കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനിൽനിന്ന് കഞ്ചാവ് പിടികൂടി

ബെംഗളൂരു : ബെംഗളൂരുവിലെ കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനിൽനിന്ന് 5.22 കിലോഗ്രാം കഞ്ചാവ് പിടികൂടി. സ്റ്റേഷൻ യാർഡിൽ അവകാശിയില്ലാത്ത നിലയിൽ കാണപ്പെട്ട ട്രോളി ബാഗിലായിരുന്നു കഞ്ചാവ്.

റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് നടത്തിയ പരിശോധനയിലാണ് ട്രോളി ബാഗ് കണ്ടെടുത്തത്. തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ബാഗിനുള്ളിൽനിന്ന് കഞ്ചാവ് പുറത്തെടുത്തു.

  സൗജന്യ വൈദ്യുതി നഷ്ടമാകുമോ? 'ഗൃഹ ജ്യോതി' പരിശോധനയിൽ വൻ പ്രതിസന്ധി

പ്ലാസ്റ്റിക് സഞ്ചിയിൽ പൊതിഞ്ഞുകെട്ടിയ നിലയിലായിരുന്നു. 4,02,000 രൂപ വില വരുന്ന കഞ്ചാവാണ് പിടിച്ചെടുത്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

എൻഡിപിഎസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായും അറിയിച്ചു. കഞ്ചാവ് കടത്തിക്കൊണ്ടുവന്നത് ആരാണെന്നതിനെപ്പറ്റി അന്വേഷണം പുരോഗമിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത: 15-ലേറെ ജില്ലകളിൽ മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts