മാനെന്ന് കരുതി യുവാവിനെ വെടിവെച്ചുകൊന്നു; ബന്ധുക്കൾ അറസ്റ്റിൽ

കോയമ്പത്തൂർ: തമിഴ്നാട് കോയമ്പത്തൂരിൽ മാനാണെന്ന് കരുതി യുവാവിനെ വെടിവെച്ചുകൊന്നു. സുരണ്ടൈമല സ്വദേശി സഞ്ജിത്താണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ബന്ധുക്കൾ അറസ്റ്റിലായി. കാരമട വെള്ളിയങ്കാട് കുണ്ടൂർ സ്വദേശി കെ മുരുകേശൻ, അൻസൂർ സ്വദേശി എൻ പാപ്പയ്യൻ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. കാരമട ഫോറസ്റ്റ് റേഞ്ചിൽ പില്ലൂർ അണക്കെട്ടിനു സമീപമുള്ള അത്തിക്കടവ് വനത്തിലേക്ക് മാൻ വേട്ടയ്ക്കായി പോയതായിരുന്നു ഇവർ. മദ്യലഹരിയിലായിരുന്ന സംഘം നാടൻ തോക്കുകളുമായാണ് വേട്ടയ്ക്ക് പോയത്. വേട്ട തുടരുന്നതിനിടെ മാനാണെന്ന് തെറ്റിദ്ധരിച്ച് പാപ്പയ്യൻ സഞ്ജിത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. യുവാവ് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.…

Read More

ശിവകാശി പടക്ക നിർമാണ ശാലയിൽ സ്ഫോടനം;5 പേർ മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിലെ ശിവകാശിയിൽ പടക്ക നിർമാണ ശാലയിൽ സ്ഫോടനം. അപകടത്തിൽ അഞ്ച് പേർ മരിക്കുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. നാല് പേരുടെ നില​ഗുരുതരം ആണ്. അപകടസമയത്ത് 50ലേറെ പേർ ഫാക്ടറിയിൽ ഉണ്ടായിരുന്നുവെന്നും മരിച്ചവരിൽ രണ്ട് സ്ത്രീകളായിരുന്നു എന്നുമാണ് പ്രാഥമിക റിപ്പോർട്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

Read More

അധ്യാപകൻ ഹെഡ് കോൺസ്റ്റബിളിനെ വെടിവെച്ചു കൊന്നു

ലഖ്‌നൗ: ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ക്രിക്കറ്റ് മത്സരവുമായി ബന്ധപ്പെട്ട തർക്കം കലാശിച്ചത് കൊലപാതകത്തിൽ. സർക്കാർ പ്രൈമറി സ്കൂൾ അധ്യാപകൻ ഹെഡ് കോൺസ്റ്റബിളിനെ വെടിവെച്ചു കൊന്നു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. സുൻഹെദ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം. സഹാറൻപൂരിൽ ജോലി ചെയ്തിരുന്ന ഹെഡ് കോൺസ്റ്റബിൾ അജയ് പൻവർ ആണ് കൊല്ലപ്പെട്ടത്. ഒരു മാസത്തെ അവധിക്ക് ഗ്രാമത്തിലായിരുന്നു അദ്ദേഹം. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഒരു പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെ അജയ്, പ്രതിയായ അധ്യാപകനായ മോഹിതുമായി തർക്കത്തിലേർപ്പെട്ടതായി പൊലീസ് പറഞ്ഞു. തിങ്കളാഴ്ച വൈകുന്നേരം അജയ് നടക്കാൻ പോയപ്പോൾ മോഹിത്…

