സംസ്ഥാനത്ത് മഴക്കെടുതി തുടരുന്നു കൂടെ മരണങ്ങളും

ബെംഗളൂരു: സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം രണ്ടായി. വീടിന്റെ മേൽക്കൂര തകർന്നാണ് വ്യത്യസ്ത സംഭവങ്ങളിലായി രണ്ടുമരണവും.

ബുധനാഴ്ച പുലർച്ചെ ബെളഗാവി ജില്ലയിലെ നിങ്കാപൂർ പേട്ടിൽ മഴയിൽ തകർന്ന വീടിന്റെ മേൽക്കൂരയുടെ അടിയിൽപ്പെട്ടാണ് വയോധികൻ ശ്വാസം മുട്ടിമരിച്ചത്.

വാമന്റാവു ബാപ്പു പവാർ (75) ആണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ നാലോടെയാണ് സംഭവം. അഗ്നിരക്ഷാസേനയും അടിയന്തരസേവന ജീവനക്കാരുംചേർന്ന് അവശിഷ്ടങ്ങൾക്കിടയിൽനിന്ന് മൃതദേഹം പുറത്തെടുത്തു. അപകടത്തിൽ രാംദുർഗ് പോലീസ് കേസെടുത്തു.

  കാലവർഷം ശക്തി പ്രാപിക്കുന്നു: സംസ്ഥാനത്തുടനീളം വ്യാപക മഴ, ബെം​ഗളൂരുവിനും അതീവ ജാഗ്രതാ നിർദ്ദേശം

ബെളഗാവി ജില്ലയിലെ ഗോകക്കിൽ ചൊവ്വാഴ്ചരാത്രി വീടിന്റെ മേൽക്കൂരതകർന്ന് വീട്ടമ്മ ഫരീദ ഖാൻവാഡെയാണ് മരിച്ചത്.

ബുധനാഴ്ചയും ഗഡക്, ദാവണഗരെ, ഹാവേരി, ഉത്തര കന്നഡ, ധർവാഡ് ജില്ലകളിൽ കനത്തമഴ തുടരുകയാണ്. വെള്ളംകയറി ഈ ജില്ലകളിൽ ഏക്കർ കണക്കിന് കൃഷിയിടങ്ങൾ നശിച്ചു.

ഒട്ടേറെ വീടുകൾക്ക് കേടുപാടുകൾ പറ്റി. ഗഡക്, ഹാവേരി, ധർവാഡ് ജില്ലകളിലെ സ്കൂളുകൾക്ക് ബുധനാഴ്ച അവധി നൽകിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭരണമാറ്റം സുഗമമായി പൂർത്തിയായി; ഡികെയ്‌ക്കൊപ്പം മന്ത്രിസഭയിൽ ചേരാൻ സാധ്യതയുള്ള മന്ത്രിമാരുടെ വിശദാംശങ്ങൾ ഇതാ; ഡൽഹി ചർച്ചകൾ സജീവം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ഇനി ആ പുഞ്ചിരി മിസ്സ് ചെയ്യും'; ഒരിക്കൽ പോലും ട്രിപ്പ് വൈകിപ്പിച്ചില്ല, ഒരൊറ്റ അപകടം പോലുമില്ല! കർണാടക ആർ.ടി.സിയിലെ ആ അപൂർവ്വ റെക്കോർഡുകാരന് രാജകീയ യാത്രയയപ്പ്
[masterslider id="10"]

Related posts