പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധവുമായി ബിജെപി. പാലക്കാട്ടെ എംഎൽഎ ഓഫീസിലേക്ക് ബിജെപി പ്രവർത്തകർ മാർച്ച് നടത്തി. യുവനടിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് പ്രതിഷേധം. എംഎൽഎ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. ഇതോടെ പൊലീസും പ്രവര്‍ത്തകരും തമ്മിൽ ഉന്തും തള്ളുമായി. സംഘര്‍ഷമുണ്ടായതോടെ പൊലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കാൻ ശ്രമം തുടങ്ങി. യുവ നേതാവിൽ നിന്നും ദുരനുഭവമുണ്ടായി, അശ്ലീല സന്ദേശങ്ങൾ അയച്ചു. പ്രതിപക്ഷ നേതാവിനോട് പരാതി പറഞ്ഞിട്ടും നടപടിയുണ്ടായില്ലെന്നായിരുന്നു യുവ നടി റിനി ആൻ ജോർജിന്റെ വെളിപ്പെടുത്തൽ. പാർട്ടിയിലെ പല സ്ത്രീകൾക്കും…
Read MoreMonth: August 2025
യുവാവ് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു; ഗുരുതരമായി പൊള്ളലേറ്റ പ്രതി ചികിത്സയിൽ
കണ്ണൂർ കുറ്റ്യാട്ടൂരിൽ യുവാവ് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു. ഉരുവച്ചാൽ സ്വദേശി പ്രവീണയാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് പ്രവീണയുടെ മരണം. സുഹൃത്തായ പെരുവളത്തുപറമ്പ് സ്വദേശി ജിജേഷാണ് യുവതിയെ കൊലപ്പെടുത്തിയത്. പരിയാരം ഗവ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു പ്രവീണ. ഇന്നലെ ഉച്ചയോടെയാണ് സംഭവം ഉണ്ടായത്. കുറ്റ്യാട്ടൂരിൽ പ്രവീണയുടെ ഭർത്താവിന്റെ വീട്ടിൽ വെച്ചായിരുന്നു സംഭവം നടന്നത്. ജിജേഷ് സ്ഥലത്തെത്തിയ ശേഷം വീടിന് പിന്‍വശത്തേക്ക് പ്രവീണയെ വിളിച്ചുവരുത്തി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഇതിനിടെ ജിജേഷിനും പൊള്ളലേറ്റിരുന്നു. ഇരുവരും ഏറെക്കാലമായി സൗഹൃദത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. എന്നാല്‍ തീകൊളുത്താന്‍…
Read Moreരാഹുലിന്റെ ഇരകളില്‍ കോണ്‍ഗ്രസ് വനിത പ്രവര്‍ത്തകരും; പരാതി ഷാഫി അവഗണിച്ചു’; ആരോപണവുമായി ഹണി ഭാസ്‌കരന്‍
