രാഹുൽ ഗാന്ധി കർണാടകയിൽ മത്സരിക്കുമെന്ന് സൂചന

ബെംഗളൂരു : കോൺഗ്രസ് നേതാവും എം.പിയുമായ രാഹുല്‍ ഗാന്ധി വീണ്ടും വയനാട് ലോക്സഭാ സീറ്റില്‍നിന്ന് മത്സരിക്കാനുള്ള സാധ്യത കുറഞ്ഞു.

കർണാടകയിലോ തെലങ്കാനയിലോ മത്സരിക്കുമെന്നാണ് സൂചന. ഇൻഡ്യ മുന്നണിയിലെ പാർട്ടി സ്ഥാനാർഥികളോടുള്ള മത്സരം ഒഴിവാക്കാനാണ് നടപടിയയെന്നാണ് വിവരം.

വയനാട്ടിൽ രാഹുലിന് പകരം സ്ഥാനാർഥിയെക്കുറിച്ചുള്ള ചർച്ചകളും കോൺഗ്രസിൽ സജീവമായി.

  സത്യവാങ്മൂലത്തിൽ ബെംഗളൂരുവിലെ 200 കോടിയുടെ 'മാളിക' എവിടെ? രാജീവ് ചന്ദ്രശേഖറിനെതിരെ തെളിവുമായി കോൺഗ്രസ്;

വയനാട് ലോക്സഭാ സീറ്റില്‍ രാഹുല്‍ ഗാന്ധി തന്നെ മത്സരിക്കണമെന്നാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കള്‍ ഒന്നടങ്കം ആവശ്യപ്പെടുന്നത്.

കഴിഞ്ഞ തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് വിജയം ആവർത്തിക്കാന്‍ രാഹുലിന്റെ സ്ഥാനാർഥിത്വം സഹായിക്കുമെന്ന് കോൺ​ഗ്രസ് കരുതുന്നു.

രാഹുലിന്റെ വരവ് തടയാനുദ്ദേശിച്ച് ദേശീയ നേതാവായ ആനിരാജയുടെ പേരാണ് സി.പി.ഐ പരിഗണിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അടുത്ത 3 ദിവസത്തേക്ക് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ബെംഗളൂരുവിൽ യെല്ലോ അലർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us