കേരള ആർ ടി സി യുടെ ക്രിസ്തുമസ് ബുക്കിംഗ്;ആയിരത്തോളം ടിക്കറ്റുകൾ വിറ്റഴിഞ്ഞത് മണിക്കൂറുകൾ കൊണ്ട്, ഇനി സ്പെഷലും തത്കാലും തന്നെ രക്ഷ.

ബെംഗളൂരു : ക്രിസ്മസ് അവധി ആഘോഷിക്കാൻ ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ഡിസംബർ 22ാം തീയതിയിലേക്കുള്ള കേരള ആർടിസിയുടെ ടിക്കെറ്റ് ബുക്കിംഗ് ഇന്നലെ ആരംഭിച്ചിരുന്നു, മികച്ച പ്രതികരണമാണ് ലഭിച്ചത്.

ആയിരത്തിലധികം ടിക്കെറ്റുകളാണ് മണിക്കൂറുകൾക്കുള്ളിൽ വിറ്റഴിഞ്ഞത്. ട്രെയിനുകളിൽ ടിക്കറ്റ് ഇല്ലാത്തതും കർണാടക ആർ ടി സി യുടെ ബുക്കിംഗ് ആരംഭിക്കാൻ രണ്ടാഴ്ച കൂടി എടുക്കും എന്നതുമാണ് കേരള ആർ ടി സി യുടെ ടിക്കറ്റിന്റെ ആവശ്യക്കാരുടെ എണ്ണം ഉയരാൻ കാരണം.

  അനർഹർ പുറത്തേക്ക്; ഗൃഹജ്യോതി പദ്ധതിയിൽ കടുത്ത നിയന്ത്രണം; പുതിയ പരിശോധന നീക്കവുമായി കർണാടക സർക്കാർ

സേലം, പാലക്കാട്, കോയമ്പത്തൂർ വഴിയുള്ള എട്ടു ബസുകളിലേയും മൈസൂരു വഴിയുള്ള ഏഴു ബസുകളിലേയും മുഴുവൻ ടിക്കെറ്റുകളും വിറ്റു തീർന്നു.ഈയിടെ തുടങ്ങിയ ബെംഗളൂരു തിരുവനന്തപുരം സ്കാനിയ അടക്കം ബെംഗളൂരുവിൽ നിന്നുള്ള ഏഴ് എ സി ബസുകളിലും ഈ ദിവസത്തേക്ക് ടിക്കെറ്റില്ല.

പ്രധാന റൂട്ടുകളിലെ എക്സ്പ്രസ് ബസുകളിലെല്ലാം 10 സീറ്റുകൾ വീതം തത്കാൽ കോട്ടയിൽ നീക്കിവച്ചിട്ടുണ്ട്. ബസ് പുറപ്പെടുന്നതിന് 48 മണിക്കൂർ മുൻപ് മാത്രമേ ഈ ടിക്കറ്റുകളുടെ വിൽപ്പന തുടങ്ങുകയുള്ളൂ. സ്ഥിരം ഷെഡ്യൂളുകളിലെ ടിക്കെറ്റ് തീരുന്ന മുറക്ക് സ്പെഷൽ സർവ്വീസുകളും പ്രഖ്യാപിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മക്കൾക്ക് നമ്മൾ സ്‌നേഹത്തോടെ കൊടുക്കുന്നത് വിഷം; കാത്തിരിക്കുന്നത് വൻ ആപത്തെന്ന് മുന്നറിയിപ്പ്! പുതിയ നീക്കവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്കുള്ള നഗരം; ബെംഗളൂരു രാജ്യത്ത് ഒന്നാം സ്ഥാനത്തും ലോകത്ത് രണ്ടാം സ്ഥാനത്തും
[masterslider id="10"]

Related posts