യൂത്ത്കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണവുമായി പ്രവാസി എഴുത്തുകാരി ഹണി ഭാസ്കർ. തന്നോട് ചാറ്റ് ചെയ്ത ശേഷം തന്നെക്കുറിച്ച് മറ്റുള്ളവരോട് രാഹുൽ മോശമായി സംസാരിച്ചുവെന്ന് ഹണി ഭാസ്കർ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിന്റെ ഇരകളായ നിരവധി സ്ത്രീകളെക്കുറിച്ച് തനിക്ക് അറിയാം. രാഹുലിന്റെ ഇരകളില്‍ വനിതാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമുണ്ടെന്നാണ് ഹണി ഭാസ്‌കര്‍ ആരോപിക്കുന്നത്. രാഹുലിനെതിരെ പലരും ഷാഫി പറമ്പിലിന് പരാതി നൽകിയെങ്കിലും ഷാഫി അത് അവഗണിച്ചെന്നും ഹണി ഭാസ്കർ ആരോപിച്ചു. കൂട്ടത്തിൽ ഉണ്ടായിരുന്നവരാണ് തന്നോട് ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ ശ്രീലങ്കൻ യാത്രയെക്കുറിച്ച് ചോദിച്ചായിരുന്നു ആദ്യം ഇൻസ്റ്റഗ്രാമിൽ…
Read Moreനമ്മ മെട്രോ യെല്ലോ ലൈൻ പ്രവർത്തനം ആരംഭിച്ചതിനുശേഷം, ഹൊസൂർ റോഡിലെ ഗതാഗതക്കുരുക്ക് കുറഞ്ഞതായി റിപ്പോർട്ട്
ബെംഗളൂരു : ഓഗസ്റ്റ് 10 ന് ബെംഗളൂരു മെട്രോയുടെ യെല്ലോ ലൈൻ പ്രവർത്തനം ആരംഭിച്ചതിനുശേഷം ഹൊസൂർ റോഡിലെ ഗതാഗതക്കുരുക്ക് 10 ശതമാനം കുറഞ്ഞുവെന്ന് ട്രാഫിക് പോലീസിന്റെ വിശകലനം വ്യക്തമാക്കുന്നു. ആർവി റോഡിനെയും ബൊമ്മസാന്ദ്രയെയും ബന്ധിപ്പിക്കുന്ന 19 കിലോമീറ്റർ ദൂരം മെട്രോ റെയിൽ ശൃംഖല 96 കിലോമീറ്ററായി വികസിപ്പിച്ചിട്ടുണ്ട്, ഇത് തെക്കൻ പ്രദേശങ്ങളിലെ റെസിഡൻഷ്യൽ പ്രദേശങ്ങൾക്ക് ഇലക്ട്രോണിക് സിറ്റിയിലെ ടെക്, നിർമ്മാണ സ്ഥാപനങ്ങളുമായി ഒരു നിർണായക ലിങ്കായി പ്രവർത്തിക്കുന്നു. കൂടാതെ, ഗതാഗതക്കുരുക്കിന് കുപ്രസിദ്ധമായ സിൽക്ക് ബോർഡ് ജംഗ്ഷനിലെ യാത്രക്കാർക്ക് വലിയ ആശ്വാസം നൽകാനും ഇത് ലക്ഷ്യമിടുന്നു.…
Read Moreബെംഗളൂരുവിൽ ആപ്പിൾ പുതിയ ഓഫീസ് തുറന്നു; വാടക പ്രതിമാസം 6.3 കോടി രൂപ; വാടക എല്ലാവർഷവും 4.5 ശതമാനം വീതം വർധിപ്പിക്കും
ബെംഗളൂരു ഡൗണ്ടൗണിലെ മിൻസ്ക് സ്ക്വയറിൽ ആപ്പിൾ ഒരു പുതിയ ഓഫീസ് തുറന്നു. ബെംഗളൂരുവിലെ ആപ്പിളിന്റെ പുതിയ ഓഫീസ് 15 നില ഉയരമുള്ളതും ലബോറട്ടറി സ്ഥലമുള്ളതുമാണ്. 1,200 ജീവനക്കാരെ ഉൾക്കൊള്ളാൻ ഇതിന് കഴിയും. കമ്പനിയുടെ ബെംഗളൂരുവിലെ രണ്ടാമത്തെ ഓഫീസാണിത്. കബ്ബൺ റോഡിലുള്ള നിലവിലെ ഓഫീസിന്റെ വലുപ്പം 1.16 ലക്ഷം ചതുരശ്രഅടിയാണ്. വസന്ത് നഗറിലെ എംബസി സെനിത്ത് കെട്ടിട സമുച്ചയത്തിലെ 1.96 ലക്ഷം ചതുരശ്ര അടിയാണ് വാടകയ്ക്ക് എടുക്കുന്നത്. ഇതിനൊപ്പം പാർക്കിങ് കൂടിച്ചേർത്ത് 2.7 ലക്ഷം ചതുരശ്രഅടിയ്ക്ക് പ്രതിമാസം 6.3 കോടി രൂപ വാടക നൽകണം. പത്തുവർഷത്തേക്കാണ്…
