രാജരാജേശ്വരി നഗറില്‍ തിരഞ്ഞെടുപ്പ് മാറ്റി വെച്ച സംഭവം : ഔദ്യോഗികമായി നല്‍കിയ അറിയിപ്പ് ഭൂരിഭാഗം വോട്ടര്‍മാരിലെക്ക് എത്തിയില്ലന്ന്‍ പരാതി …!

ബെംഗലൂരു : ഫ്ലാറ്റില്‍ നിന്നും പതിനായിരത്തോളം പിടിച്ചെടുത്ത സംഭവത്തില്‍ രാജ രാജേശ്വരി നഗറില്‍ തിരഞ്ഞെടുപ്പ് മേയ് 28 ലേക്ക് മാറ്റി വെച്ചിരുന്നു ..എന്നാല്‍ അറിയിപ്പ് വേണ്ട വിധം വോട്ടര്മാരിലെക്ക് എത്തിയില്ല എന്ന് വ്യാപകമായ പരാതി ഉയരുന്നു …378 പോളിംഗ് ബൂത്തുകളുള്ള മന്ധലത്തില്‍ പലരും ശനിയാഴ്ച വോട്ടു ചെയ്യാന്‍ എത്തിയപോഴാണ് ഇലക്ഷന്‍ മറ്റൊരു തിയതിയിലേക്ക് മാറ്റി വെച്ചതായി അറിയുന്നത് …ബൂത്തുകളുടെ പരിസരത്ത് പോലും ഇതിനെ കുറിച്ച് ലഘു  ലേഖകളോ മറ്റു ബാനറുകളോ ഇല്ലായിരുന്നുവെന്നു പലരും പരാതി ഉയര്‍ത്തി ….!

  സംസ്ഥാന മുഖ്യമന്ത്രി സ്ഥാനം സിദ്ധരാമയ്യ രാജിവെച്ചേക്കും; ഡി.കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കാൻ ഹൈക്കമാൻഡ് തീരുമാനം

നാലര ലക്ഷത്തോളം വോട്ടര്‍മാരുള്ള മന്ധലത്തില്‍ പലരും  ദൂര ദേശങ്ങളില്‍  വസിക്കുന്നുണ്ട് …ഇവരില്‍ ചിലര്‍  എഴുമണിയോടെ പോളിംഗ്  ബൂത്തുകളില്‍ എത്തിയിരുന്നു ..തുടര്‍ന്നാണ്‌ കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കുന്നത് …മാധ്യമങ്ങളിലും മറ്റും തിരിച്ചറിയല്‍ രേഖ പിടിച്ചെടുത്ത സംഭവവുമായി ബന്ധപ്പെട്ടു പല വിധ വാര്‍ത്തകളും വന്നെങ്കിലും അവസാന ഘട്ടത്തിലായിരുന്നു തിയതി പരിഷ്കരിച്ച സംഭവം പ്രഖ്യാപിച്ചത് ….

അതേസമയം, ജയനഗറില്‍ ബി ജെ പി എം എല്‍ എ വിജയ കുമാറിന്റെ നിര്യാണത്തെ തുടര്‍ന്നായിരുന്നു തിരഞ്ഞെടുപ്പ് മാറ്റി വെച്ചത് ..നിലവില്‍ രണ്ടു ലക്ഷം വോട്ടര്‍മാരാണ് ഇവിടെ ഉള്ളത് ..216 പോളിംഗ് ബൂത്തുകളുള്ള മന്ധലത്തില്‍ പരിഷ്കരിച്ച തിയതി പിന്നീട്‌ അറിയിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു ….

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വില കുറഞ്ഞിട്ടും പഴയ വില? ബെംഗളൂരുവിലെ മദ്യശാലകളിൽ നടക്കുന്നത് വൻ കൊള്ളയോ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ഒറ്റ ചരക്കുവാഹനം പോലും അതിർത്തി കടക്കരുത്, വീഴ്ച വരുത്തിയാൽ പിടിവീഴും'; കനത്ത ജിഎസ്ടി വേട്ടയ്ക്ക് പച്ചക്കൊടി കാട്ടി സംസ്ഥാന സർക്കാർ, ഉദ്യോഗസ്ഥർക്ക് കർശന താക്കീത്!
[masterslider id="10"]

Related posts