു: 2025 ലെ മൈസൂരു ദസറ ഇത്തവണ വിപുലമായി ആഘോഷിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. എല്ലാ ഒരുക്കങ്ങളും ഇതിനകം തന്നെ പൂർത്തിയായിക്കഴിഞ്ഞു. കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി മൈസൂരു ദസറ ഉദ്ഘാടനം ചെയ്യുമെന്ന വാർത്തകൾ പ്രചരിക്കുന്നത്, സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനമാണ് ഉയരുന്നത് . ഇതിനെത്തുടർന്ന് കർണാടക മുഖ്യമന്ത്രിയുടെ ഓഫീസ് ഇതിനെതിരെ കോൺഗ്രസ് പാർട്ടി മേധാവി സോണിയ ഗാന്ധി ഉദ്ഘാടനം ചെയ്യുമെന്ന വ്യാജ വാർത്ത ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അത്തരമൊരു ഉദ്ദേശ്യമോ നിർദ്ദേശമോ ഇല്ലെന്ന് സർക്കാർ വ്യക്തമാക്കി.
Read Moreഇന്ത്യൻ വ്യവസായി സ്വരാജ് പോൾ അന്തരിച്ചു
ലണ്ടൻ: യുകെയിലെ ഇന്ത്യൻ വംശജനായ വ്യവസായിയും മനുഷ്യസ്നേഹിയും ആയിരുന്ന സ്വരാജ് പോൾ (94) അന്തരിച്ചു. ലണ്ടനിൽ വ്യാഴാഴ്ച വൈകുന്നേരം ആയിരുന്നു അന്ത്യമെന്ന് കുടുംബത്തെ കുറിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന കപാറോ ഗ്രൂപ്പിന്റെ സ്ഥാപകനാണ്. മരണ സമയത്ത് കുടുംബാംഗങ്ങൾ അടുത്തുണ്ടായിരുന്നു. ബ്രിട്ടൻ പ്രഭു സ്ഥാനം നൽകി ആദരിച്ചിട്ടുണ്ട്. ഭാര്യ പരേതയായ അരുണ പോൾ. അദ്ദേഹത്തിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചിട്ടുണ്ട്. എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്. സ്വരാജ് പോളിന്റെ വിയോഗത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി, വ്യവസായം, മറ്റു മനുഷ്യരോടുള്ള…
Read Moreരാഹുല്‍ മാങ്കൂട്ടത്തിലിനെ ഒഎല്‍എക്‌സില്‍ വില്‍പ്പനയ്ക്ക് വച്ച് പിപി ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്
വിവാദങ്ങൾക്കിടെ രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒഎല്‍എക്‌സില്‍ വില്‍പ്പനയ്ക്ക് വച്ച് പിപി ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്. കേരള യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് വില്‍പ്പനയ്ക്ക്. കര്‍മ്മ’ എന്നാണ് പിപി ദിവ്യ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. കേരള യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് വില്‍പ്പനയ്ക്ക്. സെക്കന്‍ഡ്ഹാന്‍ഡ്. സ്ഥലം പാലക്കാട്. വില 000′ എന്ന കുറിപ്പോടെ രാഹുലിന്റെ ഫോട്ടോ അടങ്ങിയ പോസ്റ്ററും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു. രാഹുലിന്റെ രാജിക്ക് പിന്നാലെയാണ് പിപി ദിവ്യയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. പാലക്കാട് ഉപതെരഞ്ഞെടുപ്പ് വേളയിലായിരുന്നു കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പിപി ദിവ്യക്കെതിരെ ആരോപണം ഉയര്‍ന്നത്. ഈ…
Read Moreഹൈദരാബാദിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച അഞ്ച് പേരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു
ബെംഗളൂരു: ഹൈദരാബാദിൽ സംശയാസ്പദമായി മരിച്ച ജില്ലയിൽ നിന്നുള്ള അഞ്ച് പേരുടെ മൃതദേഹങ്ങൾ അവരുടെ ജന്മനാട്ടിലെത്തിച്ചു. സെദം താലൂക്കിലെ രഞ്ചോള ഗ്രാമത്തിലെ ഒരേ കുടുംബത്തിലെ നരസിംഹ (60), ഭാര്യ വെങ്കടമ്മ (55), മകൻ അനിൽ (32), മകൾ കവിത (24), ചെറുമകൻ അപ്പു (2) എന്നിവരാണ് ഹൈദരാബാദിലെ മിയാപൂരിൽ മരിച്ചത്. മരിച്ചവരെല്ലാം സെദാം താലൂക്കിലെ രഞ്ചോള ഗ്രാമത്തിൽ നിന്നുള്ളവരാണ്. സാമ്പത്തിക പ്രശ്‌നങ്ങൾ മൂലമാണ് ഇവർ ആത്മഹത്യ ചെയ്തതെന്നാണ് സംശയിക്കുന്നത്. ഹൈദരാബാദ് പോലീസ് ഈ വിഷയം അന്വേഷിക്കുന്നുണ്ട്. നിലവിൽ, ഗ്രാമവാസികൾ മരിച്ചയാളെ സ്വന്തം ഗ്രാമത്തിൽ ദഹിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.…
Read Moreലൈംഗിക ഉദ്ദേശ്യത്തോടെ സമീപിച്ചു; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണവുമായി കേരളത്തിന് പുറത്തുള്ളയുവതി
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണവുമായി മറ്റൊരു യുവതി രംഗത്ത്. ലൈംഗിക ഉദ്ദേശത്തോടെ പലതവണ രാഹുല്‍ മാങ്കൂട്ടത്തില്‍ സമീപിച്ചുവെന്ന് ഇപ്പോള്‍ കേരളത്തിന് പുറത്തുള്ള യുവതി ആരോപിച്ചു. ആദ്യം വിവാഹാഭ്യര്‍ഥന നടത്തിയ രാഹുല്‍ പിന്നീട് അതില്‍ നിന്ന് പിന്മാറി. സമ്മര്‍ദം ചെലുത്തിയാല്‍ ആത്മഹത്യ ചെയ്യുമെന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മറുപടിയെന്ന് യുവതി ട്വന്റിഫോറിനോട് പറഞ്ഞു. പരാതിപ്പെടുമെന്ന് അറിയിച്ചപ്പോള്‍ I DON’T CARE.. WHO CARE’S എന്നായിരുന്നു മറുപടിയെന്നും യുവതി വെളിപ്പെടുത്തി. 2023 ലാണ് എനിക്ക് മെസേജ് അയക്കുന്നത്. ആദ്യം ഇന്‍സ്റ്റഗ്രാം വഴി മെസേജ് അയച്ചു. ശേഷം നമ്പര്‍ വാങ്ങി.…
Read Moreനൻമ മലയാളികൾചറൽ അസോസിയേഷൻ്റെ ഓണാഘോഷം 23 നും 24 നും
ബെംഗളൂരു: അനേക്കൽ വി.ബി.എച്ച്.സി വൈഭവഅപ്പർട്ട്മെൻ്റിൽ 10 വർഷത്തോളമായി പ്രവർത്തിക്കുന്ന മലയാളി കൂട്ടായ്മയായ നൻമമലയാളി കൾച്ചറൽ അസോസിയേഷൻ്റെ ഈ വർഷത്തെ ഓണാഘോഷം ആഗസ്റ്റ് 23 – 24 തീയതികളിൽ പ്രധാന പാർക്കിന് സമീപത്തെ താൽക്കാലിക വേദിയിൽ വച്ച് നടക്കും. ആദ്യദിന പരിപാടികൾ 23 ന് രാവിലെ 9:00 മുതൽ സൗജന്യ ആരോഗ്യ പരിശോധന ക്യാമ്പോടുകൂടി ആരംഭിക്കുന്നു.വൈകുന്നേരം 3:00 മണിയോടെ വി ബി എച്ച് സി വൈഭവ ഓണേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ് ശ്രീ പി ലോകേഷും വി.വി.എസ്.സി പ്രസിഡൻ്റ് ശ്രീ വെങ്കട്ട് രാജനും ചേർന്ന് ഭദ്ര ദീപം…
Read Moreസിംഹത്തിന് കൂട്ടത്തില്‍ ഇരിക്കാനും അറിയാം ഒറ്റയ്ക്ക് നടക്കാനും അറിയാം; തമിഴ്നാട്ടില്‍ എല്ലാ മണ്ഡലത്തിലും മത്സരിക്കുന്നത് വിജയ് ആയിരിക്കും’: വിജയ്
മധുര ജില്ലയിലെ പരപതിയില്‍ നടക്കുന്ന ടിവികെ പാർട്ടിയുടെ രണ്ടാം സംസ്ഥാനതല സമ്മേളനത്തില്‍ പ്രവർത്തകരെ അഭിസംബോധന ചെയ്‌ത് വിജയ്. വിജയ് തന്റെ പാർട്ടിയുടെ അണികളെ ‘സിംഹകുട്ടികളെ’ എന്നാണ് അഭിവാദ്യം ചെയ്തത്. സിംഹം വേട്ടയ്ക്ക് വേണ്ടിയാണ് വെളിയില്‍ ഇറങ്ങുന്നത്. അല്ലാതെ നോക്കിയിരിക്കാനല്ല. സിംഹം വേട്ടയാടുന്നത് ജീവനുള്ളവയെയാണ്. എത്ര വിശപ്പാണെങ്കിലും ജീവനില്ലാത്ത ഒന്നിനെ വേട്ടയാടില്ലെന്നും വിജയ് പറഞ്ഞു. സിംഹത്തിന് കൂട്ടത്തില്‍ ഇരിക്കാനും അറിയാം ഒറ്റയ്ക്ക് നടക്കാനും അറിയാമെന്നും അദ്ദേഹം പറഞ്ഞു. ഈ ശബ്ദം 2026ല്‍ തമിഴ്നാട്ടില്‍ ഇടിമുഴക്കമായി മാറും. ഈ നാടിൻ്റെ ശബ്ദം സ്റ്റാലിൻ അങ്കിള്‍ കേള്‍ക്കുന്നുണ്ടോ. ഈ…
Read More5500 രൂപ; ഓണത്തിന് നാട്ടിലേക്കുള്ള യാത്ര; പതിവ് പോലെ സ്വകാര്യ ബസുകളുടെയും വിമാന ടിക്കറ്റുകളുടെയും നിരക്ക് ഉയർന്നു
സ്വകാര്യ ബസുകളിലെ ടിക്കറ്റ് നിരക്ക് ഓണം അടുക്കുന്നതോടെ ഉയരുകയാണ്. തിരക്ക് കൂടുതലുള്ള സെപ്റ്റംബർ 3ന് ബംഗളുരുവിൽ നിന്ന് എറണാകുളത്തേക്ക് എ സി സ്ലീപ്പർ ബസുകളിലെ നിരക്ക് 5000 രൂപയിലെത്തി. തിരുവനന്തപുരത്തേക്ക് 4000-4500 രൂപയും കോഴിക്കോടേക്ക് 2500-3000 രൂപയുമാണ് നിലവിലെ ടിക്കറ്റ് നിരക്ക്. ഓണത്തിന് രണ്ടാഴ്ച മാത്രം ബാക്കി നിൽക്കേ വിമാന ടിക്കറ്റ് നിരക്കും ഉയരുന്നു. ബംഗളുരുവിൽ നിന്ന് കൂടുതൽ സർവീസുകളുള്ള കൊച്ചിയിലേക്ക് ഉത്രാട ദിനമായ സെപ്റ്റംബർ 4ന് 6500-9000 രൂപയും തിരുവനന്തപുരപുരത്തേക്ക് 8500-10000 രൂപയും കോഴിക്കോടേക്ക് 5000-5500 രൂപയും കണ്ണൂരിലേക്ക് 4600-8000 രൂപയുമാണ് നിരക്ക്.…
Read Moreബെംഗളൂരുവിൽ ചിട്ടിനടത്തി പണവുമായി മുങ്ങിയെന്ന കേസിൽ മലയാളി ദമ്പതിമാർക്ക് മുൻകൂർജാമ്യം ലഭിച്ചു
ബെംഗളൂരു : ബെംഗളൂരുവിൽ ചിട്ടിനടത്തി നിക്ഷേപകരെ കബളിപ്പിച്ച് പണവുമായി മുങ്ങിയെന്ന കേസിൽ പ്രതികളായ മലയാളി ദമ്പതിമാർക്ക് ബെംഗളൂരു കോടതി മുൻകൂർജാമ്യം അനുവദിച്ചു. ബെംഗളൂരു രാമമൂർത്തിനഗറിൽ എ ആൻഡ് എ ചിറ്റ് ഫണ്ട് ആൻഡ് ഫൈനാൻസ് നടത്തിവന്ന ആലപ്പുഴ രാമങ്കരി സ്വദേശി ടോമി എ. വർഗീസ്(57), ഭാര്യ ഷൈനി ടോമി (52) എന്നിവർക്കാണ് ബെംഗളൂരു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി മുൻകൂർജാമ്യം അനുവദിച്ചത്. കേസ് സിഐഡി വിഭാഗം അന്വേഷിച്ചു വരുന്നതിനിടെയാണ് ദമ്പതിമാർ മുൻകൂർജാമ്യം നേടിയത്. ബെംഗളൂരുവിൽനിന്നും മുങ്ങിയ ഇവർ കെനിയയിലേക്ക് കടന്നെന്നായിരുന്നു ആദ്യംകേസന്വേഷിച്ച രാമമൂർത്തി…
Read More