Read Moreഒരോവർഷവും സർക്കാർ സ്കൂളുകളിൽ വിദ്യാർഥികൾ കുറയുന്നു; സ്വകാര്യസ്കൂളുകളിലെ വിദ്യാർഥികളുടെ എണ്ണം വർധിക്കുന്നതായും കണക്ക്
ബെംഗളൂരു : കർണാടകത്തിലെ സർക്കാർ സ്കൂളുകളിൽ വിദ്യാർഥികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ്. കഴിഞ്ഞ മൂന്നുവർഷത്തിൽ അഞ്ചുലക്ഷത്തോളം പേരുടെ കുറവാണുണ്ടായത്. 2022-23 അധ്യയനവർഷത്തിൽ സർക്കാർ സ്കൂളുകളിൽ 45.46 ലക്ഷം വിദ്യാർഥികളുണ്ടായിരുന്നു. എന്നാൽ, കഴിഞ്ഞ അധ്യയനവർഷമായപ്പോഴേക്കും ഇത് 40.74 ലക്ഷമായി കുറഞ്ഞു. 4.72 ലക്ഷം വിദ്യാർഥികളുടെ കുറവാണ് രേഖപ്പെടുത്തിയത്. 2023-24 കാലത്ത് 42.94 ലക്ഷമായിരുന്നു സർക്കാർ സ്കൂൾ വിദ്യാർഥികളുടെ എണ്ണം. മുൻവർഷത്തെക്കാൾ രണ്ടരലക്ഷത്തിലേറെ വിദ്യാർഥികളാണ് കുറഞ്ഞത്. ഇത്തരത്തിൽ ഒരോവർഷവും സർക്കാർ സ്കൂളുകളിൽ രണ്ടുലക്ഷത്തിലേറെപ്പേർ കുറയുമ്പോൾ സ്വകാര്യസ്കൂളുകളിലെ വിദ്യാർഥികളുടെ എണ്ണം വർധിക്കുകയാണ്.
Read Moreഡ്രൈവിംഗ് വളരെ ഇഷ്ടമാണ്; കാര്‍ വാങ്ങാനുള്ള പണമില്ല, അങ്ങനെ ഓട്ടോ ഓടിക്കാന്‍ തിരിഞ്ഞു’; ബെംഗളൂരുവിൽ നിന്നുള്ള യുവതിയുടെ അഭിനിവേശം ഏറ്റെടുത്ത് നഗരവാസികൾ
ബെംഗളൂരു :‘എത്ര പഠിച്ചാലും ചിലർ തങ്ങളുടെ താൽപ്പര്യം ഒരു തൊഴിലാക്കി മാറ്റുന്നു. അതിനാൽ ഇഷ്ടമുള്ളത് ചെയ്ത് ഉപജീവനം നടത്തുന്ന ആളുകളെ നിങ്ങൾ കണ്ടിട്ടുണ്ടാകും. എന്നാൽ ഈ യുവതിക്ക് ഡ്രൈവിംഗ് ഒരു ഭ്രാന്താണ്. ഈ താൽപ്പര്യം തന്റെ തൊഴിലായി കണക്കാക്കി ബെംഗളൂരുവിൽ ഒരു ഓട്ടോ ഓടിക്കുന്ന യുവതിയാണ് അവരുടെ പേര് സഫുര ഖാൻ. സോഷ്യല്‍ മീഡിയാ ഇന്‍ഫ്‌ളുവന്‍സറായ തമന്ന തൻവീർ ഈ യുവതിയുടെ കഥ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്. ബെംഗളൂരുവിൽ ഒരു ഉബർ, ഓല അല്ലെങ്കിൽ റാപ്പിഡോ ബുക്ക് ചെയ്യാൻ ഞാൻ ശ്രമിച്ചിരുന്നു,…
Read Moreഅവിഹിതബന്ധത്തെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് ഭർത്താവിനെ ക്വട്ടേഷൻസംഘത്തെ വിട്ട് കൊല്ലാൻ ശ്രമം : ഭാര്യ അറസ്റ്റിൽ
