ധർമ്മസ്ഥല കേസ്; മുഖംമൂടി ധരിച്ച സിഎൻ ചിന്നയ്യയെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു

ബെംഗളൂരു : ധർമ്മസ്ഥല പ്രദേശത്ത് നൂറുകണക്കിന് മൃതദേഹങ്ങൾ കുഴിച്ചിട്ടതായി പരാതി നൽകിയ സിഎൻ ചിന്നയ്യ എന്ന ചെന്നയെ 10 ദിവസത്തേക്ക് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) കസ്റ്റഡിയിൽ വിടാൻ ദക്ഷിണ കന്നഡ ജില്ലയിലെ ബെൽത്തങ്ങാടി കോടതി ശനിയാഴ്ച ഉത്തരവിട്ടു. ഇതിനെത്തുടർന്ന്, ചിന്നയ്യയെ എസ്‌ഐടി ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. ഇന്ന് മുതൽ പത്ത് ദിവസത്തേക്ക് ചിന്നയ്യയെ എസ്‌ഐടി ഉദ്യോഗസ്ഥർ ചോദ്യം ചെയ്യും. ധർമ്മസ്ഥല, ഉജിരെ, ബെൽത്തങ്ങാടി എന്നിവിടങ്ങളിലെ നിരവധി സ്ഥലങ്ങളിൽ കൊണ്ടുപോയി സ്ഥലപരിശോധന നടത്താനാണ് സാധ്യത. മൃതദേഹം കൊണ്ടുവന്ന സ്ഥലത്തേക്ക് അദ്ദേഹത്തെ കൊണ്ടുപോകാനും സാധ്യതയുണ്ട്. പ്രതികൾക്ക് പിന്നിൽ…

Read More

ബെംഗളൂരു -ചെന്നൈ എക്സ്പ്രസ് വേ ഉദ്ഘാടനം; പ്രധാന വിവരങ്ങൾ നൽകി കേന്ദ്ര ഗഡ്കരി

ഡൽഹി: ഇന്ത്യയുടെ ദേശീയ പാത അതോറിറ്റിയുടെ അഭിലാഷ പദ്ധതികളിലൊന്നായ ബെംഗളൂരു -ചെന്നൈ എക്സ്പ്രസ് വേയുടെ ഉദ്ഘാടനത്തെക്കുറിച്ച് കേന്ദ്ര ഹൈവേ മന്ത്രി നിതിൻ ഗഡ്കരി സുപ്രധാന വിവരങ്ങൾ നൽകി. മൊത്തത്തിൽ, 15,188 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന 262 കിലോമീറ്റർ ദൈർഘ്യമുള്ള എക്സ്പ്രസ് വേയിൽ കർണാടകയിൽ വാഹന ഗതാഗതത്തിന് അനുമതി നൽകിയിട്ടുണ്ട്. 2025 ഡിസംബർ മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ മുഴുവൻ ജോലികളും പൂർത്തിയാകുമെന്ന് ഗഡ്കരി പറഞ്ഞു തുടർന്ന് എക്സ്പ്രസ് വേ പിന്നീട് ഉദ്ഘാടനം ചെയ്യും. ലോക്സഭയിൽ എക്സ്പ്രസ് വേയുടെ പ്രവർത്തനത്തെക്കുറിച്ച് ബെംഗളൂരു സെൻട്രൽ…

Read More

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണം; അവന്തികയ്ക്ക് പിന്തുണയുമായി ട്രാൻസ്‌ജെൻഡർ കോൺഗ്രസ്

യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ആരോപണത്തിൽ ട്രാൻസ്‌ജെൻഡർ യുവതിക്ക് പിന്തുണയുമായി ട്രാൻസ്‌ജെൻഡർ കോൺഗ്രസ്. രാഹുലിനെതിരെ ഗുരുതര ആരോപണമുന്നയിച്ച അവന്തികക്ക് പൂർണ്ണ പിന്തുണ നൽകുന്നതായി ട്രാൻസ്‌ജെൻഡർ കോൺഗ്രസ് രക്ഷാധികാരി അരുണിമ എം കുറുപ്പ് പറഞ്ഞു. രാഹുൽ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അദ്ദേഹത്തെ ന്യായീകരിക്കില്ല. പാർട്ടി നിലപാടും അതാണ്. രാഹുൽ തെറ്റുകാരൻ എന്ന് തെളിഞ്ഞിട്ടില്ല. പരാതികളിൽ വാസ്തവമുണ്ടെങ്കിൽ പരാതി ഉന്നയിച്ചവരെ പിന്തുണയ്ക്കും. രാഹുൽ കുറ്റക്കാരനാണെങ്കിൽ പാർട്ടി ഒരിക്കലും രാഹുലിനെ പിന്തുണക്കില്ല, അവന്തികയ്ക്ക് പൂർണ്ണപിന്തുണയുണ്ടാകുമെന്നും അരുണിമ എം കുറുപ്പ് പറഞ്ഞു.

