ഇത്തവണയും പണമോഴുക്കിനു പഞ്ഞമില്ല ! ഓരോ വോട്ടിനും ആയിരം വീതം ,ഗ്രാമപ്രദേശങ്ങളില്‍ 700 വരെ ..ഒപ്പം മദ്യവിതരണവും .

ബെംഗലൂരു : തിരഞ്ഞെടുപ്പ് അടുത്താല്‍ പിന്നെ ചിലര്‍ക്ക് കൊയ്ത്ത് തന്നെയാണ് ..പ്രത്യേകിച്ച് ദിവസ വരുമാനക്കാരായ സാധാരണക്കാര്‍ക്ക് ….ഇത്തവണ തെരഞ്ഞെടുപ്പ് കമ്മീഷന്റെ കര്‍ശന നിയന്ത്രണം ഉണ്ടായിട്ടും ഓരോ വോട്ടു അനുസരിച്ച് പണമെറിയുന്നതില്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളെലെല്ലാം ഒപ്പത്തിനൊപ്പമെന്നു രഹസ്യ സൂചനയാണ് ലഭിക്കുന്നത് ..
 
ഓരോ കുടുംബത്തിലെയും അംഗങ്ങള്‍ കണക്കിലെടുത്ത് ചില യിടങ്ങളില്‍ ആയിരം രൂപ വീതമാണ്‌ നല്‍കുന്നത് .റൂറല്‍ ഏരിയയില്‍ അതാത് പാര്‍ട്ടികളുടെ ലോക്കല്‍ കമ്മിറ്റികളുടെ കീഴില്‍ നിന്നും അഞ്ഞൂറ് മുതല്‍ എഴുനൂറുവരെയാണ് റേറ്റ് ..കൂടാതെ മദ്യ വിതരണവും തകൃതിയാണ് ..എന്നാല്‍ സമ്മതിദാനാവകാശം സത്യസന്ധമായി വിനിയോഗിക്കുന്നതിന് തടസ്സമെന്ന ബോധമുള്ളതിനാല്‍ പണം നിരസിച്ചതും കേള്‍ക്കുന്നുണ്ട് ..സ്ഥാനാര്‍ഥിയുടെ ആസ്തി അനുസരിച്ച് രണ്ടായിരം വരെ നല്‍കിയതായാണ് ചിലയിടങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ ..!
 
കൂടുതലും യുവാക്കളെ തന്നെയാണ് പാര്‍ട്ടികള്‍ ഉന്നം വെയ്ക്കുന്നത് ..വ്യക്തികളുടെ ബലഹീനതകളെ വോട്ടാക്കി മാറ്റാന്‍ തന്നെയാണ് പല രാഷ്ട്രീയ പാര്‍ട്ടികളുടെയും ഉദ്ദേശ്യം ….കഴിഞ്ഞ കൊല്ലങ്ങളെ അപേക്ഷിച്ച് ഇത്തവണ തിരഞ്ഞെടുപ്പിന് മുന്പ് പണം നല്‍കാതെ വോട്ട് ചെയ്തതിനു ശേഷം ചില ‘പാര്‍ട്ടികള്‍’ പണം വിതരണം ചെയ്തതായും വാര്‍ത്തകളുണ്ട്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രണയനൈരാശ്യം; ബെംഗളൂരുവിൽ യുവാവ് ഹൈടെൻഷൻ വൈദ്യുതി പോസ്റ്റിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി; വട്ടം കറക്കി നാല് മണിക്കൂർ
  അടുത്ത 5 ദിവസം ബെംഗളൂരുവിൽ കനത്ത മഴയ്ക്ക് സാധ്യത; വെള്ളക്കെട്ടിനും ശക്തമായ കാറ്റിനും മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഓടുന്ന സ്‌കൂൾ വാനിന്റെ പിൻവാതിൽ തുറന്ന് അഞ്ച് കുട്ടികൾ റോഡിലേക്ക് വീണു; ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്
[masterslider id="10"]

Related posts