ബൈക്ക് അപകടത്തിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

ബംഗളുരു: ബൈക്ക് അപകടത്തിൽ ഗുരുതരമായി ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. മെയിൻ റോഡ് ലക്ഷ്മി നരസിംഹ നിലയത്തിൽ ആന്റണി പെരേരയുടെ മകൻ എൽവിസ് പെരേര (36) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രി ദൊഡ്ഡഗുബി സമീപത്തായിരുന്നു അപകടം. എൽവിസ് സഞ്ചാരിച്ച ബൈക്ക് റോഡിലേക്ക് പാഞ്ഞേതിയ കുതിരയെ ഇടിച്ച് മറിയുകയായിരുന്നു. ബൈക്ക് ഓടിച്ച സുഹൃത്ത് അശ്വിൻ അശ്വിൻ പരിക്കുകളോടെ ചികിത്സയിലാണ്. തലയ്ക്ക് ഗുരുതരമായി പരികേറ്റ എൽവിസ് ഹൊന്നൂരിലെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

Read More

അടുത്ത ആറുദിവസം സംസ്ഥാനത്ത് വ്യാപകമായ മഴ; മഴ കനത്തതോടെ ഒരു ഗ്രാമത്തിലെ 40 ഓളം കുടുംബങ്ങൾ ഒറ്റപെട്ടു

rain

ബെംഗളൂരു : വ്യാഴാഴ്ചയുണ്ടായ കനത്തമഴയിൽ ഒരു ഗ്രാമത്തിൽ ഒറ്റപ്പെട്ടത് 40 ഓളം കുടുംബങ്ങൾ. ബെളഗാവി ജില്ലയിലെ അത്താണിക്കടുത്തുള്ള ഹുലഗാബൽ ഗ്രാമത്തിലാണ് കുടുംബങ്ങൾ ഒറ്റപ്പെട്ടത്. കർണാടകയിലെ കനത്ത മഴയും മഹാരാഷ്ട്രയിൽനിന്നുള്ള ജലപ്രവാഹം വർധിച്ചതും കാരണം ചിക്കോടിയിൽ കൃഷ്ണാനദിക്ക് കുറുകെയുള്ള പാലം വെള്ളത്തിനടിയിലായതോടെയാണ് ഇവിടെയുള്ളവർക്ക് പുറത്തു കടക്കാനാകാതെ വന്നത്. തുടർന്ന് സംസ്ഥാന ദുരന്തനിവാരണ സേനയും ഫയർ ഫോഴ്‌സ് ജീവനക്കാരും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. വൈകീട്ടോടെ കുടുംബങ്ങളെ അടുത്തുള്ള ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റുകയായിരുന്നു. കനത്ത മഴയിൽ ധാർവാഡ്, ഗദക്, ദാവണഗരെ, ഹാവേരി, ഉത്തര കന്നഡ ജില്ലകളിൽ നിരവധി വീടുകൾക്കും…

Read More

മെസ്സി വരുന്നു കേരളത്തിലേക്ക് ഈ വർഷം തന്നെ: പോരാട്ടം തിരുവനന്തപുരത്ത്; ഔദ്യോഗികമായി അറിയിച്ച് അര്‍ജൻ്റീന ഫുട്‌ബോള്‍ അസോസിയേഷന്‍

കൊച്ചി: ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയും സംഘവും കേരളത്തിലെത്തും. മെസി ഉള്‍പ്പെടുന്ന അര്‍ജന്റീയുടെ ഫുട്‌ബോള്‍ ടീം കേരളത്തില്‍ എത്തുമെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ഔദ്യോഗികമായി അറിയിച്ചു. നവംബര്‍ 10 മുതല്‍ 18വരെയുള്ള ദിവസങ്ങളിലാണ് അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനം. കേരള സര്‍ക്കാരുമായി ചേര്‍ന്ന് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡാണ് ഫുട്‌ബോള്‍ ലോക ജേതാക്കളെ കേരളത്തിലെത്തിക്കുന്നത്. മെസി അടങ്ങുന്ന ഫുട്‌ബോള്‍ ടീം കേരളത്തില്‍ കളിക്കുമെന്ന് ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ് എഎഫ്എ. സെപ്തംബര്‍ അഞ്ചിന് വെനസ്വേലക്കെതിരെയും സെപ്തംബര്‍ പത്തിന് ഇക്വഡോറിനെതിരെയും ഉള്ള മത്സരങ്ങള്‍ക്ക് ശേഷം മെസിയും സംഘവും…

Read More

മൈസൂരു ദസറ ഉദ്ഘാടനം ചെയ്യുന്ന വ്യക്തിയെ വെളിപ്പെടുത്തി മുഖ്യമന്ത്രി സിദ്ധരാമയ്യ!

ബെംഗളൂരു: ഇത്തവണ മൈസൂരു ദസറ ഉത്സവം പ്രശസ്ത ബുക്കർ സമ്മാന ജേതാവ് ബാനു മുഷ്താഖ് ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചു. ബെംഗളൂരുവിൽ മാധ്യമങ്ങളോട് സംസാരിക്കവെ, ഈ വർഷത്തെ ദസറ മഹോത്സവത്തിന്റെ ഉദ്ഘാടനത്തിന് ബുക്കർ സമ്മാന ജേതാവിനെ ക്ഷണിക്കുന്നതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ‘ഹൃദയ ദീപ’ എന്ന പുസ്തകത്തിന് ബുക്കർ സമ്മാനം ലഭിച്ചത് കർണാടകയ്ക്ക് അഭിമാനകരമാണ്. കർഷകരുടെയും കന്നഡ പ്രസ്ഥാനങ്ങളുടെയും പശ്ചാത്തലത്തിൽ നിന്നുള്ളയാളാണ് ബാനു മുഷ്താഖ്, അവരുടെ നേട്ടങ്ങൾക്ക് പ്രശംസിക്കാൻ  അവരെ ഉദ്ഘാടനത്തിന് ക്ഷണിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ദസറയുടെ ഉദ്ഘാടനത്തിന് ഒരു വനിതാ നേട്ടക്കാരിയെ…

Read More

ആൾത്താമസം ഇല്ലാത്ത വീടിന്റെ മാലിന്യ ടാങ്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം

വീടിന്റെ മാലിന്യ ടാങ്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. എറണാകുളം കോതമംഗലത്ത് ഊന്നുകല്ലിനു സമീപമുള്ള ആൾത്താമസം ഇല്ലാത്ത വീട്ടിൽ ആണ് മൃതദേഹം കണ്ടെത്തിയത്. ഒരുപാട് നാളുകളായി വീട് അടച്ചു കിടക്കുകയായിരുന്നു. വീട്ടിൽ നിന്നും ദുർ​ഗന്ധം വമിച്ചതിനെ തുടർന്ന് പൊലീസെത്തി പരിശോധന നടത്തിയതിനെ തുടർന്നാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. വീടിന്റെ ഉടമസ്ഥൻ ഒരു വൈദികനാണ്. പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പുറത്തെടുക്കാനുള്ള നടപടികൾ നടന്നുവരുകയാണ്.

Read More

സ്കൂൾ ആഘോഷങ്ങളിൽ യൂണിഫോം നിർബന്ധമാക്കില്ല; പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി

സ്കൂളുകളിൽ ആഘോഷദിവസം യൂണിഫോം നിർബന്ധമാക്കില്ലെന്ന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പുറത്തിറക്കി. വിദ്യാർഥികളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. നേരത്തെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഇതുമായി ബന്ധപ്പെട്ട തീരുമാനം ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. ആഘോഷവേളകളിൽ കുഞ്ഞുങ്ങൾ വർണ പൂമ്പാറ്റകളായി പറന്നു രസിക്കട്ടെയെന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. ഓണം, ക്രിസ്മസ്, റംസാൻ തുടങ്ങിയ ആഘോഷങ്ങൾക്ക് സ്കൂളുകളിൽ പരിപാടികൾ നടക്കുമ്പോൾ യൂണിഫോമിൽ ഇളവ് നൽകണമെന്ന് ധാരാളം കുട്ടികൾ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ന്യായമാണെന്ന് ബോധ്യപ്പെട്ടു. അതുകൊണ്ട്, ഇനി മുതൽ ഈ മൂന്ന് പ്രധാന ആഘോഷങ്ങൾ സ്കൂളിൽ ആഘോഷിക്കുമ്പോൾ കുട്ടികൾക്ക്…

Read More

പരാതിക്കാരെ ആരെയും താൻ അധിക്ഷേപിച്ചിട്ടില്ല, തെറ്റായി വ്യാഖ്യാനിച്ചു; നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു: വി കെ ശ്രീകണ്ഠന്‍