ചെന്നൈ : അവിഹിതബന്ധത്തെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് ഭർത്താവിനെ ക്വട്ടേഷൻ സംഘത്തെ ഏർപ്പെടുത്തി കൊലപ്പെടുത്താൻ ശ്രമിച്ച യുവതിയെ പോലീസ് അറസ്റ്റ്ചെയ്തു. ശ്രീപെരുംപുദൂരിനടുത്തുള്ള മേവലൂർ കുപ്പം സ്വദേശി ഹരികൃഷ്ണനെയാണ്(41) കൊല്ലാൻ ശ്രമിച്ചത്. ഇതേത്തുടർന്ന് ഹരികൃഷ്ണന്റെ ഭാര്യ ഭവാനിയെ (39) പോലീസ് അറസ്റ്റ് ചെയ്തു. പ്രദേശത്ത് ബിരിയാണിക്കട നടത്തുകയായിരുന്നു ഹരികൃഷ്ണനും ഭവാനിയും. ഇവിടെ ജോലിചെയ്യുന്ന മദൻകുമാർ എന്ന യുവാവുമായി ഭവാനി അടുപ്പത്തിലാണെന്ന് ഹരികൃഷ്ണൻ സംശയിച്ചു. ഇതേത്തുടർന്ന് ഭവാനിയെ ശാസിക്കുകയും മദൻകുമാറിനെ ജോലിയിൽനിന്ന് ഒഴിവാക്കുകയും ചെയ്തു. ഇതിന്റെ ദേഷ്യംതീർക്കാൻ ഭവാനി 15 ലക്ഷം രൂപ നൽകി ക്വട്ടേഷൻ സംഘത്തെക്കൊണ്ട് ഹരികൃഷ്ണനെ കൊല്ലാൻ…
Read Moreമഞ്ഞപ്പട ബെംഗളൂരു വിങ് ഫുട്ബോൾ 23ന്
ബെംഗളൂരു : കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകക്കൂട്ടായ്മയായ മഞ്ഞപ്പടയുടെ ബെംഗളൂരു വിഭാഗം സംഘടിപ്പിക്കുന്ന 15-ാമത് ഫുട്‌ബോൾ ലീഗ് ഓഗസ്റ്റ് 23-ന് ഉച്ചയ്ക്കുശേഷം സർജാപുര റോഡ് വെലോസിറ്റി ഗ്രൗണ്ടിൽ നടക്കും. ടൂർണമെന്റിൽ പത്ത് ടീമുകൾ മാറ്റുരയ്ക്കുമെന്ന് കോഡിനേറ്റർ സിജോയ് പല്ലൻ അറിയിച്ചു. സെവൻസ് മത്സരങ്ങളായിരിക്കും.
Read Moreമദ്യപിച്ച് പബ്ബിൽ ബഹളം ഉണ്ടാക്കി; ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തു
ബെംഗളൂരു : മദ്യപിച്ച ശേഷം പബ്ബിൽ ബഹളം ഉണ്ടാക്കിയ മൈസൂർ സിസിബി ഇൻസ്പെക്ടർ മോഹൻ കുമാറിനെ സസ്പെൻഡ് ചെയ്യാൻ മൈസൂർ സിറ്റി പോലീസ് കമ്മീഷണർ സീമ ലട്കർ ഉത്തരവിട്ടു. ചാമുണ്ടി കുന്നുകളുടെ താഴ്‌വരയിലുള്ള ജെ.സി. നഗറിലെ ഒരു പബ്ബിൽ മദ്യപിച്ച് പുനീത് ബഹളം വെക്കുകയായിരുന്നു. പബ് ജീവനക്കാരെ അസഭ്യവും പറഞ്ഞു. ഇൻസ്പെക്ടർ മോഹൻ കുമാറിന്റെ വീഡിയോ വൈറലായി. മോഹൻകുമാർ ഞായറാഴ്ച രാത്രി ഒരു ബാറിൽ മദ്യപിച്ച് ബഹളം വെക്കുകയായിരുന്നു. ഇതിന്റെ ദൃശ്യം സാമൂഹികമാധ്യമത്തിലടക്കം വൈറലായിരുന്നു. ബാറിൽ പാട്ടുവെക്കാനാവശ്യപ്പെട്ട് ജീവനക്കാരുമായി തർക്കിക്കുകയും ബഹളം വെക്കുകയും ചെയ്യുന്ന…
Read More