മൂന്നാറിൽ ട്രക്കിങ് ജീപ്പ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് വിനോദസഞ്ചാരി മരിച്ചു

ഇടുക്കി: ട്രക്കിങ് ജീപ്പ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് വിനോദസഞ്ചാരി മരിച്ചു. മൂന്നാർ പോതമേട് ആണ് അപകടം ഉണ്ടായത്. തമിഴ്നാട് സ്വദേശി പ്രകാശ് (58) ആണ് മരിച്ചത്. ഒരു കുട്ടിയടക്കം ചെന്നൈ സ്വദേശികൾ ആയ എട്ടുപേർ ആയിരുന്നു ജീപ്പിൽ ഉണ്ടായിരുന്നത്. വാഹനം തിരിക്കുന്നതിനിടെ ബ്രേക്ക് നഷ്ടപ്പെട്ടാണ് അപകടം സംഭവിച്ചതെന്നാണ് വിവരം. കോയമ്പേട് ഊരാപക്കത്തുനിന്ന് വിനോദസഞ്ചാരത്തിനായി മൂന്നാറിലെത്തിയതായിരുന്നു ഇവർ. പരിക്കേറ്റ മറ്റുള്ളവരെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനം തിരിക്കുന്നതിനിടെ ബ്രേക്ക് നഷ്ടപ്പെട്ടാണ് അപകടം സംഭവിച്ചതെന്നാണ് വിവരം. കോയമ്പേട് ഊരാപക്കത്തുനിന്ന് വിനോദസഞ്ചാരത്തിനായി മൂന്നാറിലെത്തിയതായിരുന്നു ഇവർ. പരിക്കേറ്റ…

Read More

ജ​യി​ലി​ൽ നി​രോ​ധി​ത ഉ​ൽ​പ്പ​ന്ന​ങ്ങ​ളും, ഫോ​ണു​ക​ളും പി​ടി​കൂ​ടി

ബെംഗളൂരു : കൊ​ഡി​യ​ൽ ബെ​യ്‌​ലി​ലെ ജി​ല്ല ജ​യി​ലി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മൊ​ബൈ​ൽ ഫോ​ണു​ക​ളും നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളും പിടികൂടി. തടവുകാർ രഹസ്യമായി മൊബൈൽ ഫോണുകളും, നിരോധിത പുകയില ഉൽപ്പന്നങ്ങളും ഉപയോഗിക്കുന്നതായി പൊലീസിന് മുന്നേ രഹസ്യ വിവരം ലഭിച്ചിരുന്നു. ജയിൽ വളപ്പിൽ അടുത്തിടെ അക്രമ സംഭവും റിപ്പോർട്ട് ചെയ്‌തിരുന്നു. ഇതിൻ്റെയെല്ലാം പശ്ചാത്തലത്തിലാണ് പരിശോധന നടത്തിയത്. സെ​ൻ​ട്ര​ൽ സ​ബ് ഡി​വി​ഷ​ൻ എ.​സി.​പി. പ്ര​താ​പ് സി​ങ് തോ​റാ​ട്ടി​ൻ്റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു റെ​യ്ഡ്.

Read More

ഹൃദയാഘാതം മൂലം ഒരു മാസത്തിനുള്ളിൽ 18 മരണങ്ങൾ; മെഡിക്കൽ വിദഗ്ധരുടെ സമിതി രൂപീകരിച്ച് സംസ്ഥാന സർക്കാർ

ബെംഗളൂരു: ഹാസൻ ജില്ലയിൽ വർദ്ധിച്ചുവരുന്ന ഹൃദയാഘാതം പ്രദേശവാസികളിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. ഇത് ഗൗരവമായി എടുത്ത് സംസ്ഥാന സർക്കാർ ജയദേവ ആശുപത്രി ഡയറക്ടർ ഡോ. രവീന്ദ്രനാഥിന്റെ നേതൃത്വത്തിൽ ഒരു പ്രത്യേക സമിതി രൂപീകരിച്ചു. ഹാസൻ ജില്ലയിലെ ആളുകളുടെ മരണത്തെക്കുറിച്ച് പഠനം നടത്തി 10 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ സമിതിയോട് ആവശ്യപ്പെട്ടു. ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു. തുടർന്ന് ഇത് സംബന്ധിച്ച വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഹാസൻ ജില്ലയിൽ ഒരു മാസത്തിനുള്ളിൽ 18 ഹൃദയാഘാതങ്ങൾ ഉണ്ടായ സംഭവം ആരോഗ്യ വകുപ്പ് ഗൗരവമായി എടുത്തിട്ടുണ്ട്. വർദ്ധിച്ചുവരുന്ന ഹൃദയാഘാതങ്ങളെക്കുറിച്ച് ജയദേവ…

Read More

നടൻ ബാലചന്ദ്രമേനോനെ അപകീർത്തിപ്പെടുത്തിയ കേസ്; നടി മിനു മുനീര്‍ അറസ്റ്റില്‍

നടി മിനു മുനീര്‍ അറസ്റ്റില്‍. സംവിധായകനും നടനുമായ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയ കേസിലാണ് നടിയെ അറസ്റ്റ് ചെയ്‍തത്. ഇൻഫോപാർക്ക് സൈബർ പൊലീസാണ് നടിയെ അറസ്റ്റ് ചെയ്‍തത്.നടി  ബാലചന്ദ്ര മേനോനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ ബാലചന്ദ്ര മേനോനില്‍ നിന്ന് ലൈംഗിക അതിക്രമം നേരിടേണ്ടി വന്നിരുന്നുവെന്നായിരുന്നു ആരോപണം.

