ഓണത്തിന് കേരളത്തിലേക്ക് കന്നി സർവീസ് നടത്തുന്ന കേരള ആര്‍ടിസി ബസുകളില്‍ യാത്ര; അധിക 19 സര്‍വ്വീസുകള്‍ കൂടി പ്രഖ്യാപിച്ച് കേരള ആര്‍ടിസി

ബംഗളുരു: ഓണം ആഘോഷിക്കാൻ നാട്ടിലേക്ക് ഇത്തവണ കേരള ആർ ടി സിയുടെ പുത്തൻ ബസ്സുകൾ നിരത്തിലിറങ്ങും.

നേരെത്തെ അനുവദിച്ച 20 സ്പെഷ്യലിന് പുറമെ സെപ്റ്റംബർ 1-15 വരെ പ്രതിദിനം 19 ബസ്സുകൾ കൂടി കേരള ആർ ടി സി പ്രഖ്യാപിച്ചു.

ടിക്കറ്റ് ബുക്കിങ് അടുത്ത ദിവസം ആരംഭികും. ഇന്നലെ തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ്‌ നിർവഹിച്ച ബസുകളുടെ കന്നി സർവീസാണ് ബംഗളുരുവിലേക്ക്.

  ധർമ്മസ്ഥല കൂട്ടക്കൊലപാതക ആരോപണം: എസ്.ഐ.ടി സംഘം ബംഗ്ലെഗുഡ്ഡെ വനമേഖലയിൽ വീണ്ടും പരിശോധന നടത്തി

എസി സ്ലീപ്പർ കൊട്ടാരക്കരയിലേക്കും എ സി സീറ്റർ കം സ്ലീപ്പർ തിരുവനന്തപുരത്തേക്കുമാണ് അനുവദിച്ചത്.

കൂടാതെ 8 സൂപ്പർ ഫാസ്റ്റ് പ്രീമിയം ബസ്സുകൾ കോഴിക്കോട് തൃശൂർ എറണാകുളം എന്നിവിടങ്ങളിലേക്കും സർവീസ് നടത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ യുവതിയുടെ മുന്നിൽ വെച്ച് ഉബർ ക്യാബ് ഡ്രൈവർക്ക് സംഘം ചേർന്ന് ക്രൂരമർദ്ദനം; ദൃശ്യങ്ങൾ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts