ബെംഗളൂരു ∙ മാലപൊട്ടിക്കൽ, പിടിച്ചുപറി, ഗുണ്ടായിസം തുടങ്ങിയ കുറ്റകൃത്യങ്ങൾ ഏർപ്പെടുന്നവർക്കെതിരെ ഗുണ്ടാനിയമം അനുസരിച്ചു കേസെടുക്കുമെന്നു സിറ്റി പൊലീസ് കമ്മിഷണർ സുനിൽ കുമാർ. സമീപകാലത്തു ബൈക്കിലെത്തി മാലപൊട്ടിക്കൽ വ്യാപകമായതിനെ തുടർന്നാണിത്. പിടിയിലാകുന്നവർക്കെതിരെ കേസുകൾ ദുർബലമായതിനാൽ ഇവർ ജാമ്യത്തിലിറങ്ങി വീണ്ടും കുറ്റകൃത്യം ആവർത്തിക്കുകയാണ്. ഗുണ്ടാനിയമം ചുമത്തിയാൽ ഇത്തരം സാഹചര്യം ഒഴിവാക്കാനാകും. ഒറ്റയ്ക്കു പുറത്തിറങ്ങുന്ന വീട്ടമ്മമാരെയും പ്രായമായവരെയും കേന്ദ്രീകരിച്ചാണു കവർച്ച.
അതിനാൽ സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾ കൂടുതൽ ഗൗരവത്തോടെ കൈകാര്യം ചെയ്യണമെന്ന് അദ്ദേഹം എല്ലാ പൊലീസ് സ്റ്റേഷനുകൾക്കും നിർദേശം നൽകി. അന്യസംസ്ഥാനങ്ങളിൽനിന്നെത്തി കവർച്ച നടത്തി കടന്നുകളയുന്നവരെ പിടികൂടുന്നതിനായി നഗരാതിർത്തിയിലെ ചെക് പോസ്റ്റുകളിൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നിരീക്ഷണം ശക്തമാക്കി. പുലർച്ചെ പട്രോളിങ് ശക്തമാക്കാനും നിർദേശം നൽകിയിട്ടുണ്ട്.
സംസ്ഥാനാന്തര കവർച്ച സംഘങ്ങളായ ഇറാനി ഗ്യാങ്, ബാവരിയ ഗ്യാങ് എന്നിവയാണു കവർച്ചയ്ക്കു പിന്നിലെന്നു പൊലീസ് പറയുന്നു. നഗരത്തിലെ ചില മോഷ്ടാക്കളും മാലമോഷണക്കേസിൽ പിടിയിലായിട്ടുണ്ട്. തമിഴ്നാട്ടിലെ തിരുട്ടുഗ്രാമം പോലെ കുപ്രസിദ്ധി നേടിയ ഉത്തർപ്രദേശിലെ ബാവരിയ ഗ്യാങ് ബെംഗളൂരു ഉൾപ്പെടെ ദക്ഷിണേന്ത്യയിലാണു മാല പൊട്ടിക്കൽ വ്യാപകമാക്കിയത്.
മഹാരാഷ്ട്ര, ആന്ധ്ര, കർണാടക എന്നിവിടങ്ങളിൽ വ്യാപക കവർച്ച നടത്തുന്ന ഇറാനി ഗ്യാങിൽപെട്ട ഒട്ടേറെപ്പേർ ഇതിനകം പിടിയിലായെങ്കിലും കവർച്ചയ്ക്കു കുറവുണ്ടായിട്ടില്ല.