റിലീസിങ്ങിന് മുന്‍പേ റെക്കോര്‍ഡ്‌ നേടി രജനികാന്തിന്‍റെ 2.0

ചെന്നൈ: ദിവസങ്ങള്‍ മാത്രമേയുള്ളൂ ഷങ്കര്‍ ചിത്രം 2.0 യുടെ റിലീസിങ്ങിന്. ഏറെ ആകാംക്ഷയോടെ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രം കൂടിയായ 2.0 റിലീസിങ്ങിന് മുന്‍പേ റെക്കോര്‍ഡ്‌ വരുമാനം കരസ്ഥമാക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍.

ചിത്രം റിലീസിനു മുന്നേ തന്നെ 100 കോടി ക്ലബ്ബിലെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ചിത്രം ഇതുവരെയായി 120 കോടി രൂപയാണ് നേടിയിരിക്കുന്നത്. തമിഴ് സിനിമയില്‍ ഇത് ആദ്യത്തെ റെക്കോര്‍ഡ് ആണ്. റിലസിനു മുന്നേ 100 കോടി ക്ലബ്ബിലെത്തുന്ന ആദ്യ തമിഴ് ചിത്രമെന്ന റെക്കോര്‍ഡ് കൂടിയാണ് 2.0 സ്വന്തമാക്കിയിരിക്കുന്നത്.

  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ

മൂവായിരത്തോളം സാങ്കേതിക പ്രവര്‍ത്തകര്‍ ചിത്രത്തിനായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് ചിത്രത്തിന്‍റെ മേയ്ക്കിംഗ് വീഡിയോയില്‍ പറയുന്നത്. ഇതില്‍ 1000 വിഎഫ്എക്‌സ് ആര്‍ടിസ്റ്റുകളും ഉള്‍പ്പെടും.

540 കോടി രൂപയാണ് ചിത്രത്തിന്‍റെ ബജറ്റ്. എമി ജാക്‌സനാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. അക്ഷയ് കുമാര്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നു. എആര്‍ റഹ്മാനാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!
[masterslider id="10"]

Related posts