Read More

ശക്തമായ കാറ്റിൽ സ്കൂളിൻ്റെ മേൽക്കൂര തകർന്ന് വിദ്യാർത്ഥിക്ക് പരിക്ക്

ബെംഗളൂരു : പെ​ജാ​വ​ർ ഗ്രാ​മ​ത്തി​ൽ കെ​ഞ്ച​റി​ൽ പ്രീ-​പ്രൈ​മ​റി സ്കൂ​ളി​ൻ്റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു​വീ​ണ് ഒ​രു കു​ട്ടി​ക്ക് പരിക്ക്. യു.​കെ.​ജി വി​ഭാ​ഗ​ത്തി​ലെ വി​ദ്യാ​ർ​ഥി ഷോ​ണി​ത്തി​നാ​ണ് പ​രി​ക്ക്. ടൈ​ലു​ക​ൾ തെ​റി​ച്ചു വീ​ഴു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ ക്ലാ​സ് മു​റി​യി​ൽ നി​ന്ന് ഇ​റ​ങ്ങി​യോ​ടി​യ​തിനാൾ വലിയ അപകടം ഒഴിവായി. സ്കൂ​ളി​ൽ എ​ൽ.​കെ.​ജി, യു.​കെ.​ജി വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ആ​കെ 22 കു​ട്ടി​ക​ളാണ് ഉണ്ടായിരുന്നത്. ക്ലാസ് എടുത്ത് കൊണ്ടിരിക്കുമ്പോൾ ശ​ക്ത​മാ​യ കാ​റ്റി​ൽ ക്ലാ​സ് മു​റി​യു​ടെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു​വീഴുകയായിരുന്നു. വിദ്യാർത്ഥികളുടെ സമയോചിത ഇടപെടലിനെ തുടർന്നാണ് വലിയ അപകടം ഒഴിവായതെന്ന് അധ്യാപകർ പറഞ്ഞു.

Read More

തെലങ്കാന മരുന്ന് ഫാക്ടറിയിലെ സ്ഫോടനം; 44 മരണം

തെലങ്കാന :തെലങ്കാനയിൽ മരുന്ന് നിർമാണ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ 44 തൊഴിലാളികൾക്ക് ദാരുണാന്ത്യം. സിഗച്ചി ഫാർമ കമ്പനിയിലാണ് സ്ഫോടനം നടന്നത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് 1 ലക്ഷം രൂപ വീതം ധനസഹായം നൽകാൻ മുഖ്യമന്ത്രി രേവന്ത് റെഡ്‌ഡി കമ്പനിക്ക് നിർദേശം നൽകി. ഇതൊരു ഇടക്കാല ആശ്വാസ തുക മാത്രമാണെന്നും, കൂടുതൽ സഹായം നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്ഫോടനം നടന്ന സമയത്ത് 143 തൊഴിലാളികളാണ് ഫാക്ടറിയിൽ ഉണ്ടായിരുന്നതെന്നാണ് ഔദ്യോഗിക കണക്ക്. ഇന്നലെ പുലർച്ചെയായിരുന്നു ഹൈദരാബാദ് പഷാമൈലാരത്തെ സിഗച്ചി കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ച് വലിയ സ്ഫോടനം ഉണ്ടായത്.രാത്രി നടത്തിയ തിരച്ചിലിലാണ്…

Read More

സ്വർണവിലയിൽ വീണ്ടും കുതിപ്പ്; വില 72000/- പിന്നിട്ടു

jewellery

കൊച്ചി: ദിവസങ്ങളുടെ വ്യത്യാസത്തില്‍ 3000ലധികം രൂപ ഇടിഞ്ഞ സ്വര്‍ണവിലയില്‍ ഇന്ന് കുതിപ്പ്. ഇന്ന് പവന് 840 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില വീണ്ടും 72000 കടന്നു. 72,160 രൂപയാണ് ഏറ്റവും പുതിയ വില.

