മണ്ഡല വിളക്ക് ഉത്സവം ഈമാസം 26 മുതൽ

ബെം​ഗളുരു: വിമാനപുര എച്ച്എഎൽ അയ്യപ്പക്ഷേത്രത്തിൽ മണ്ഡലവിളക്ക് ഉത്സവം 26 മുതൽ ഡിസംബർ 1 വരെ നടക്കും. 26 ന് വൈകിട്ട് 06.30 ന് കൊടിയേറ്റ്, 27 ന് രാവിലെ ശീവേലി , ഒൻപതിന് പറനിറക്കൽ എന്നിവ നടത്തും.

Read More

3 കോച്ച് ട്രെയിനുകൾ 6 കോച്ച് ട്രെയിനുകളാക്കും

ബെം​ഗളുരു: 3 കോച്ച് ട്രെയിനുകളിൽ പകുതിയും 6 കോച്ചുകളാക്കി ഉയർത്തും. അടുത്ത മാർച്ചോടെയാണ് ഇത് നടപ്പിൽ വരുത്തുകയെന്ന് മെട്രോ റെയിൽ കോർപ്പറേഷൻ വ്യക്തമാക്കി. ഒരേ സമയം 975 പേരെ വഹിക്കാവുന്ന 47 ട്രെയിനും 2002 പേരെ വഹിക്കാവുന്ന 3 ട്രെയിനുമാണ് നിലവിൽ സർവീസ് നടത്തുന്നത്. 6 കോച്ച് ട്രെയിനുകളിലൊന്ന് ഇന്നലെ സർവ്വീസ് തുടങ്ങി.

Read More

പ്രതിഷേധം ശക്തമാക്കി കർഷകർ; സാവകാശം ചോദിച്ച് മില്ലുടമകൾ

ബെം​ഗളുരു: കുടിശ്ശിക കൊടുക്കാനുള്ള കമ്പനി ഉടമകൾ കർഷകരോട് സാവകാശം ചോദിച്ചു. കുടിശിക പ്രശ്നത്തിൽ സർക്കാർ മുന്നോട്ട് വച്ച നിർദേശങ്ങളിൽ തീരുമാനമെടുക്കാനാമ് സാവകാശം ചോ​ദിച്ചിരിക്കുന്നത്.  

Read More

സത്യസായി ബാബ ജൻമദിനാചരണം ഇന്ന്

പുട്ടപർത്തി: സത്യസായി ബാബയുടെ 93 ആം ജൻമദിനാചരണം ഇന്ന് . പ്രശാന്തി നിലയം സായികുൽവന്ത് ഹാളിലെ മഹാസമാധിക്ക് മുൻപിൽ സത്യസായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൽ ​ഗുരുവന്ദനം അർപ്പിക്കുന്നതോടെ ചടങുകൾക്ക് തുടക്കമാകും. ബാബയുടെ റെക്കോർഡ് ചെയ്ത പ്രഭാഷണവും ഭജനയും വേദിയിൽ കേൾപ്പിക്കുന്നതായിരിക്കും. തുടർന്ന് വൈകിട്ട് 5 ന് സുവർണ്ണ രഥോത്സവം.

Read More

എസ്എസ്എൽസി സർട്ടിഫിക്കറ്റ് പരിഷ്കാരം; ഈർപ്പം തട്ടിയാൽ കേടുവരാതിരിക്കാനുള്ള സംവിധാനം കൊണ്ടുവരും

ബെം​ഗളുരു: എസ്എസ്എൽസി സർട്ടിഫിക്കറ്റ് പരിഷ്കാരം നടപ്പിലാക്കാനൊരുങ്ങുന്നു. കൂടുതൽ കാലം ഈടുനിൽക്കുന്ന തരത്തിലാണ് പരിഷ്കാരം. കർണ്ണാടക സെക്കൻഡറി എജ്യുക്കേഷൻ എക്സാമിനേഷൻ ബോർഡാണ് പുതിയപരിഷ്കാരവുമായി എത്തുന്നത്. ഈർപ്പം തട്ടിയാൽ സർട്ടിഫിക്കറ്റ് കേടുവരാതിരിക്കാനുള്ള സംവിധാനം കൊണ്ടുവരും.

Read More

ബോയിലർ പൊട്ടിത്തെറിച്ച് അപകടം; തൊഴിലാളികൾക്ക് പരിക്കേറ്റു

മണ്ഡ്യ; മദ്ദൂരിലെ പഞ്ചസാര ഫാക്ടറിയിൽ ഉണ്ടായ പൊട്ടിത്തെറിയിൽ രണ്ട് തൊഴിലാളികൾക്ക് പരിക്കേറ്റു. എൻഎസ്എൽഫാക്ടറിയിലാണ് അപകടം നടന്നത്. രാസവസ്തു സൂക്ഷിച്ചിരുന്ന മിശ്രിതം അടങ്ങിയ ബോയിലർ പൊട്ടി്തെറിക്കുകയായിരുന്നു. ബോയിലർ തകർന്നതോടെ സമീപത്തുണ്ടായിരുന്ന വയലിലെ കൃഷിയും നശിച്ചു. നഷ്ടപരിഹാരം ആവശ്യപ്പെട്ട് കർഷകർ ഫാക്ടറിയിലേക്ക് മാർച്ച് നടത്തി.