Read More

ഇരട്ട നിരക്ക് ആവശ്യപ്പെട്ട് യാത്രക്കാരെ അധിക്ഷേപിച്ച് ടാക്സി ഡ്രൈവർ

ബെംഗളൂരു: മൈസൂരു ബാങ്ക് സർക്കിളിന് സമീപം ഞായറാഴ്ച വൈകുന്നേരം ഇരട്ട ബുക്കിംഗ് ആരോപിച്ച് ഒരു ക്യാബ് ഡ്രൈവർ യാത്രക്കാരോട് മോശമായി പെരുമാറുകയും അസഭ്യം പറയുകയും ചെയ്തു. 4 കിലോമീറ്റർ അകലെ നിന്ന് വന്നതിനാൽ ക്യാബ് ഡ്രൈവർ യാത്രക്കാരിൽ നിന്ന് നിർബന്ധിച്ച് പണം വാങ്ങി. മറ്റൊരു ക്യാബ് ഡ്രൈവർ അയാളെ സമാധാനിപ്പിക്കാൻ ശ്രമിച്ചിട്ടും അയാൾ അത് കേട്ടില്ല. പകരം, മറ്റേ ക്യാബ് ഡ്രൈവർ എന്തിനാണ് ബെംഗളൂരുവിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ആളുകളെ പിന്തുണയ്ക്കുന്നതെന്ന് അയാൾ ചോദിച്ചു.

Read More

ബെംഗളൂരു വിക്ടോറിയ ആശുപത്രിയിലെ പൊള്ളാലേറ്റവർക്കുള്ള ചികിത്സ വാർഡിൽ തീപിടുത്തം

ബെംഗളൂരു,: ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിലെ പൊള്ളാലേറ്റവർക്കായുള്ള ചികിത്സവാർഡിൽ ചൊവ്വാഴ്ച പുലർച്ചെ തീപിടുത്തമുണ്ടായി. സ്വിച്ച്ബോർഡിലെ ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടുത്തമുണ്ടായത്. ഐസിയുവിലെ 5 രോഗികൾ ഉൾപ്പെടെ 26 രോഗികൾ സുരക്ഷിതരാണ്. തീപിടുത്തമുണ്ടായ ഉടൻ തന്നെ  വാർഡിലെ എല്ലാ രോഗികളെയും എച്ച് ബ്ലോക്കിലേക്ക് മാറ്റി. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ അണച്ചു.

Read More

യുവാവും യുവതിയും പുഴയിലേക്ക് ചാടി ആത്മഹത്യയ്‌ക്ക് ശ്രമിച്ചു; യുവതി നീന്തി കരയ്ക്ക് കയറി! യുവാവിനായി തിരച്ചിൽ

കണ്ണൂരിലെ വളപട്ടണം പാലത്തിൽ നിന്ന് യുവാവും യുവതിയും പുഴയിലേക്ക് ചാടി ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. യുവതി നീന്തിരക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം അർദ്ധരാത്രിയാണ് സംഭവം. യുവാവിനായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. യുവതി വിവാഹിതയാണ്. രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയതായി യുവതിയുടെ ഭർത്താവ് പറഞ്ഞു. തുടർന്ന് ഇയാൾ പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് യുവതിയെ കണ്ടെത്തിയത്. യുവതിയും യുവാവും പ്രണയത്തിലായിരുന്നു. രാവിലെ മുതൽ വിവിധയിടങ്ങളിൽ ചുറ്റിക്കറങ്ങിയ ശേഷം രാത്രിയോടെ ഇരുവരും പാലത്തിൽ എത്തുകയായിരുന്നു. ആദ്യം യുവാവും പിന്നീട് യുവതിയും പുഴയിലേക്ക് ചാടി. നീന്തലറിയാവുന്ന യുവതി അഴീക്കോട് ബോട്ടുപാലത്തിന് സമീപത്തെത്തി.…

Read More

വൃദ്ധയെ മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചു; രണ്ട് പേർ അറസ്റ്റിൽ

ബെംഗളൂരു : വീടിന് മുന്നിൽ മാലിന്യം തള്ളുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് 70 വയസ്സുള്ള വൃദ്ധയെ അയൽക്കാരൻ മരത്തിൽ കെട്ടിയിട്ട് ക്രൂരമായി ആക്രമിച്ചതായി പോലീസ് റിപ്പോർട്ട്. ഗൗതംപുര ഗ്രാമത്തിൽ ജൂൺ 24 ന് രാവിലെയാണ് സംഭവം നടന്നതെങ്കിലും ആക്രമണത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെത്തുടർന്നാണ് ഇത് പുറത്തുവന്നത്. ഇത് വ്യാപകമായ പ്രതിഷേധത്തിന് കാരണമായെന്നും പോലീസ് കൂട്ടിച്ചേർത്തു. വീടിനു മുന്നിൽ മാലിന്യം തള്ളിയതിന് അയൽവാസിയായ പ്രേമയെ ഹുച്ചമ്മ എന്ന വൃദ്ധയായ സ്ത്രീ എതിർത്തു. ഇത് തർക്കത്തിലേക്ക് നയിക്കുകയായിരുന്നു. ഇതിൽ പ്രകോപിതയായ പ്രേമ, രണ്ട് ബന്ധുക്കളുടെ സഹായത്തോടെ വൃദ്ധയെ വീട്ടിൽ…

Read More

പുതുക്കാട്ടെ നവജാതശിശുക്കളുടെ കൊലപാതകം; അനീഷ പ്രസവിച്ചത് യൂട്യൂബ് നോക്കി, വയറിൽ തുണികെട്ടി വെച്ച് ​ഗർഭാവസ്ഥ മറച്ചുവെച്ചു; സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്…

തൃശ്ശൂർ പുതുക്കാടെ നവജാത ശിശുക്കളുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി അനീഷ ശുചിമുറിയിൽ പ്രസവിച്ചത് യൂട്യൂബ് നോക്കിയാണെന്ന വിവരമാണ് പുറത്തുവരുന്നത്. ലാബ് ടെക്നീഷ്യൻ കോഴ്സ് പഠിച്ചതും പ്രതിക്ക് സഹായകമായെന്ന് പൊലീസ് വെളിപ്പെടുത്തുന്നു. വയറിൽ തുണികെട്ടി വെച്ച് ​ഗർഭാവസ്ഥ മറച്ചുവെച്ചു. അതുപോലെ പ്രസവകാലം മറച്ചു‌പിടിക്കാൻ ഇറുകിയ വസ്ത്രങ്ങൾ ഒഴിവാക്കി. ആദ്യ കുഞ്ഞിനെ കുഴിച്ചിടാൻ വീടിന്റെ പിൻഭാഗത്താണ് ആദ്യം കുഴിയെടുത്തത്. എന്നാൽ അയൽവാസി ഗിരിജ ഇത് കണ്ടതിനാൽ ആ സ്ഥലം ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് വീടിന്റെ ഇടതുഭാഗത്തെ മാവിൻ ചുവട്ടിൽ കുഴിച്ചിട്ടു. രണ്ട് കൊലപാതകങ്ങളും നടത്തിയത് കുട്ടികളുടെ…

Read More

ബിരിയാണിയിൽ കുപ്പിച്ചില്ല്; തൊണ്ട മുറിഞ്ഞ് യുവാവ് ആശുപത്രിയിൽ

കൊല്ലം ചിതറയിൽ ഹോട്ടലിൽ നിന്നും വാങ്ങിയ ബിരിയാണിയിൽ കുപ്പിച്ചില്ല് കണ്ടെത്തി. ചിതറ എൻആർ ഹോട്ടലിൽ നിന്നും വാങ്ങിയ ബിരിയാണിയിൽ ആണ് കുപ്പിച്ചില്ല് കണ്ടെത്തിയത്. കുപ്പിച്ചില്ല് കുടുങ്ങി തൊണ്ട മുറിഞ്ഞ കിളിത്തട്ട് സ്വദേശി ആശുപത്രിയിൽ ചികിത്സ തേടി.ചിതറ ഗ്രാമപഞ്ചായത്തിലെ താൽക്കാലിക ജീവനക്കാരനായ സൂരജിനേയാണ് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹോട്ടലിനെതിരെ പൊലീസിലും ഭക്ഷ്യസുരക്ഷവിഭാഗത്തിനും പരാതി നൽകി.

Read More

കെഎസ്ആർടിസി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു

കല്ലമ്പലം∙ കെഎസ്ആർടിസി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. കൊല്ലം പരവൂർ കുനയിൽ സുലോചന ഭവനിൽ ശ്യാം ശശിധരൻ (58), ഭാര്യ ഷീന (51) എന്നിവരാണ് മരിച്ചത്. കൊല്ലം ഭാഗത്തേക്ക് പോയ കെഎസ്‌ആർടിസി ബസും എതിർദിശയിൽ വന്ന സ്കൂട്ടറുമാണ് കൂട്ടിയിടിച്ചത്. സ്‌കൂട്ടർ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുമ്പോഴാണ് അപകടം സംഭവിച്ചതെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും കല്ലമ്പലത്തെ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ആറ്റിങ്ങലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മകളെ കാണാൻ പോകുമ്പോഴാണ് അപകടം…

Read More
Click Here to Follow Us