17 വയസുകാരി പ്രസവിച്ചു; 23കാരൻ ഭർത്താവിനെതിരെ പോക്സോ കേസ്

കൊച്ചി: കാക്കനാട് 17 വയസുകാരി പ്രസവിച്ചു. തമിഴ്നാട് സ്വദേശിനി കാക്കനാട് സഹകരണ ആശുപത്രിയിലാണ് പ്രസവിച്ചത്. ആശുപത്രിയിൽ ആധാർ കാർഡ് കൊടുത്തതോടെയാണ് സംഭവം പുറത്തായത്. ആശുപത്രി അധികൃതർ തൃക്കാക്കര പൊലിസിൽ അറിയിക്കുകയായിരുന്നു.

പെൺകുട്ടി വാതുരുത്തി നഗറിലാണ് താമസിക്കുന്നത്. സംഭവത്തിൽ പെൺകുട്ടിയുടെ ഭർത്താവ് 23 വയസുകാരൻ മധുര സ്വദേശി പ്രേംകുമാറിനെ അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ പോക്സോ വകുപ്പ് ചുമത്തി. ആചാര പ്രകാരം വിവാഹം കഴിച്ചതിന് ശേഷമാണ് ഇവർ കൊച്ചിൽ എത്തിയത്.

  കുഞ്ഞുങ്ങളെ മെഷീനിലിട്ടും വായിൽ ജെറ്റ് സ്പ്രേ അടിച്ചും ക്രൂരത; ബെംഗളൂരു ഐടി പാർക്കിലെ ഡേകെയറിൽ കുഞ്ഞുങ്ങൾക്ക് നരകയാതന, അഞ്ചുപേർ കസ്റ്റഡിയിൽ"

തുടർന്ന് ഒരുമിച്ച് താമസിക്കുകയായിരുന്നു. വിവാഹം നിയമവിരുദ്ധമായാണ് നടത്തിയത്. ബാല വിവാഹത്തിന് കൂട്ടുനിന്നവർക്കെതിരെയും നടപടിയെടുക്കും. കേസിൽ വിവാഹം നടത്തിക്കൊടുത്തവർക്കെതിരെയും നടപടിയുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫ്ലാറ്റുകളിലെ മലിനജലം ഇനി വ്യവസായശാലകൾക്ക് ജീവനീര്; ബെംഗളൂരുവിൽ പുതിയ 'ജല വിപ്ലവം'
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts