നഗരത്തിൽ ഇന്ന് ഭരണഘടനാ ബോധവത്കരണ സമ്മേളനം; നഗരത്തിൽ ഗതാഗത നിയന്ത്രണം

ബെംഗളൂരു : സാമൂഹികക്ഷേമവകുപ്പിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന ഭരണഘടനാബോധവത്കരണ പരിപാടി ഞായറാഴ്ച പാലസ് ഗ്രൗണ്ടിൽ നടക്കും.

ഉച്ചയ്ക്ക് 1.30 മുതൽ നടക്കുന്ന സമ്മേളനത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ഭരണഘടനാ വിദഗ്ധരുമുൾപ്പെടെയുള്ളവർ പങ്കെടുക്കും.

രാവിലെ 9.30 മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണവുമേർപ്പെടുത്തിയിട്ടുണ്ട്.

നഗരത്തിലെ വിവിധഭാഗങ്ങളിൽനിന്ന് പാലസ് ഗ്രൗണ്ടിലേക്ക് പോകുന്നവർ മൈസൂരുബാങ്ക് സർക്കിൾവഴി വസന്ത്‌നഗർ അടിപ്പാതയിലൂടെ പോകണം.

  മാതാപിതാക്കളെയും സഹോദരിയെയും അറുത്ത്കൊന്ന മകൾ തമിഴ്നാട്ടിൽ പിടിയിൽ; പങ്കാളിക്ക് വേണ്ടി തിരച്ചിൽ; പ്രതികളുടെ പദ്ധതികൾ പാളിയത് ഇവിടെ

എം.വി. ജയറാം റോഡ് ഭാഗത്തേക്ക് പോകുന്നവർ പാലസ് റോഡ് ജങ്ഷനിൽനിന്ന് ബി.ഡി.എ. ജങ്ഷൻവഴി ചക്രവർത്തി ലേഔട്ടിലേക്ക് കടന്ന് യാത്രതുടരണം.

ബെല്ലാരി റോഡിൽ നിന്ന് കണ്ണിങ്ങാം റോഡിലേക്ക് പോകുന്നവർ എൽ.ആർ.ഡി. ജങ്ഷൻ വഴിപോകണം.

പാലസ് റോഡ്, ജയമഹൽ റോഡ്, രമണമഹർഷി റോഡ്, മൗണ്ട് കാർമൽ റോഡ്, എം.വി. ജയറാം റോഡ്, സി.വി.രാമൻ റോഡ്, ബെല്ലാരി റോഡ്, തരളബാലുറോഡ് എന്നിവിടങ്ങളിൽ വാഹനങ്ങൾ നിർത്തുന്നതിനുംവിലക്കുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  12 പ്ലാറ്റ്‌ഫോമുകൾ, പുതിയ ആകാശപ്പാതകൾ; 2 നിലകളിൽ പാർക്കിങ്; 1500 കോടിയിൽ മെജസ്റ്റിക്കിന്റെ സ്വന്തം റെയിൽവേ സ്റ്റേഷന്റെ മുഖം മാറുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മന്ത്രിസഭാ വികസനം അടുത്ത ആഴ്ച; പുതിയ മന്ത്രിമാരുടെ കാര്യത്തിൽ ഡൽഹിയിൽ നിർണായക ചർച്ചകൾ ഉടൻ
[masterslider id="10"]

Related posts