Read More

രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി; നടുറോഡിൽ ചിക്കൻ തന്തൂരി ഉണ്ടാക്കി പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ട് നടുറോഡിൽ ചിക്കൻ തന്തൂരിയുണ്ടാക്കി പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ. തിരുവനന്തപുരം വെള്ളറട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. വെള്ളറട ജംഗ്ഷനിൽ പ്രത്യേകം തയ്യാറാക്കിയ അടുപ്പിലാണ് തന്തൂരി ചുട്ട് പ്രതിഷേധിച്ചത്. എന്താ മോളൂസേ ജാഡയാണോ’ എന്ന തലക്കെട്ടിൽ രാഹുലിന്റെ ചിത്രം പതിച്ച ഫ്‌ളക്‌സ് അടക്കം സ്ഥാപിച്ചായിരുന്നു ഡിവൈഎഫ്‌ഐ പ്രതിഷേധം. വെള്ളറട ചൂണ്ടിക്കൽ ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനത്തിൽ രാഹുലിനെതിരെയുള്ള പ്രതിഷേധ ബോർഡുകൾക്കൊപ്പം പൂവൻകോഴിയെയും കയ്യിൽ പിടിച്ചായിരുന്നു ഡിവൈഎഫ്‌ഐ പ്രവർത്തകർ അണിനിരന്നത്.

Read More

പൊതുപ്രവര്‍ത്തകർ മാതൃകയാവേണ്ടവർ, കളങ്കരഹിതരാകണം’: രാഹുലിനെ തള്ളി ടി എൻ പ്രതാപൻ

തൃശ്ശൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെ തള്ളി കോണ്‍ഗ്രസ് നേതാവ് ടി എന്‍ പ്രതാപന്‍. ഗൗരവമുള്ള ആരോപണമാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്നതെന്ന് എഐസിസി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അക്കാര്യത്തില്‍ തങ്ങള്‍ക്ക് ഒരു നിലപാട് ഉണ്ട്. ഏത് പ്രസ്ഥാനങ്ങളിലുള്ളവരായാലും പൊതുപ്രവര്‍ത്തകര്‍ മാതൃകയാകേണ്ടവരാണെന്നും ടി എന്‍ പ്രതാപന്‍ പറഞ്ഞു. വ്യക്തി ജീവിതത്തിലും പൊതുജീവിതത്തിലും പൊതുപ്രവര്‍ത്തകര്‍ കളങ്കരഹിതരാകണം. തന്റെ കൂടി നിലപാടാണ് കെ സി വേണുഗോപാലും വി ഡി സതീശനും സണ്ണി ജോസഫും പറഞ്ഞിട്ടുള്ളതെന്നും ടി എന്‍ പ്രതാപന്‍ പറഞ്ഞു.

Read More

യുവതിയെ തീ കൊളുത്തി കൊലപ്പെടുത്തിയ സുഹൃത്തും മരിച്ചു

കണ്ണൂര്‍ കുറ്റിയാട്ടൂരില്‍ യുവതിയെ തീ കൊളുത്തിക്കൊന്ന സുഹൃത്തും മരിച്ചു. പെരുവളത്തുപറമ്പ് സ്വദേശി ജിജേഷാണ് മരിച്ചത്. ജിജേഷ് തീകൊളുത്തിയ പ്രവീണ ചികിത്സയിലിരിക്കെ ഓഗസ്റ്റ് 21നാണ് മരിച്ചത്. ഓഗസ്റ്റ് 20ന് ഉച്ചയോടെയാണ് സുഹൃത്തായ ജിജേഷ് പ്രവീണയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. തീപടർന്ന് ഗുരുതരമായി പൊള്ളലേറ്റിരുന്നു. യുവതിയുടെ വീട്ടിലെത്തിയാണ് ജിജേഷ് തീകൊളുത്തിയത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് യുവതി മരിച്ചത്. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. ഇരുവരും തമ്മില്‍ ഏറെ നാളായി സൗഹൃദത്തിലായിരുന്നു. ഇതിന് പിന്നാലെയുണ്ടായ പ്രശ്‌നങ്ങളാവാം ആക്രമണത്തിലേക്ക്…

Read More

എടിഎമ്മിൽ പണമെടുക്കാനെത്തിയ 16കാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

കൊല്ലം: മടവൂരിൽ എടിഎമ്മിൽ പണമെടുക്കാനെത്തിയ പതിനാറുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ പൊലീസ് പിടികൂടി. മയ്യനാട് സ്വദേശി അനിരുദ്ധനെയാണ് പള്ളിക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെ എട്ടു മണിക്കാണ് സംഭവം. എടിഎമ്മിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ പൊലീസ് കണ്ടെത്തിയത്. മടവൂർ ജംഗ്ഷനിലുള്ള സ്വകാര്യ ബാങ്കിന്റെ എടിഎമ്മിൽ പണമെടുക്കാൻ എത്തിയതായിരുന്നു പെൺകുട്ടി. കുട്ടി എടിഎമ്മിലേക്ക് കയറവേ അകത്തുണ്ടായിരുന്ന പ്രതി, അവിടെ പണമില്ലെന്ന് പറഞ്ഞ് കുട്ടിയെ അടുത്തുള്ള എസ്ബിഐ എടിഎമ്മിലേക്ക് കൂട്ടിക്കൊണ്ടുപോയി. എടിഎമ്മിൽ കയറിയ പ്രതി മെഷീനിൽ കാർഡ് ഇട്ട ശേഷം പെൺകുട്ടിയോട്…

Read More

കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനിൽനിന്ന് കഞ്ചാവ് പിടികൂടി

ബെംഗളൂരു : ബെംഗളൂരുവിലെ കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനിൽനിന്ന് 5.22 കിലോഗ്രാം കഞ്ചാവ് പിടികൂടി. സ്റ്റേഷൻ യാർഡിൽ അവകാശിയില്ലാത്ത നിലയിൽ കാണപ്പെട്ട ട്രോളി ബാഗിലായിരുന്നു കഞ്ചാവ്. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് നടത്തിയ പരിശോധനയിലാണ് ട്രോളി ബാഗ് കണ്ടെടുത്തത്. തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ബാഗിനുള്ളിൽനിന്ന് കഞ്ചാവ് പുറത്തെടുത്തു. പ്ലാസ്റ്റിക് സഞ്ചിയിൽ പൊതിഞ്ഞുകെട്ടിയ നിലയിലായിരുന്നു. 4,02,000 രൂപ വില വരുന്ന കഞ്ചാവാണ് പിടിച്ചെടുത്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എൻഡിപിഎസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായും അറിയിച്ചു. കഞ്ചാവ് കടത്തിക്കൊണ്ടുവന്നത് ആരാണെന്നതിനെപ്പറ്റി അന്വേഷണം പുരോഗമിക്കുന്നു.

Read More

തുടർച്ചയായ അവധി ദിനങ്ങൾ: സ്വന്തം നാടുകളിലേക്ക് കൂട്ടത്തോടെ ആളുകൾ പോകുന്നു, ബെംഗളൂരുവിൽ ഗതാഗതക്കുരുക്ക്

ബെംഗളൂരു: വാരാന്ത്യത്തിനും ഗൗരി – ഗണേശ ഉത്സവത്തിനുമായി ബെംഗളൂരുവിൽ നിന്ന് നിരവധി ആളുകളാണ് സ്വന്തം നാടുകളിലേക്ക് പോകുന്നു . ഈ സാഹചര്യത്തിൽ, തുംകൂർ, ബെല്ലാരി, ശിവാനന്ദ സർക്കിൾ ഫ്ലൈഓവർ, മൈസൂർ റോഡ് എന്നിവിടങ്ങളിൽ ഗതാഗതക്കുരുക്ക് ഉണ്ടായിട്ടുണ്ട്. ഇതുമൂലം വാഹനമോടിക്കുന്നവർ മണിക്കൂറുകളോളം ഗതാഗതക്കുരുക്കിലാണ് കുടുങ്ങിക്കിടക്കുന്നത്. ഗതാഗതക്കുരുക്കിൽ പെട്ട് വാഹനമോടിക്കുന്നവർ മടുത്തു.

Read More

മലയാളി യുവാവിനെ ലോഡ്‌ജിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളുരു: മലയാളി യുവാവിനെ മൈസൂരു സബേർബൻ ബസ് ടെർമിനലിനു സമീപത്തെ ലോഡ്‌ജിൽ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് മുതിരേരി ചെട്ടുപറമ്പിൽ പരേതനായ തങ്കച്ചന്‍-ഷേര്‍ളി ദമ്പതികളുടെ മകന്‍ അഗസ്റ്റിൻ ജോസഫ് (26) ആണ് മരിച്ചത്. ബെംഗളൂരുവിൽ പച്ചക്കറി വ്യാപാരിയായിരുന്ന അഗസ്‌റ്റിൻ പുതിയ ജോലി തേടിയാണു മൈസുരുവിലെത്തിയത്. സഹോദരങ്ങൾ: സെബാസ്റ്റ്യൻ, അരുൺ. സംസ്കാരം മുതിരക്കര മുതിരേരി ലിറ്റിൽ ഫ്ലവർ പള്ളി സെമിത്തേരിയിൽ ഇന്ന് നടക്കും.

Read More