സത്യവും സദ് വിചാരവും സ്നേഹത്തെ നിർവ്വചിക്കുന്നു;സിറാജുദ്ദീൻ ഖാസിമി

ബെംഗളൂരു : സത്യവും സദ് വിചാരവുമാണ് മാനവ സ്നേഹത്തെ അളക്കുന്ന മാനതണ്ഡമെന്നും സ്നേഹത്തെ നിർവ്വചിക്കുന്നതിലെ പാകപ്പിഴവുകളാണ് മതസ്പർധകൾ ഉണ്ടാക്കുന്നതെന്നും പ്രമുഖ പണ്ഡിതൻ ഹാഫിള് സിറാജുദ്ദീൻ ഖാസിമി അഭിപ്രായപ്പെട്ടു. എസ്.വൈ.എസ് റബീഅ് കാമ്പയിന്റെ ബാംഗ്ലൂർ ജില്ലാ തല മീലാദ് സംഗമത്തിൽ മദ്ഹ് റസൂൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രവാചകനെ അറിയുകയാണ് മതത്തെ അറിയാനുള്ള വഴി.പ്രവാചകാധ്യാപനങ്ങൾ മാനവികദർശനങ്ങൾ മാത്രമാണ് . സത്യവും സ്നേഹവും സദ് വിചാരവുമാണ് പ്രവാചക ദർശനത്തിന്റെ കാതലെന്നും അദ്ദേഹം പറഞ്ഞു. ജെ.സി. നഗർ അസ് ലം പാലസിൽ നടന്ന പരിപാടിയിൽ പ്രസിഡണ്ട് എ.കെ. അശ്റഫ് ഹാജി അധ്യക്ഷത വഹിച്ചു.

  ബെംഗളൂരുവിൽ കത്തിമുനയിൽ നിർത്തി കാൽനടയാത്രക്കാരനെ കവർച്ച ചെയ്തു; രണ്ട് യുവാക്കൾ അറസ്റ്റിൽ

വിവിധ മഹല്ലുകളിൽ നിന്നു വന്ന പണ്ഡിതന്മാരുടെ നേതൃത്വത്തിൽ മൗലിദ് പാരായണവും പ്രാർത്ഥനാ സദസ്സും നടന്നു. റഹീം ചാവശ്ശേരി, ടി.സി. മുനീർ ,സകരിയ ഇലക്ട്രോൺ സിറ്റി , ഗഫൂർ N.P , ഇസ്മാഈൽ 1 T S, തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു. പി.എം.അബ്ദുൽ ലത്തീഫ് ഹാജി സ്വാഗതവും സിദ്ദീഖ് തങ്ങൾ നന്ദിയും പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മരണം തൊട്ടുമുന്നിൽ, രക്ഷകനായി വളർത്തുപൂച്ച; തകർന്നുവീണ മേൽക്കൂരയ്ക്കടിയിൽ നിന്ന് അച്ഛനും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്; ആശുപത്രിയിലെത്തി കേന്ദ്രമന്ത്രിമാര്‍
[masterslider id="10"]

Related posts