Read More

ന​വ​ജാ​ത​ശി​ശു​വി​നെ സ​ഞ്ചി​യി​ലാ​ക്കി റോഡരികിൽ ഉ​പേ​ക്ഷി​ച്ചു; ര​ക്ഷ​ക​രാ​യി നാ​ട്ടു​കാ​ർ

ബെംഗളൂരു : ബാ​ഗ​ൽ​കോ​ട്ട് ജി​ല്ല​യി​ലെ വീ​രാ​പു​ർ പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ത്തി​ന് സ​മീ​പം ന​വ​ജാ​ത​ശി​ശു​വി​നെ സ​ഞ്ചി​യി​ലാ​ക്കി ഉ​പേ​ക്ഷി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. സഞ്ചിയിൽ നിന്ന് കരച്ചിൽ കേട്ട് ഓടിയെത്തിയ പ്രദേശവാസികളാണ് മണിക്കൂർ മാത്രം പ്രായമുള്ള ചോര കുഞ്ഞിനെ കണ്ടെത്തിയത്. തു​ണി​യി​ൽ പൊ​തി​ഞ്ഞ നി​ല​യി​ൽ ശ്വാസമെടുക്കാൻ പ്രയാസപ്പെടുകയാ​യി​രു​ന്നു പെ​ൺ​കു​ഞ്ഞ്. ഓടിയെത്തിയ ആളുകളിലെ സ്ത്രീകൾ കുഞ്ഞിന് പരിചരണം നൽകി. നാ​ട്ടു​കാ​ർ വി​വ​രം ന​ൽ​കി​യ​തിന് പിന്നാലെ ജി​ല്ല ശി​ശു​സം​ര​ക്ഷ​ണ യൂ​നി​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി കു​ഞ്ഞി​നെ ഉ​ട​ൻ ജി​ല്ല ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. അതെസമയം കു​ഞ്ഞിൻ്റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും, നൽകേണ്ട എല്ലാ വൈ​ദ്യ​സ​ഹാ​യം ലഭ്യമാക്കിയതായും ഡോ​ക്ട​ർ​മാ​ർ സ്ഥി​രീ​ക​രി​ച്ചു.

Read More

അമ്മ ശകാരിച്ചതില്‍ പ്രതികാരം: വ്യാജ തട്ടിക്കൊണ്ടുപോകല്‍ കഥ മെനഞ്ഞ് പതിമൂന്നുകാരി

ഭോപ്പാല്‍: വഴക്കുപറഞ്ഞ അമ്മയോടുളള പ്രതികാരം തീര്‍ക്കാന്‍ വ്യാജ തട്ടിക്കൊണ്ടുപോകല്‍ കഥ മെനഞ്ഞ് പതിമൂന്നുകാരി. മധ്യപ്രദേശിലെ ഭോപ്പാലില്‍ ജബല്‍പൂരിലാണ് സംഭവം. 15 ലക്ഷം രൂപ മോചനദ്രവ്യം വേണമെന്ന് പെണ്‍കുട്ടി എഴുതിവയ്ക്കുകയും ചെയ്തു. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനും സുഹൃത്തുക്കളുമായി സംസാരിക്കുന്നതിനും ലിപ്സ്റ്റിക് ഉപയോഗിക്കുന്നതിനുമെല്ലാം പെണ്‍കുട്ടിയെ അമ്മ നിരന്തരം ശകാരിച്ചിരുന്നു. ഇതിന് പ്രതികാരമായാണ് പെണ്‍കുട്ടി തന്നെ തട്ടിക്കൊണ്ടുപോയവര്‍ എഴുതിയതെന്ന തരത്തില്‍ ഒരു കത്ത് വീട്ടില്‍ വെച്ചത്. ‘നിങ്ങളുടെ മകള്‍ ഞങ്ങളോടൊപ്പമുണ്ട്. അവളെ സുരക്ഷിതയായി തിരിച്ചുനല്‍കണമെങ്കില്‍ 15 ലക്ഷം രൂപ ഞങ്ങള്‍ക്ക് നല്‍കണം. ഈ വിവരം പൊലീസില്‍ അറിയിക്കാനാണ് ശ്രമമെങ്കില്‍…

Read More

വിഎസ് അച്യുതാനന്ദൻ്റെ ആരോ​ഗ്യ നിലയിൽ മാറ്റമില്ല; ഗുരുതരമായി തുടരുന്നു, പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്

തിരുവനന്തപുരം : ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. നിലവിലെ ചികിത്സ തുടരുമെന്നും വെന്റിലേറ്റർ സപ്പോർട്ടും സി.ആർ.ആർ.ടി.യും തുടരുമെന്നും പുറത്ത് വിട്ട മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. ആൻ്റി ബയോട്ടിക് ചികിത്സയും തുടരുമെന്നും അനിവാര്യമെങ്കിൽ ചികിത്സയിൽ കാര്യമായ മാറ്റങ്ങൾ വരുത്തുമെന്നും വരുത്തുമെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. അതെസമയം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തി വിഎസിനെ സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി സന്ദർശിച്ചു. “വിഎസ് അച്യുതാനന്ദൻ ഗുരുതരാവസ്ഥയിൽ തുടരുന്നുവെന്നും മരുന്നുകളോട് പ്രതികരിക്കുന്നത് പ്രതീക്ഷ നൽകുന്നുവെന്നും” എംഎ ബേബി പറഞ്ഞു.…

Read More
Click Here to Follow Us