പാലക്കാട്: പരാതിക്കാരെ ആരെയും താൻ അധിക്ഷേപിച്ചിട്ടില്ലെന്ന് വി കെ ശ്രീകണ്ഠന്‍ എം പി. താന്‍ ആരെയും അപമാനിച്ചിട്ടില്ല. താന്‍ പറഞ്ഞത് തെറ്റായി വളച്ചൊടിച്ച്, ചര്‍ച്ചയാക്കി മാറ്റുകയാണ്. തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. പരാതി പറയുന്നവരെയോ, ആക്ഷേപം പറയുന്നവരെയോ അപമാനിക്കുന്നത് ഞങ്ങളുടെ സംസ്‌കാരമല്ല. ആര്‍ക്കെങ്കിലും തെറ്റായി തോന്നിയിട്ടുണ്ടെങ്കില്‍ അത് പിന്‍വലിക്കുകയാണ്. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതി തനിക്കില്ല. അത്തരത്തില്‍ ആര്‍ക്കെങ്കിലും തോന്നിയെങ്കില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുകയാണെന്നും വി കെ ശ്രീകണ്ഠന്‍ പറഞ്ഞു.  

Read More

മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉന്നയിച്ച യുവനടിക്ക് പിന്തുണയുമായി സരിത

രാഹുൽ മാങ്കൂട്ടത്തിൽ നിന്ന് ദുരനുഭവം ഉണ്ടായത് തുറന്ന് പറഞ്ഞ യുവനടി റിനി ആൻ ജോർജിന് പിന്തുണയുമായി സരിത എസ് നായർ.ആരേലും അവരുടെ ഈ തരം അനുഭവങ്ങൾ തുറന്നു പറഞ്ഞാൽ അവർക്ക് അഭിസാരിക എന്ന പട്ടം ചാർത്തി കിട്ടും. തുറന്നു പറഞ്ഞതിന്റെ പേരിൽ സരിത 2.0 ചാർത്തി കിട്ടിയിട്ടുണ്ട് എന്ന് മനസിലാകുന്നു എന്നാണ് സരിത ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറയുന്നത്. പറയുന്നവർ പറയട്ടെ..നേരിടുക..പോരാടുക. ഒരു മാധ്യമ പ്രവർത്തകയ്ക്ക് ഇതൊന്നും ആരും പറഞ്ഞു തരേണ്ട കാര്യമില്ല എന്ന് അറിയാം. എന്നും ഒപ്പം ഉണ്ടാകുമെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറയുന്നു. കഴിഞ്ഞ…

Read More

കേരളത്തില്‍ ഒരാള്‍ക്ക് കൂടി മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട്: കേരളത്തില്‍ ഒരാള്‍ക്ക് കൂടി മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം ചേലമ്പ്രം സ്വദേശിയായ യുവാവിന് കൂടി രോഗം സ്ഥിരീകരിച്ചതോടെ കേരളത്തില്‍ ആകെ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച രോഗികളുടെ എണ്ണം നാലായി. നാല്‍പ്പത്തിയേഴുകാരനായ യുവാവ് കഴിഞ്ഞ 20 ദിവസമായി കോഴിക്കോട് മെഡി. കോളേജില്‍ ചികിത്സയിലിരിക്കെ ഇന്നാണ് രോഗം സ്ഥിരീകരിച്ചത്.

Read More

തെരുവുനായ ശല്യം: പൊതുസ്ഥലത്ത് നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നത് വിലക്കി സുപ്രീം കോടതി

പൊതുസ്ഥലത്ത് നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നത് വിലക്കി സുപ്രീം കോടതി. നായ്ക്കളെ പിടികൂടി വന്ധ്യം കരിക്കണമെന്നും പേവിഷ പ്രതിരോധ കുത്തിവയ്പ് നല്‍കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. തെരുവുനായ്ക്കള്‍ക്ക് തീറ്റ നല്‍കാന്‍ പ്രത്യേക ഇടങ്ങള്‍ സൃഷ്ടിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. തെരുവുനായ പ്രശ്നം രാജ്യവ്യാപകമായി സുപ്രീം കോടതി പരിഗണിക്കും. എല്ലാ ഹൈക്കോടതികളിലെയും കേസുകള്‍ സുപ്രീം കോടതി പരിഗണിക്കും. നായ്ക്കളെ പിടികൂടി വന്ധ്യംകരണത്തിനും പ്രതിരോധ കുത്തിവയ്പ്പിനും ശേഷം തുറന്നുവിടാം. പേവിഷ ബാധയുള്ളവയെ തുറന്നുവിടരുത്. ആക്രമണ സ്വഭാവമുള്ള നായ്ക്കളെയും തുറന്നുവിടരുത്. എല്ലാ തെരുവുനായ്ക്കളെയും പിടികൂടി സുരക്ഷാ കേന്ദ്രത്തിലാക്കണമെന്ന നിര്‍ദേശം തിരുത്തി.

Read More