Read More

ദുരഭിമാനകൊലകൾ പിടിമുറുക്കുന്നു; ദേവനഹള്ളിയിൽ നവവരന്റെ മരണം ദുരഭിമാന കൊലപാതകമെന്ന് സംശയം

ബെം​ഗളുരു: നവവരനായ ഹരീഷ്(25) കൊലപാതകം ദുരഭിമാന കൊലപാതകമണെന്ന് സംശയംശക്തമാക്കുന്നു. സംഭവത്തിൽ ഭാര്യാ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു. ദേവനഹള്ളി സ്വദേശിയായ ഹരീഷും ഭാര്യ മീനാക്ഷിയും വ്യത്യസ്ത മത്തതിൽ പെട്ടവരാണ്. 8 മാസം മുൻപാണ് ഇരുവരും വിവാഹിതരായത്. സഹപാഠികളായ ഇവരുടെ വിവാഹത്തെ ഭാര്യ വീട്ടുകാർ ശക്തിയായി എതിർത്തിരുന്നു. ഒരാഴ്ച്ചക്കിടെ ബെം​ഗളുരുവിൽ നടക്കുന്ന മൂന്നാമത്തെ കൊലപാതകമാണിത്.

Read More

വീണ്ടും വില്ലനായി മുങ്ങി മരണം; ഇത്തവണ സാവ​ഗാൻ തടാകത്തിൽ പൊലിഞ്ഞത് നാല് ജീവനുകൾ

ബെള​ഗാവി: നാല് വിദ്യാർഥികൾ സാവ​ഗാൻ തടാകത്തിൽ മുങ്ങി മരിച്ചു. പത്താം ക്ലാസ് വിദ്യാർഥികളും സുഹൃത്തുകക്കളുമായിരുന്ന യുവരാജ് (15), അമൻസിംങ്(14), ​ഗൗതം(15), ഭാനുചന്ദ്ര(15) എന്നിവരാണ് മുങ്ങിമരിച്ചത്. ചെളിയിൽ താഴ്ന്നു പോയ ഭാനുചന്ദ്രെയെ രക്ഷപ്പെടുത്താൻ നോക്കുന്നതിനിടെ നാലുപേരും ചെളിയിൽ താഴുകയായിരുന്നു.

Read More

മിസിങ് കേസുകളും, കൊലപാതകങ്ങളും, ബെം​ഗളുരുവിൽ നിത്യ സംഭവം; 11 മാസത്തിന് മുൻപ് നടന്ന എെടി ജീവനക്കാരന്റെ തിരോധാനകേസ് ഇനി സിബിഎെക്ക് : ബെം​ഗളുരുവിലെ ചതിക്കുഴികളിൽ സ്ത്രീകൾക്ക് മാത്രമല്ല, പുരുഷൻമാർക്കും രക്ഷയില്ല

ബെം​ഗളുരു: എെടി ജീവനക്കാരനായിരു്ന്ന അജിതാഭ് കുമാറിന്റെ (30) തിരോധാനത്തിൽ സിബിഎെ കേസെടുത്തു കാർ വിത്പനക്കായി വീട്ടിൽ നിന്നിറങ്ങിയ അജിതാഭിനെ കാണാതാകുകയായിരുന്നു. പട്ന സ്വദേശിയും ബെം​ഗളുരുവിൽ ബ്രിട്ടീഷ് ടെലികോം ജീവനക്കാരനുമായ അജിതാഭിനെ കഴിഞ്ഞ ഡിസംബർ 11 നാണ് കാണാതായത്.

Read More

കെട്ടിടങ്ങളുടെ നികുതി കൂട്ടാനുള്ള നടപടിയുമായി ബിബിഎംപി; നികുതി വർധനയിലൂടെ ലക്ഷ്യമിടുന്നത് 500 കോടി സമാഹരണം: സ്വന്തമായി വീടോ, വാണിജ്യ കെട്ടിടങ്ങളോ ഉള്ളവർക്ക് ഇത് കനത്ത തിരിച്ചടി

ബെം​ഗളുരു: കെട്ടിടങ്ങളുടെ വസ്തു നികുതി 25-30% വരെ കൂട്ടാനാണ് തീരുമാനം. വീടുകൾക്കും ഫ്ലാറ്റുകൾക്കും 25% വരെയും വാണിജ്യ കെട്ടിടങ്ങൾക്ക് 30% വരെയും നികുതി കൂട്ടാനാണ് ബിബിഎംപി കമ്മീഷ്ണർ എൻ മഞ്ജുനാഥ് പ്രസാദ് ടാക്സ് ആൻഡ് ഫിനാൻസ് കമ്മിറ്റിക്ക് സുപാർശ സമർപ്പിച്ചത്. നികുതി വർധനയിലൂടെ 500 കോടി സമാഹരിക്കലാണ് ലക്ഷ്യം. സ്വന്തമായി വീടോ, വാണിജ്യ കെട്ടിടങ്ങളോ ഉള്ളവർക്ക് കനത്ത തിരിച്ചടി നൽകുന്നതാണ് പുതിയ നീക്കം.

Read More
Click Here to Follow Us