സ്വാതന്ത്ര്യദിനത്തില്‍ കരിദിനമാചരിക്കാൻ ലത്തീന്‍ അതിരൂപത

തിരുവനന്തപുരം: തിരുവനന്തപുരത്തെ തീരദേശവാസികൾ സ്വാതന്ത്ര്യദിനത്തിൽ കരിദിനം ആചരിക്കുമെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത അറിയിച്ചു. അന്നേ ദിവസം കരിങ്കൊടി ഉയർത്താനും കടൽത്തീരത്ത് കരിങ്കൊടി റാലി നടത്താനും ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ ഇടവകകൾക്ക് നൽകിയ സർക്കുലറിൽ നിർദേശം നൽകി.

പാർപ്പിടം നഷ്ടപ്പെടുന്നതുൾപ്പെടെ തീരദേശവാസികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. തീരദേശവാസികൾ വിവിധ തരത്തിലുള്ള പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും പാർപ്പിടം നഷ്ടപ്പെടുന്നതുൾപ്പെടെ തീരദേശവാസികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് അടിയന്തര ഇടപെടൽ ആവശ്യമാണെന്നും അതിരൂപത സർക്കുലറിൽ പറയുന്നു.

  13വയസുകാരിയുടെ കൊട്ടേഷൻ; മുത്തച്ഛനെ കൊന്ന് പ്രായപൂർത്തിയാകാത്തവർ; നാല് പേര്‍ പിടിയില്‍.

തീരദേശ ജനതയെ മുൻനിർത്തി പ്രതിഷേധം ശക്തമാക്കാനാണ് സഭയുടെ നീക്കം. ഇതിന്‍റെ ഭാഗമായി 10ന് വള്ളങ്ങളുമായി മത്സ്യത്തൊഴിലാളികൾ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പോലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിഞ്ഞ അർജുൻ ആയങ്കി പിടിയിൽ; 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts